ഒന്നും രണ്ടുമല്ല, 19 ഗോളുകൾ അടിച്ചുകൂട്ടി ഇന്ത്യ, തിരിച്ച് ഒന്നും ചെയ്യാനാകാതെ പാക്കിസ്ഥാൻ, ഏഷ്യാകപ്പ് സെമി ഫൈനലിൽ

1 week ago 4

ഓൺലൈൻ ഡെസ്ക്

Published: September 10, 2026 05:01 PM IST

1 minute Read

 X@HockeyIndia
ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽനിന്ന്. Photo: X@HockeyIndia

ബെയ്ജിങ്∙ ജൂനിയർ വനിതാ ഏഷ്യാകപ്പ് ഹോക്കിയില്‍ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് സെമി ഫൈനലിലേക്കു മുന്നേറി ഇന്ത്യ. വ്യാഴാഴ്ച നടന്ന പോരാട്ടത്തിൽ 19–0നാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ 19 ഗോളുകൾ നേടിയ ഇന്ത്യ, 18 പെനാൽറ്റി കോർണറുകളും ഒരു പെനാൽറ്റി സ്ട്രോക്കുമാണു സ്വന്തമാക്കിയത്. ശനിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ കൊറിയ–  മലേഷ്യ പോരാട്ടത്തിലെ വിജയികളെ ഇന്ത്യ നേരിടും.

What you should work next

മത്സരത്തിൽ ആദ്യം മുതൽ അവസാനം വരെ ഇന്ത്യ സമ്പൂർണ ആധിപത്യം തുടർന്നപ്പോൾ, ഒരു ഗോളെങ്കിലും തിരിച്ചടിക്കാനോ, പെനാൽറ്റി കോർണറോ, പെനാൽറ്റി സ്ട്രോക്കോ നേടിയെടുക്കാനോ പാക്കിസ്ഥാനു സാധിച്ചില്ല. ആദ്യ ക്വാർട്ടറിൽ അഞ്ച് ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. രണ്ടാം ക്വാർട്ടറിൽ അഞ്ച്, മൂന്നാം ക്വാർട്ടറിൽ മൂന്ന്, അവസാന ക്വാർട്ടറിൽ ആറ് എന്നിങ്ങനെ ഇന്ത്യ ഗോളടി മേളം തുടർന്നു. ആദ്യ അഞ്ചു മിനിറ്റുകളിൽ തന്നെ രണ്ട് പെനാൽറ്റി കോർണറുകൾ ഇന്ത്യ നേടിയെടുത്തെങ്കിലും രണ്ടും ലക്ഷ്യത്തിലെത്തിയിരുന്നില്ല. 

What you should work next

ആറാം മിനിറ്റില്‍ ഇന്ത്യ ആദ്യ ഗോളടിച്ചെങ്കിലും അനുവദിച്ചില്ല. ഏഴാം മിനിറ്റിൽ ലഭിച്ച പെനാല്‍റ്റി കോർണറില്‍ പൂജാ സാഹുവാണ് ഇന്ത്യയുടെ ആദ്യ ലീഡെടുത്തത്. തുടർന്നങ്ങോട്ട് റോഷ്നി ഐൻഡ് (2), തനുശ്രീ കാദു, സുഖ‍്‍വീർ കൗർ, സനിക മാനെ (2), മധു സിദർ (2), തനുജ ടോപ്പോ, പൂജ മാലിക്ക് (2), പുർണിമ യാദവ്, സുപ്രിയ (2), കൃഷ്ണ ശര്‍മ, ബിനിമ ധൻ എന്നിവർ ഇന്ത്യയ്ക്കായി ഗോൾ വേട്ട തന്നെ നടത്തി.

🇮🇳 19–0 🇵🇰 : India DEMOLISHED Pakistan 💥

India’s Junior Women’s Hockey Team perfectly demolished Pakistan and marched into the Junior Asia Cup semi-finals.

=> Another BIG EMBARRASSMENT for Bhikaristan 🔥 pic.twitter.com/WwkDUt7xmr

— Megh Updates 🚨™ (@MeghUpdates) September 10, 2026

English Summary:

India Hammer Pakistan 19-0 In Women's Junior Asia Cup Match

Read Entire Article