Published: August 02, 2026 11:32 AM IST
1 minute Read
ന്യൂഡൽഹി∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫിക്കുള്ള സെൻട്രൽ സോൺ ടീമിനെ ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായ രജത് പാട്ടിദാർ നയിക്കും. റിങ്കു സിങ്ങാണ് വൈസ് ക്യാപ്റ്റൻ. ഐപിഎൽ താരങ്ങളായ സീഷാൻ അൻസാരി, അർഷദ് ഖാൻ, യഷ് റാത്തോഡ്, ഹർഷ് ദുബെ, യഷ് ഠാക്കൂർ തുടങ്ങിയവരും ടീമിൽ ഇടംപിടിച്ചു.
What you should work next
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയ ഓൾറൗണ്ടർ സാരാംശ് ജയ്നിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 23 മുതൽ സെപ്റ്റംബർ 10 വരെ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്സലൻസിലാണ് ടൂർണമെന്റ്. ഈസ്റ്റ് സോൺ, വെസ്റ്റ് സോൺ, നോർത്ത് സോൺ, സൗത്ത് സോൺ, നോർത്ത് ഈസ്റ്റ് സോൺ എന്നിവരാണ് ചതുർദിന ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ മത്സരിക്കുന്ന മറ്റു ടീമുകൾ.
23ന് ഈസ്റ്റ് സോണും നോർത്ത് സോണും തമ്മിലാണ് ആദ്യ മത്സരം. സെപ്റ്റംബർ 6ന് ഫൈനൽ. ഈസ്റ്റ് സോണിനെ ഇഷാൻ കിഷൻ നയിക്കും. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയാണ് വൈസ് ക്യാപ്റ്റൻ. ഋതുരാജ് ഗെയ്ക്‌വാദിന്റെ കീഴിലാണ് വെസ്റ്റ് സോൺ ഇറങ്ങുക.
English Summary:
Rajat Patidar to Lead Central Zone successful Duleep Trophy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·