Published: February 04, 2026 04:56 PM IST
1 minute Read
ന്യൂഡൽഹി∙ ഏഷ്യൻ റൈഫിൾ- പിസ്റ്റൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ഈഷ സിങ്ങിന് സ്വർണം. ഫൈനൽ പോരാട്ടത്തിൽ 239.8 പോയിന്റ് നേടിയാണ് ഈഷ ഒന്നാമതെത്തിയത്. ഒളിംപിക് മെഡൽ ജേതാവ് മനു ഭാക്കറിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 135.3 പോയിന്റോടെ താരം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചൈനീസ് തായ്‌പേയിയുടെ ചെങ് യെൻ-ചിങ് വെള്ളിയും യു ഐ-വെൻ വെങ്കലവും നേടി. ഫൈനലിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സുരുചി ഇന്ദർ സിങ് നാലാം സ്ഥാനത്തെത്തി. നേരത്തെ നടന്ന പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ സമ്രാട്ട് റാണ വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു.
English Summary:







English (US) ·