Published: August 05, 2026 10:35 PM IST
1 minute Read
പട്ന∙ ക്രിക്കറ്റിനിടെ ലഭിച്ച ഇടവേളയിൽ ജോലിക്കു പോയി ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷൻ. ഐപിഎലിൽനിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്നും വരുമാനമായി വർഷം കോടികൾ കിട്ടുന്നുണ്ടെങ്കിലും സർക്കാർ ജോലിയുടെ ഭാഗമാകാൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ തീരുമാനിക്കുകയായിരുന്നു. രാജ്യാന്തര മത്സരങ്ങൾ ഇല്ലാത്തതിനാല്‍ ദുലീപ് ട്രോഫിയിലാണ് ഇഷാൻ ഇനി കളിക്കുക. മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപുള്ള ഇടവേളയിലാണ് ഇഷാൻ വീണ്ടും ജോലിക്കുപോയിത്തുടങ്ങിയത്.
What you should work next
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പട്ന ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് ഇഷാൻ കിഷൻ. സ്പോർട്സ് ക്വാട്ടയിലായിരുന്നു താരത്തിന്റെ നിയമനം. 28 വയസ്സുകാരനായ താരം ആർബിഐ ഐഡി കാർഡും ധരിച്ച്, സഹപ്രവർത്തകർക്കൊപ്പം എടുത്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ ക്യാപ്റ്റനാണ് ഇഷാൻ കിഷൻ. ഓഗസ്റ്റ് 23ന് നോർത്ത് സോണിനെതിരെയാണ് ഈസ്റ്റ് സോണിന്റെ ആദ്യ മത്സരം. ഇഷാൻ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ കൗമാര താരം വൈഭവ് സൂര്യവംശിയാണ്.
What you should work next
ഈ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ മൂന്ന് അർധ സെഞ്ചറികളുൾപ്പടെ 317 റൺസ് സ്കോർ ചെയ്ത ഇഷാൻ കിഷൻ, റൺവേട്ടയിൽ ഇന്ത്യൻ ടീമിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഈ വർഷം ഇതുവരെ 812 റൺസെടുത്തിട്ടുള്ള താരം ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് താരം ഒടുവിൽ കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് ഇഷാൻ. ഐപിഎലിൽ ഒരു സീസണിൽ 11.25 കോടി രൂപയാണു താരം വാങ്ങുന്നത്. ബിസിസിഐയുടെ വാർഷിക കരാർ ഇടം നേടാൻ ഇഷാന് സാധിച്ചിരുന്നില്ല.
English Summary:
Ishan Kishan, the Indian cricketer, has taken a interruption from cricket to prosecute a occupation astatine the Reserve Bank of India. Despite earning crores annually from IPL and the Indian cricket team, the wicketkeeper decided to articulation authorities work arsenic an Assistant Manager successful Patna, securing the presumption done the sports quota.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·