ഒന്ന് അടങ്ങ്, ഞങ്ങള്‍ ഒരുമിച്ച് എവിടെപ്പോയെന്നാണ്? യശസ്വി ജയ്സ്വാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളിൽ ആഞ്ഞടിച്ച് മൃണാൾ

1 month ago 11

ഓൺലൈൻ ഡെസ്ക്

Published: August 08, 2026 09:21 PM IST

1 minute Read

jaiswal-mrunal
യശസ്വി ജയ്സ്വാൾ, മൃണാൾ ഠാക്കൂർ. Photo: Instagram@MrunalThakur/Jaiswal

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളുമായി ഡേറ്റിങ്ങിലാണെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ വ്യാജപ്രചാരണം നടത്തിയയാൾക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം മൃണാൾ ഠാക്കൂർ. മൃണാളിനേക്കാൾ ഒൻപതു വയസ്സു കുറവു പ്രായമുള്ള ജയ്സ്വാളുമായി നടി ഡേറ്റിങ്ങിലാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വാദം. ഈ വിഡിയോയ്ക്കു താഴെ കമന്റായി തന്നെ നടി നിലപാടു വ്യക്തമാക്കുകയായിരുന്നു.

What you should work next

‘‘സഹോദരാ, ഒന്ന് അടങ്ങ്, ഞങ്ങൾ ഒരുമിച്ച് എവിടെപ്പോയെന്നാണ്? ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും ഗോസിപ്പുകളെ വിശ്വസിക്കുകയാണോ? നമ്മുടെ രാജ്യത്ത് ഒരുപാടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ജെൻസീകളിൽ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാൻ‍ ശ്രമിക്കുക. ശരിയായ പ്രശ്നങ്ങളെക്കുറിച്ച് വിഡിയോകൾ ഉണ്ടാക്കുക . അത് നിങ്ങൾക്കു കൂടുതൽ വ്യൂസ് നേടിത്തരും.’’– മൃണാൾ ഠാക്കൂർ പ്രതികരിച്ചു. നിരവധി ആരാധകരാണ് മൃണാളിന്റെ നിലപാടിന് പിന്തുണയുമായി എത്തുന്നത്.

What you should work next

യശസ്വി ജയ്സ്വാളും മൃണാൾ ഠാക്കൂറും ഒരേ റസ്റ്ററന്റിൽനിന്ന് ഇറങ്ങി വരുന്ന ദൃശ്യങ്ങളെടുത്താണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നത്. ജയ്സ്വാളിന് 25 വയസ്സും മൃണാൾ ഠാക്കൂറിന് 34 വയസ്സുമാണു പ്രായം. രണ്ടു പേർ ഒരു റസ്റ്ററന്റിൽ പോയെന്നു കരുതി ഇവർ പ്രണയത്തിലാണെന്നു പറയാൻ സാധിക്കുമോയെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ശ്രീലങ്കയിലാണ് യശസ്വി ജയ്സ്വാൾ ഇപ്പോഴുള്ളത്. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ രണ്ടു പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. 

English Summary:

Bollywood histrion Mrinal Thakur has powerfully criticized a societal media idiosyncratic for spreading fake quality astir her dating Indian cricketer Yashasvi Jaiswal. She urged users to absorption connected existent issues alternatively than baseless gossip and noted the important property quality betwixt them.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article