Published: April 06, 2026 06:02 PM IST
1 minute Read
മുംബൈ ∙ ഐപിഎലിൽ ഇതുവരെ തിളങ്ങാത്തതിന്റെ വിഷമത്തിനിടയിലും സഞ്ജു സാംസൺ ആരാധർക്ക് ഇതാ ഒരു സന്തോഷ വാർത്ത: മാർച്ച് മാസത്തെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡിനുള്ള നാമനിർദേശ പട്ടികയിൽ താരം ഇടംപിടിച്ചിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനമാണ് താരത്തെ ചുരുക്കപ്പട്ടികയിൽ എത്തിച്ചത്. സഞ്ജുവിനൊപ്പം ഇന്ത്യൻ പേസർ ജസ്പ്രീസ് ബുമ്രയും ന്യൂസീലൻഡ് പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കൻ ബാറ്റർ കോണർ ഈസ്റ്റർഹൂയിസനും പട്ടികയിലുണ്ട്.
ട്വന്റി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായിരുന്ന സഞ്ജു സാംസൺ. ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബുമ്ര, ഫൈനലിൽ പ്ലെയർ ഓഫ് ദ് മാച്ചായിരുന്നു. ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജുവിന് അവസരം ലഭിച്ചില്ലെങ്കിലും നിർണായക മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തു.
കൊൽക്കത്തയിൽ നടന്ന അവസാന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റീൻഡീസിനെതിരെ സഞ്ജു പുറത്താകാതെ 97 റൺസ് നേടി. തുടർന്ന് മുംബൈയിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 89 റൺസും അഹമ്മദാബാദിൽ ന്യൂസീലൻഡിനെതിരായ ഫൈനലിൽ 89 റൺസും നേടി. ഇതേ മത്സരങ്ങളിൽ, ബുമ്ര 12.00 ശരാശരിയിലും 7.00 ഇക്കോണമി റേറ്റിലും ഏഴ് വിക്കറ്റുകൾ വീഴ്ത്തി.
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച കോണർ ഈസ്റ്റർഹൂയിസൻ, , ദക്ഷിണാഫ്രിക്കയുടെ പരമ്പര വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 50 ശരാശരിയിലും 145.98 സ്ട്രൈക്ക് റേറ്റിലും 200 റൺസ് നേടിയ താരമാണ്, പ്ലെയർ ഓഫ് ദ് ടൂർണമെന്റായത്. ഇതോടെ ട്വന്റി20 റാങ്കിങ്ങിൽ 39–ാം സ്ഥാനത്തുമെത്തി. അഞ്ച് മത്സരങ്ങൾ മാത്രം കളിച്ചാണ് താരം ഈ റാങ്കിങ്ങിലെത്തിയത്
English Summary:








English (US) ·