ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പ്: 30 ഫെഡറേഷനുകൾ വോട്ട് ചെയ്യും

1 week ago 2

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: November 11, 2026 09:39 AM IST Updated: November 11, 2026 04:09 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Facebook/IOSSportsandEntertainment)
പ്രതീകാത്മക ചിത്രം (Facebook/IOSSportsandEntertainment)

ന്യൂഡൽഹി ∙ ഡിസംബർ അഞ്ചിന് നടക്കുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹത നേടി 30 ദേശീയ കായിക ഫെഡറേഷനുകൾ. ഉൾപ്പോരുകളും തർക്കങ്ങളും നിലനിൽക്കുന്ന ബോക്സിങ്, ഗോൾഫ് ഫെഡറേഷനുകൾക്കും നിലവിൽ അഡ്‌ഹോക് കമ്മിറ്റി ഭരിക്കുന്ന ടേബിൾ ടെന്നിസ് ഫെഡറേഷനും ഇത്തവണ വോട്ടവകാശം ലഭിക്കില്ല.

30 ഫെഡറേഷനുകളിൽ നിന്നുള്ള 60 പേർക്ക് പുറമേ, സ്പോർട്സ്പഴ്സൻ ഓഫ് മെറിറ്റ് വിഭാഗത്തിൽ നിന്നുള്ള 8 പേർക്കും അത്‌ലീറ്റ്സ് കമ്മിഷനിലെ 2 പേർക്കും ഇന്ത്യയിലെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗത്തിനും വോട്ട് ചെയ്യാം. ഇതോടെ തിരഞ്ഞെടുപ്പിലെ ആകെ വോട്ടർമാരുടെ എണ്ണം 71 ആകും. വോട്ടർമാരുടെ അന്തിമ പട്ടിക 15ന് പ്രസിദ്ധീകരിക്കും.

English Summary:

IOA Executive Council elections volition spot 30 nationalist sports federations eligible to ballot connected December 5. The last elector list, comprising a full of 71 voters, volition beryllium officially published connected the 15th.

Read Entire Article