ഏക ഓൺടാർജറ്റ് ഷോട്ട് ഗോളാക്കി ഓസ്ട്രിയ; ജോർദാനെതിരെ മുന്നിൽ

6 hours ago 1

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: June 17, 2026 10:33 AM IST

1 minute Read

 RICHARD HEATHCOTE / GETTY IMAGES VIA AFP)
ഗോൾ നേടിയ ഓസ്ട്രിയൻ താരം റൊമാനോ ഷ്മിഡിന്റെ ആഹ്ലാദം (Photo: RICHARD HEATHCOTE / GETTY IMAGES VIA AFP)

സാൻ ഫ്രാൻസിസ്കോ ∙ ആദ്യ പകുതിയിലെ ഏക ഓൺടാർജറ്റ് ഷോട്ട് ഗോളാക്കിയ ഓസ്ട്രിയ ജോർദാനെതിരെ മുന്നിൽ. 20 ാം മിനിറ്റിൽ റൊമാനോ ഷ്മിഡാണ് ഓസ്ട്രിയയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യ മിനിറ്റുകളിൽ 67 ശതമാനം പന്തടക്കത്തോടെ കളിച്ചത് ഓസ്ട്രിയ ആണെങ്കിലും ആദ്യ ഗോളവസരങ്ങൾ സൃഷ്ടിച്ചത് ജോർദാനായിരുന്നു. രണ്ടാം മിനിറ്റിൽ തന്നെ പോസ്റ്റിന്റെ ഇടതുവശത്തു നിന്നുള്ള ക്യാപ്റ്റൻ എഹ്സാൻ ഹദ്ദാദിന്റെ ഷോട്ട് പുറത്തേക്കുപോയി. പിന്നാലെ 9 ാം മിനിറ്റിൽ മൂസ അൽ തമാരിയുടെ ഓൺടാർജറ്റ് ഷോട്ടും വലയിലെത്തിയില്ല. 17 ാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്ന് ജോർദാൻ താരം ഓദേ ഫഖൂരിയുടെ ഷോട്ട് ഓസ്ട്രിയൻ ഗോൾ കീപ്പർ അലക്സാണ്ടർ ഷ്ളാഗർ ഉയർന്നു ചാടി ക്രോസ് ബാറിനു പുറത്തേക്ക് തട്ടിയകറ്റി.

What you should work next

20 ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ബോക്സിനു പുറത്തു നിന്ന് റൊമാനോ ഷ്മിഡ് വെടിയുണ്ട കണക്കെ തൊടുത്ത നെടുനീളൻ ഷോട്ട് ഗോൾ വലയ്ക്കുള്ളിലേക്ക് പറന്നിറങ്ങുന്നത് ജോർദാൻ ഗോൾ കീപ്പർ യസീദ് അബുലൈലയ്ക്ക് നോക്കി നിൽക്കാനേയായുള്ളു. മത്സരത്തിന്റെ ആദ്യ ഇരുപതു മിനിറ്റിലെ ഓസ്ട്രിയയുടെ ആദ്യ ഓൺടാർജറ്റ് ഷോട്ട് തന്നെ റൊമാനോ ഷ്മിഡ് ഗോളാക്കി മാറ്റി. ഗോളിനു പിന്നാലെ ജോർദാൻ പോസ്റ്റ് ലക്ഷ്യമാക്കി ഓസ്ട്രിയ നിരന്തരം ആക്രമിച്ചു കയറിയെങ്കിലും ലീഡുയർത്താനായില്ല. 

അതിനിടെ 34 ാം മിനിറ്റിൽ സമനില പിടിക്കാൻ ജോർദാന് തുടർച്ചയായ രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ നീക്കത്തിൽ അലി ഓൾവാന്റെ ഷോട്ട് ഗോൾ കീപ്പർ അലക്സാണ്ടർ ഷ്ളാഗർ മനോഹരമായി തടുത്തു. പിന്നാലെ മൂസ അൽ തമാരിയുടെ ഫോളോ അപ്പ് നീക്കവും വിഫലമാക്കി. ആദ്യപകുതി അവസാനിക്കുമ്പോൾ റൊമാനോ ഷ്മിഡിന്റെ അതിമനോഹര ഗോളിൽ ഓസ്ട്രിയ മുന്നിട്ടുനിന്നു. 

English Summary:

FIFA World Cup Football 2026 Group J Austria vs Jordan lucifer unrecorded updates

Read Entire Article