Published: June 17, 2026 04:50 AM IST Updated: June 17, 2026 05:54 AM IST
1 minute Read
28 വർഷങ്ങൾക്ക് ശേഷം കളിക്കുന്ന ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ മിന്നും വിജയം നേടി നോർവേ. ഇറാഖിനെതിരെ 4–1നാണ് നോർവേയുടെ വിജയം. 1998ൽ ആണ് നോർവേ അവസാനമായി ലോകകപ്പ് കളിച്ചത്. ആദ്യമായി ലോകകപ്പ് കളിക്കുന്ന, എർലിങ് ഹാളണ്ടിന്റെ ഇരട്ട ഗോള്‍ നോർവേയ്ക്കു കരുത്തായി. 28–ാം മിനിറ്റിലാണ് എർലിങ് ഹാളണ്ടിന്റെ ആദ്യ ഗേൾ പിറന്നത്. ഡേവിഡ് മോളർ വോൾഫെ ഇടതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഗോൾ ഏരിയയിൽ നിന്ന് ഹാളണ്ട് തട്ടി പോസ്റ്റിലേക്ക് കയറ്റുകയായിരുന്നു. ലോകകപ്പിലെ ഹാളണ്ടിന്റെ ആദ്യ ഗോളാണിത്.
39–ാം മിനിറ്റിൽ ഇറാഖ് തിരിച്ചടിച്ചു. ഇടത് വിങ്ങിൽ നിന്നും അമിർ അലമ്മരി നൽകിയ പാസ് അയ്മെൻ ഹുസൈൻ ഗോൾ ഏരിയയിൽ നിന്ന് ഹെഡ് ചെയ്ത് വലയിലെത്തിച്ചു. എന്നാൽ 42–ാം മിനിറ്റിൽ ഗോളിെയപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഹാളണ്ടിന്റെ അടുത്ത ഗോൾ എത്തി. ഇടതു വിങ് വഴി മുന്നേറിയ ഹാളണ്ട് ഇറാഖ് പ്രതിരോധത്തിന്റെ തടസങ്ങളേതുമില്ലാതെ ഗോൾ കീപ്പറുടെ തൊട്ടരികിലെത്തി. പോസ്റ്റിലേക്ക് ഷൂട്ട് ചെയ്ത ബോൾ ഗോൾ കീപ്പറുടെ ദേഹത്ത് തട്ടി വീണ്ടും ഹാളണ്ടിന്റെ കാലിൽ തട്ടി പോസ്റ്റിലേക്ക്. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ നോർവേ –2 ഇറാഖ് –1.
What you should work next
രണ്ടാം പകുതിയിൽ ഇറാഖ് ആക്രമണം കടുപ്പിച്ചെങ്കിലും നോർവേയുടെ പ്രതിരോധം മറികടക്കാനായില്ല. 62–ാം മിനിറ്റിൽ ഇബ്രഹിം ബയേഷ് ബോക്സിന് പുറത്തുനിന്ന് നൽകിയ ലോങ് പാസ് നോർവീജിയൻ ഡിഫൻഡർമാരരെയും കടന്ന് അയ്മെൻ ഹുസൈനിലെത്തിയെങ്കിലും അയ്മെന്റെ ഹെഡർ പോസ്റ്റിന് മുകളിലേക്ക് തെറിച്ചു. 75-ാം മിനിറ്റിൽ നോർവെയുടെ മനോഹരമായൊരു ഗോൾ ശ്രമവും ഇറാഖ് ഡിഫൻഡർ തടഞ്ഞു. തുടർന്ന് 76-ാം മിനിറ്റിൽ നോർവെയുടെ മൂന്നാം ഗോൾ എത്തി. നോർവെയുടെ ഒഡിഗാർഡ് എടുത്ത കോർണർ കിക്ക് ലിയോ ഒസിറ്റിഗാർഡ് ഹെഡ് ചെയ്ത് വലയിലെത്തിച്ചു.
തുടർന്ന് കാര്യമായ ആക്രമണങ്ങൾക്ക് മുതിരാതിരുന്ന നോർവേയ്ക്ക് ഇഞ്ചറി ടൈമിൽ വീണുകിട്ടിയ അവസരം അവർ മുതലാക്കുകയായിരുന്നു. പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന് ക്രിസ്റ്റ്യൻ തോർസ്‍വെഡ്റ്റ് അടിച്ച ഹെഡർ പോസ്റ്റിനകത്തേക്ക്. റഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോൾ നോർവേ - 4 ഇറാഖ് - 1.
കളിയുടെ തുടക്കം മുതൽ നോർവേയുടെ ആധിപത്യമാണ് കാണാനായത്. 60 ശതമാനം പന്തവകാശത്തിൽ നോർവേ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഇറാഖിന് കാര്യമായൊന്നും െചയ്യാനായില്ല. ഇറാഖ് 11 ഷോട്ടുകൾ നോർവേ പോസ്റ്റിലേക്ക് തൊടുത്തുവിട്ടെങ്കിലും ഒരെണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്. അതേസമയം 13 ഷോട്ടുകളിൽ 7 ഷോട്ടുകൾ ഓൺടാർഗറ്റിലാക്കാൻ നോർവേയ്ക്കു സാധിച്ചു.
English Summary:






English (US) ·