ഐപിഎൽ 2027ൽ 'ന്യൂലുക്ക്' മുംബെെ, രോഹിത്-വെെഭവ് ഓപ്പണിങ്, നയിക്കാൻ ഇവരിലൊരാൾ; ഈ ടീം വന്നാൽ ആറാം കപ്പ് പ്രതീക്ഷിക്കാം

3 weeks ago 4

ഹൈലൈറ്റ്:

  • ഹാർദിക്കിനെ മുംബെെ ഒഴിവാക്കിയേക്കും
  • രോഹിത് ശർമ ടീമിൽ തുടർന്നേക്കും
  • വലിയ പൊളിച്ചെഴുത്തിന് മുംബെെ

rohit sharma, vaibhav sooryavanshi, jasprit bumrahരോഹിത് ശർമ, വെെഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ(ഫോട്ടോസ്- AP)
മുംബെെ ഇന്ത്യൻസ് ഐപിഎല്ലിലെ കരുത്തന്മാരുടെ നിരയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസ് ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തുകയാണ്. 2020ന് ശേഷം കപ്പിലേക്കെത്താൻ സാധിക്കാത്ത മുംബെെ ഇന്ത്യൻസിന് ഇത്തവണ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ പ്ലേ ഓഫിലേക്ക് പോലും എത്താൻ സാധിക്കാതെ പോയി. മുംബെെയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ ടീം മാനേജ്മെന്റിനും അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ വലിയ പൊളിച്ചെഴുത്തിലേക്ക് ടീം കടന്നാലും അത്ഭുതപ്പെടാൻ സാധിക്കില്ല.വലിയ പൊളിച്ചെഴുത്ത് 2027ലെ സീസണിന് മുമ്പ് മുംബെെ ഇന്ത്യൻസിൽ ഉണ്ടായേക്കും. 2027ൽ എന്ത് വിലകൊടുത്തും കപ്പിലേക്കെത്താൻ മുംബെെക്ക് സാധിക്കേണ്ടതായുണ്ട്. അതിനൊത്ത മാറ്റങ്ങളാവും മുംബെെ ആലോചിക്കുകയെന്നുറപ്പാണ്. നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സീനിയർ താരം സൂര്യകുമാർ യാദവ്, പേസ് നിരയിൽ ട്രന്റ് ബോൾട്ട്, ദീപക് ചഹാർ എന്നിവരൊന്നും മുംബെെ ടീമിൽ ഇനി കണ്ടേക്കില്ല.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


വലിയ പൊളിച്ചെഴുത്തിലേക്ക് മുംബെെ ടീം മാനേജ്മെന്റ് കടന്നേക്കും. 2027ൽ മുംബെെ പൊളിച്ചെഴുത്ത് നടത്തി ഈ ടീമിനെ ഇറക്കിയാൽ കപ്പിലേക്കെത്താൻ സാധ്യത കൂടുതലാണ്. മുംബെെക്ക് കൊണ്ടുവരാൻ സാധിക്കുന്ന ഏറ്റവും മികച്ച ടീമിൽ ആരൊക്കെ ഉൾപ്പെടുമെന്ന് പരിശോധിക്കാം.

സീനിയർ താരം രോഹിത് ശർമ ഓപ്പണർ റോളിൽ തുടർന്നേക്കും. 39ാം വയസിലും രോഹിത് മികവ് കാട്ടുന്നുണ്ട്. രോഹിത്തിനൊപ്പം യുവതാരം വെെഭവ് സൂര്യവംശി ഓപ്പണറായി എത്തണം. വെെഭവിനായുള്ള ചരടുവലികൾ മുംബെെ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. വെെഭവ് ഓപ്പണർ റോളിലേക്ക് വരേണ്ടത് മുംബെെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. റയാൻ റക്കിൽറ്റനെ മുംബെെ നിലനിർത്തിയേക്കില്ല. സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് താരം നടത്തിയത്.
Samayam MalayalamIPL 2026: ധോണി ചെയ്തത് സഞ്ജു ആവർത്തിക്കുന്നു, ഇനി സിഎസ്കെയുടെ 'തലെെവ', ചേട്ടൻ ടീമിന്റെ നട്ടെല്ലെന്ന് റുതുരാജ് ​ഗെയ്ക് വാദ്
മൂന്നാം നമ്പറിൽ തിലക് വർമ കളിക്കണം. ഈ സീസണിൽ അൽപ്പം നിരാശപ്പെടുത്തിയെങ്കിലും മുംബെെ വിശ്വാസം അർപ്പിക്കുന്ന താരമാണ് തിലക് വർമ. ഇടം കെെയൻ യുവതാരത്തെ മുംബെെ കെെവിട്ടു കളഞ്ഞേക്കില്ല. നാലാം നമ്പറിൽ‌ ഋഷഭ് പന്തിനെ കൊണ്ടുവരണം. ലഖ്നൗ സൂപ്പർ ജയ്ന്റ്സ് നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന ഋഷഭിനെ വലിയ പ്രതിഫലം കൊടുക്കാതെ ടീമിലേക്കെത്തിക്കാൻ മുംബെെക്ക് സാധിച്ചേക്കും. ഇപ്പോൾ വലിയ പ്രതിഫലത്തിന്റെ സമ്മർദ്ദത്തിലാണ് താരം. എന്നാൽ മുംബെെ അവസരം കൊടുത്താൽ ഋഷഭിന് തിളങ്ങാനായേക്കും.

അഞ്ചാം നമ്പറിൽ മീഡിയം പേസ് ഓൾറൗണ്ടറായി ഇംഗ്ലണ്ടുകാരനായ സാം കറനെ കൊണ്ടുവരണം. നിലവിൽ രാജസ്ഥാൻ റോയൽസിനൊപ്പമുള്ള സാം കറൻ പരിക്കേറ്റ് പുറത്താണുള്ളത്. വരുന്ന സീസണിൽ രാജസ്ഥാൻ കറനെ ഒഴിവാക്കിയാൽ മുംബെെക്ക് ഒപ്പം കൂട്ടാൻ സാധിക്കും. ആറാം നമ്പറിൽ മികച്ചൊരു ഫിനിഷറെ മുംബെെക്ക് വേണം. ആർസിബി താരമായ ടിം ഡേവിഡിനെ മുംബെെ തിരികെ എത്തിക്കണം. കറൻ പൊള്ളാർഡിനെപ്പോലെ മത്സരം ഫിനിഷ് ചെയ്യാൻ കഴിവുള്ള താരമാണ് ടിം ഡേവിഡ്.

Sanju Samson: സെഞ്ചുറി നേടാമായിരുന്നു, പക്ഷെ എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല? സഞ്ജു പറഞ്ഞത് കേട്ടോ, ചേട്ടൻ അല്ലാതെ മറ്റാരിത് ചെയ്യും

ഏഴാം നമ്പറിൽ അക്ഷർ പട്ടേലിനാണ് അവസരം നൽകേണ്ടത്. സ്പിൻ ഓൾറൗണ്ടറായി നിലവിലെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനെത്തന്നെ മുംബെെ റാഞ്ചണം. എട്ടാം നമ്പറിൽ സ്പിൻ സ്പെഷ്യലിസ്റ്റായി കുൽദീപ് യാദവാണ് വരേണ്ടത്. സീനിയർ സ്പിന്നറെ മുംബെെക്കാവശ്യമാണ്. പേസ് നിരയിൽ ജസ്പ്രീത് ബുംറക്കൊപ്പം ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ മൊഹ്സിൻ ഖാനെ ഒപ്പം കൂട്ടാൻ മുംബെെ ശ്രമിക്കണം.

ഓസീസ് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ ടീമിലേക്കെത്തിച്ചാലും മുംബെെക്കത് ഗുണം ചെയ്തേക്കും. തിലക് വർമ, ജസ്പ്രീത് ബുംറ എന്നിവരിലൊരാളാവും ക്യാപ്റ്റനായി വരാൻ സാധ്യത. ഇതിൽ മുംബെെക്ക് ക്യാപ്റ്റൻസി ലങിക്കാനാണ് കൂടുതൽ സാധ്യത.

മുംബെെ ഡ്രീം ഇലവൻ 2027: രോഹിത് ശർമ, വെെഭവ് സൂര്യവംശി, തിലക് വർമ, ഋഷഭ് പന്ത്, സാം കറൻ, ടിം ഡേവിഡ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മൊഹ്സിൻ ഖാൻ, മിച്ചൽ സ്റ്റാർക്ക്

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article