ഐറിഷ് ബാറ്റിങ് കരുത്തിൽ വമ്പൻ സ്കോർ, പൊരുതാതെ കീഴടങ്ങി ഒമാൻ; ഇംഗ്ലണ്ടിനും അനായാസ വിജയം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: February 14, 2026 10:32 PM IST Updated: February 15, 2026 07:54 AM IST

1 minute Read

 Ishara S. Kodikara/AFP
മത്സരശേഷം അഭിവാദ്യം ചെയ്യുന്ന ഒമാൻ, അയർലൻഡ് താരങ്ങൾ. Photo: Ishara S. Kodikara/AFP

Follow Us

Facebook

WhatsApp

കൊളംബോ∙ ട്വന്റി20 ലോകകപ്പിൽ ഒമാനെതിരെ വമ്പൻ വിജയം സ്വന്തമാക്കി അയർലൻഡ്. 96 റൺസ് വിജയമാണ് കൊളംബോയിൽ നടന്ന പോരാട്ടത്തിൽ ഐറിഷ് ടീം നേടിയത്. ആദ്യം ബാറ്റു ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒമാന്‍ 18 ഓവറിൽ 139ന് പുറത്തായി. 51 പന്തുകൾ നേരിട്ട് 94 റൺസടിച്ച് പുറത്താകാതെനിന്ന ലോർകൻ ടക്കറാണ് അയർലൻഡിന്റെ ടോപ് സ്കോറർ.

നാലു സിക്സും പത്ത് ഫോറുകളുമാണ് അയർലൻഡ് ക്യാപ്റ്റൻ അടിച്ചു കൂട്ടിയത്. അർധ സെഞ്ചറി നേടിയ മധ്യനിരതാരം ഗരെത് ഡെലാനി (30 പന്തിൽ 56), ജോർജ് ഡോക്കറൽ (ഒൻപതു പന്തിൽ 30) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. അവസാന പന്തുകളില്‍ തകർത്തടിച്ച ഡോക്കറൽ നേരിട്ട ഒൻപതു പന്തുകളിൽ അഞ്ചും സിക്സർ പറത്തി പുറത്താകാതെനിന്നു. ഇതോടെ അയർലൻഡ് കൂറ്റൻ സ്കോറിലെത്തി. ഒമാനി ബോളർ ഷക്കീൽ അഹമ്മദ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ആമിർ കലീം (29 പന്തിൽ 50) അർധസെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. അമീറിനു പുറമേ 37 പന്തിൽ 46 റൺസെടുത്ത ഹമ്മദ് മിർസ മാത്രമാണ് ഒമാൻ നിരയിൽ തിളങ്ങിയത്. എട്ട് ഒമാൻ ബാറ്റർമാർ രണ്ടക്കം കടക്കാതെ മടങ്ങി. അയർലൻഡിനായി ജോഷ് ലിറ്റിൽ മൂന്നും മാത്യു ഹംഫ്രെയ്സ്, ബാരി മക്കാർത്തി എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

ഇംഗ്ലണ്ട് റിട്ടേൺസ്കൊൽക്കത്ത ∙ ആധികാരിക വിജയത്തോടെ ട്വന്റി20 ലോകകപ്പിൽ ആത്മവിശ്വാസം തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്. സ്കോട്‍ലൻഡിനെതിരായ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു മുൻ ചാംപ്യൻമാരുടെ വിജയം. ആദ്യം ബാറ്റു ചെയ്ത സ്കോട്‍ലൻഡിനെ 152 റൺസിൽ ഔൾഔട്ടാക്കിയ ഇംഗ്ലണ്ട് 10 പന്തുകളും 5 വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റിൻഡീസിനോടേറ്റ തോൽവിയുടെ നിരാശയിൽനിന്ന് തിരിച്ചുകയറിയ ഇംഗ്ലണ്ട് ഗ്രൂപ്പ് സിയിൽ സൂപ്പർ 8 പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു. സ്കോർ: സ്കോട്‍ലൻഡ്– 19.4 ഓവറിൽ 152. ഇംഗ്ലണ്ട്– 18.2 ഓവറിൽ 5ന് 155.

153 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ തുടക്കത്തിൽ സ്കോട്‍ലൻഡ് വിറപ്പിച്ചു. ഓപ്പണർമാരായ ഫിൽ സോൾട്ടും (2) ജോസ് ബട്‍ലറും (3) ആദ്യ 2 ഓവറിനിടെ പുറത്തായതോടെ 2ന് 13 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് ടോം ബാന്റന്റെ (41 പന്തിൽ 63 നോട്ടൗട്ട്) അർധ സെഞ്ചറിക്കരുത്തിലാണ് മുന്നേറിയത്. ജേക്കബ് ബെഥൽ (28 പന്തിൽ 32), സാം കറൻ (20 പന്തിൽ 28) എന്നിവരുടെ ഇന്നിങ്സുകളും വിജയത്തിലേക്കുള്ള വഴിവെട്ടി.

English Summary:

Ireland secured a ascendant triumph implicit Oman successful the T20 World Cup, winning by 96 runs successful a high-scoring match.

Read Entire Article