ദക്ഷിണ കൊറിയയിൽ ജനപ്രീതിയുടെ കാര്യത്തിൽ കെ–പോപ് താരങ്ങൾക്കു മുകളിൽ ഒരാളുണ്ടെങ്കിൽ അതു സൺ ഹ്യുങ് മിൻ (33) മാത്രം. ലാറ്റിനമേരിക്കൻ, യൂറോപ്യൻ സൂപ്പർതാരങ്ങൾ ഭരിക്കുന്ന ലോകഫുട്ബോളിൽ ഏഷ്യയുടെ ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന പട്ടവുമായി ഇത്തവണയും കൊറിയൻ ഫുട്ബോൾ ക്യാപ്റ്റൻ സൺ ലോകകപ്പിനെത്തും.
ദക്ഷിണ കൊറിയയ്ക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം, അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ ഗോൾവേട്ടക്കാരൻ, ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ 100 ഗോളടിച്ച ആദ്യ ഏഷ്യക്കാരനും ആദ്യ ഗോൾഡൻ ബൂട്ട് ജേതാവും, ഫിഫ പുസ്കാസ് പുരസ്കാര ജേതാവ്.. സണ്ണി എന്ന ഓമനപ്പേരിൽ രാജ്യമാകെ ആദരിക്കുന്ന താരത്തിന്റെ പേരിൽ റെക്കോർഡുകളേറെയുണ്ട്. ഒരു പതിറ്റാണ്ടിലേറെ ടോട്ടനം ഹോട്സ്പറിനൊപ്പം കളിച്ച സൺ കഴിഞ്ഞ വർഷം യുഎസ് മേജർ സോക്കർ ലീഗിൽ ലൊസാഞ്ചലസ് ഗ്യാലക്സിയിലേക്കു കൂടുമാറിയപ്പോൾ വേറൊരു റെക്കോർഡും പിറന്നു. ലയണൽ മെസ്സി കഴിഞ്ഞാൽ ലീഗിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരം. ടോട്ടനത്തിനായി 454 കളികളിൽ 173 ഗോളും കൊറിയയ്ക്കു വേണ്ടി 142 കളികളിൽ 54 ഗോളും നേടിയ താരം യുഎസിലെത്തിയ ശേഷം ഗോൾവരൾച്ച അഭിമുഖീകരിക്കുന്നുണ്ട്. എങ്കിലും ലോകകപ്പ് ടീമിന്റെ ഹൃദയം സൺ ആണെന്നു കൊറിയൻ കോച്ച് ആണയിടുന്നു.
വിങ്ങറായോ സെക്കൻഡ് സ്ട്രൈക്കറായോ ഫോർവേഡായോ സാഹചര്യം ആവശ്യപ്പെടുന്ന തരത്തിൽ പൊസിഷൻ മാറാനുള്ള ശേഷിയാണ് സണ്ണിനെ വേറിട്ട താരമാക്കുന്നത്. ചില കളികളിൽ അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ് ബാക്കായും വരെ വേഷം മാറിക്കളയും. മെക്സിക്കോയും ചെക്കിയയും സൗത്ത് ആഫ്രിക്കയും ഉൾപ്പെട്ട ഗ്രൂപ്പിൽ സണ്ണിന്റെ ബലത്തിലാണു കൊറിയ നോക്കൗട്ട് സ്വപ്നം കാണുന്നത്. ലോകത്തു തന്നെ ഏറ്റവും ജനപ്രീതിയുള്ള കായികതാരങ്ങളിൽ മുൻനിരയിലാണു സണ്ണിന്റെ സ്ഥാനം.
ഏഷ്യൻ സൂപ്പർ താരങ്ങൾ
∙ മൂസ അൽ ടമാരി: ജോർദാന്റെ കന്നി ലോകകപ്പ് എൻട്രി സാധ്യമാക്കിയതിൽ മുഖ്യപങ്ക്. യോഗ്യതാ റൗണ്ടിൽ 7 ഗോളുകളും 2 അസിസ്റ്റും.
∙ അക്രം ആരിഫ്: ഖത്തറിനു വേണ്ടി യോഗ്യതാ റൗണ്ടിൽ 19 ഗോളുകൾ. രണ്ടുവട്ടം എഎഫ്സി പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം.
∙ സലിം അൽ ദവ്സാരി: സൗദി അറേബ്യയുടെ ക്യാപ്റ്റൻ. ലോകകപ്പിൽ സൗദിയുടെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരൻ. അർജന്റീനയെ തോൽപിച്ച കളിയിൽ ഒരു ഗോൾ ദവ്സാരിയുടെ വക.
∙ ലീ കാങ്ങിൻ: ദക്ഷിണ കൊറിയൻ മിഡ്ഫീൽഡർ. യോഗ്യതാ റൗണ്ടിൽ 5 ഗോൾ, 6 അസിസ്റ്റ്. പിഎസ്ജിക്കു വേണ്ടി ക്ലബ് ഫുട്ബോൾ കളിക്കുന്നു.
∙ മെഹ്ദി താരെമി: ലോകകപ്പിൽ ഇറാന്റെ കുന്തമുന. യോഗ്യതാ റൗണ്ടിൽ 10 ഗോളുകൾ, 8 അസിസ്റ്റ്. മുൻ ഇന്റർ മിലാൻ താരം.
∙ അയാസെ ഉയേഡ: ജപ്പാന്റെ ഗോളടിയന്ത്രം. യോഗ്യതാ റൗണ്ടിൽ ആകെ കളിച്ച 809 മിനിറ്റിനുള്ളിൽ 8 ഗോളടിച്ചു. വേഗവും തന്ത്രവും പ്രധാന ആയുധം.
∙ തക്കേഫ്യൂസ കുബോ: ജപ്പാന്റെ ക്രിയേറ്റീവ് വിങ്ങർ. കളിമെനയുന്നതിൽ മികവ്ഇവരും
English Summary:







English (US) ·