Published: September 12, 2026 05:36 PM IST
1 minute Read
ചെന്നൈ ∙ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിങ്സിൽ മുൻ നായകന്‍ എം.എസ്. ധോണിക്ക് ഓഹരി പങ്കാളിത്തം. അണ്‍ലിസ്റ്റഡ‍് വിപണിയില്‍ ലഭ്യമായിരുന്ന ഓഹരികൾ ധോണി വാങ്ങിയതായാണ് റിപ്പോർട്ട്. ഫ്രാഞ്ചൈസി മാനേജ്‌മെന്റുമായി ധോണി ഓഹരികൾക്കായി ചർച്ച നടത്തിയെന്നും ഇതിന്റെ പേരിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നുമുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നെങ്കിലും, മാനേജ്‌മെന്റ് ഇതു തള്ളിക്കളഞ്ഞിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കമ്പനിയുടെ അണ്‍ലിസ്റ്റഡ് ഓഹരികള്‍ ഓഫ്-മാർക്കറ്റ് ഇടപാടുകൾ വഴി സ്വന്തമാക്കാൻ സാധിക്കും. ധോണിക്ക് ഒരു ലക്ഷം ഓഹരികളുണ്ടെന്നാണ് സ്പോർട്സ് മാധ്യമമായ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
What you should work next
എന്നാല്‍ കമ്പനിയുടെ ഷെയര്‍ ഹോള്‍ഡിങ് പാറ്റേണ്‍ പ്രകാരം ഇതുവലിയ തുകയല്ല. ഫ്രാഞ്ചൈസിയുടെ ആകെ ഓഹരികളുടെ 40 ശതമാനം വരുന്ന 30 കോടിയിലധികം ഓഹരികള്‍ പൊതുവിഭാഗത്തിന്‍റെ കയ്യിലാണ്. അതിനാൽ, ധോണിയുടെ ഒരു ലക്ഷത്തിലധികം വരുന്ന ഓഹരികൾ വളരെ ചെറിയ അളവാണ്. കമ്പനിയുടെ നിയന്ത്രണാവകാശമുള്ള 55 ശതമാനം ഓഹരികള്‍ എന്‍. ശ്രീനിവാസന്‍റെ കുടുംബത്തിന്‍റെ പക്കലാണ്. അണ്‍ലിസ്റ്റഡ് വിപണിയില്‍ 246 രൂപ നിരക്കിലാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഓഹരികള്‍ വ്യാപാരം നടക്കുന്നത്. ഇതുപ്രകാരം അദ്ദേഹത്തിന്റെ പക്കലുള്ള ഓഹരികൾക്ക് 2.46 കോടി രൂപ മൂല്യമുണ്ടാകും. ധോണി സമ്പാദിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയൊരു തുക മാത്രമാണ്.
ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുള്ള ധോണി, ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഐപിഎൽ 2027ലെ റീറ്റെൻഷൻ തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ധോണിയും ചെന്നൈ ഫ്രാഞ്ചൈസിയും തമ്മിൽ ഓഹരി പങ്കാളിത്തത്തെച്ചൊല്ലി തർക്കങ്ങൾ നടന്നിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു. ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെങ്കിലും ഫ്രാഞ്ചൈസി വഴങ്ങിയില്ല. പിന്നീട് ധോണി ആവശ്യം 20 ശതമാനമായി കുറച്ചെങ്കിലും ധോണിക്ക് 5.5 ശതമാനം ഓഹരി മാത്രമാണ് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തത് എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാൽ ഇക്കാര്യം ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. ധോണി ഓഹരി തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു ചെന്നൈ ഫ്രാഞ്ചൈസിയുടെ പ്രതികരണം. ഇക്കാര്യം എന്‍. ശ്രീനിവാസനുമായി ചര്‍ച്ച ചെയ്തതായി തങ്ങള്‍ക്ക് അറിയില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.
English Summary:






English (US) ·