ഒയാർസബാൽ മനസ്സിൽ കണ്ടു, എംബപേ പോസ്റ്റിൽ ‘ചൂണ്ടി’; പ്രവചനം കൃത്യം, പക്ഷേ ‘ടൈമിങ്’ തെറ്റി- വിഡിയോ

6 days ago 5

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി നടന്ന 2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ സ്പെയിനിനോട് തോറ്റ് ഫ്രാൻസ് പുറത്തായെങ്കിലും, മത്സരത്തിനിടയിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബപെ പുറത്തെടുത്ത അസാധാരണമായ ഗെയിം ഇന്റലിജൻസ് കായിക ലോകത്ത് വലിയ ചർച്ചയാവുകയാണ്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച പെനൽറ്റി കിക്ക് സ്ട്രൈക്കർ മൈക്കൽ ഒയാർസബാൽ വലയുടെ ഏത് കോണിലേക്കാണ് തൊടുക്കുക എന്ന് എംബപെ കൃത്യമായി പ്രവചിച്ചിരുന്നു എന്ന വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മത്സരത്തിൽ സ്പെയിൻ 2-0 ന് ഫ്രാൻസിനെ പരാജയപ്പെടുത്തി തുടർച്ചയായ ഫൈനൽ സ്വപ്നങ്ങൾക്ക് വിരാമമിട്ടെങ്കിലും, ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ആ ഒരു നിമിഷം എംബപെ എന്ന കളിക്കാരന്റെ തന്ത്രപരമായ മികവിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

What you should work next

∙ ക്യാമറയിൽ പതിഞ്ഞ ആ മാന്ത്രിക നിമിഷംമത്സരത്തിന്റെ ആദ്യ പകുതിയിൽ സ്പാനിഷ് മുന്നേറ്റങ്ങളെ തടയുന്നതിനിടയിലാണ് ഫ്രഞ്ച് ബോക്സിനുള്ളിൽ വച്ച് യമാലിനെ ഫൗൾ ചെയ്യപ്പെടുന്നതും റഫറി പെനൽറ്റി വിധിക്കുന്നതും. സ്പെയിനിനായി കിക്ക് എടുക്കാൻ മുന്നോട്ട് വന്നത് അവരുടെ വിശ്വസ്തനായ ഫോർവേഡ് മിക്കൽ ഒയാർസബാൽ ആയിരുന്നു. ഗാലറിയിലും കളിക്കളത്തിലും കടുത്ത സമ്മർദം നിറഞ്ഞ ആ നിമിഷത്തിൽ, ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബപെ തന്റെ ഗോൾകീപ്പർ മൈക്ക് മൈനന് നിർണായകമായ ഒരു നിർദേശം നൽകുന്നുണ്ടായിരുന്നു.

ഒയാർസബാൽ പന്തിനടുത്തേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപ്, എംബപെ തന്റെ കൈകൾ കൊണ്ട് വലയുടെ ഒരു പ്രത്യേക കോണിലേക്ക് കൃത്യമായി ചൂണ്ടിക്കാണിക്കുന്നത് ടിവി ക്യാമറകൾ തത്സമയം ഒപ്പിയെടുത്തു. ഒയാർസബാലിന്റെ മുൻകാല പെനൽറ്റി ശൈലികളെക്കുറിച്ചുള്ള കൃത്യമായ പഠനത്തിൽ നിന്നാണ് എംബപെ ആ നിഗമനത്തിൽ എത്തിയത്.

നായകന്റെ ആംഗ്യം മനസ്സിലാക്കിയ മൈക്ക് മൈനൻ, കിക്ക് എടുത്ത നിമിഷം എംബപെ പറഞ്ഞ അതേ ദിശയിലേക്ക് തന്നെയാണു ഡൈവ് ചെയ്തത്. എന്നാൽ എംബപെയുടെ പ്രവചനം നൂറു ശതമാനം കൃത്യമായിരുന്നിട്ടും ഫ്രാൻസിന് ആ ഗോൾ വഴങ്ങേണ്ടി വന്നു. ഒയാർസബാൽ തൊടുത്ത ക്ലിനിക്കൽ ഷോട്ട് അത്രമേൽ കൃത്യതയാർന്നതും വേഗമേയേറിയതുമായിരുന്നു. മൈനന്റെ കൈകൾക്ക് തൊട്ടരികിലൂടെ പന്ത് വല തുളച്ചു കയറി.

തന്റെ തന്ത്രം പാതി വിജയിച്ചിട്ടും ഗോൾ തടയാൻ കഴിയാത്തതിന്റെ നിരാശ എംബപെയുടെ മുഖത്ത് വ്യക്തമായിരുന്നു. എങ്കിലും ഒരു പെനൽറ്റി ടേക്കറുടെ മനസ്സ് വായിക്കാനുള്ള എംബപെയുടെ കഴിവ് ഫുട്ബോൾ നിരീക്ഷകരെ അദ്ഭുതപ്പെടുത്തിക്കഴിഞ്ഞു.

∙ തന്ത്രങ്ങളിലും സാങ്കേതികതയിലും പരാജയപ്പെട്ട് ഫ്രാൻസ്

മത്സരശേഷം മാധ്യമങ്ങളെ കണ്ട എംബപെ ഒട്ടും ഒളിച്ചുവയ്ക്കാതെ തങ്ങളുടെ പരാജയം തുറന്നു സമ്മതിച്ചു. പെനൽറ്റി നിമിഷത്തിലെ വ്യക്തിഗത മികവുകൾക്കപ്പുറം, ഒരു ടീം എന്ന നിലയിൽ ഫ്രാൻസ് സ്പെയിനിന് മുന്നിൽ പൂർണമായും കീഴടങ്ങുകയായിരുന്നു എന്ന് നായകൻ പറഞ്ഞു. ‘‘ഫൈനലിൽ എത്താൻ കെൽപുള്ള പ്രകടനമല്ല ഞങ്ങൾ പുറത്തെടുത്തത്’’– എംബപെ തുറന്നടിച്ചു.

മത്സരത്തിന്റെ തന്ത്രപരമായ വശങ്ങളെക്കുറിച്ച് എംബപെ പറഞ്ഞത് ഇങ്ങനെ: ഒന്ന് മിഡ്ഫീൽഡിലെ പരാജയമായിരുന്നു. സ്പെയിന്റെ മധ്യനിരക്കാരായ റോഡ്രിയും ഫാബിയൻ റൂയിസും മത്സരം പൂർണമായി നിയന്ത്രിച്ചു. അവർക്ക് പന്തുമായി മുന്നേറാൻ ഫ്രഞ്ച് നിര ആവശ്യത്തിലധികം സമയം നൽകി. രണ്ട് കമ്യൂണിക്കേഷൻ കുറവ്, ടീമിലെ കളിക്കാർ തമ്മിൽ ആശയവിനിമയത്തിൽ വലിയ പാളിച്ചകൾ ഉണ്ടായി. സ്പെയിന്റെ താളം തെറ്റിക്കാൻ ലക്ഷ്യമിട്ടുണ്ടാക്കിയ പ്രസ്സിങ് പ്ലാൻ മൈതാനത്ത് നടപ്പിലാക്കാൻ സാധിച്ചില്ല. മൂന്നാമത്തേത് ഫസ്റ്റ് ടച്ച് പിഴവുകൾ. പ്രതിരോധത്തിൽനിന്നു പന്ത് തിരിച്ചുപിടിച്ചപ്പോഴൊക്കെ ഫ്രഞ്ച് താരങ്ങളുടെ ആദ്യ ടച്ച് മോശമായിരുന്നു. ഇത് പന്ത് വീണ്ടും സ്പെയിനിന്റെ കൈകളിൽ എത്തിക്കാൻ കാരണമായി.

‘‘ഞങ്ങൾ വിചാരിച്ച രീതിയിലുള്ള ഫുട്ബോൾ കളിക്കാൻ സാധിച്ചില്ല. ഒരു ലോകകപ്പ് സെമി ഫൈനലിൽ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ലെങ്കിൽ ജയിക്കാനാകില്ല’’– എംബപെ സ്വയം വിമർശിച്ചു.

∙ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റൻ

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോനുമായി കൂട്ടിയിടിച്ച് എംബപെ മഞ്ഞക്കാർഡ് വാങ്ങിയിരുന്നു. കളിയിലുടനീളം തന്റെ സ്വാഭാവിക ശൈലി പുറത്തെടുക്കാൻ സ്പാനിഷ് പ്രതിരോധം എംബപെയെ അനുവദിച്ചതുമില്ല. അർജന്റീനൻ താരം ലയണൽ മെസ്സിക്കൊപ്പം എട്ട് ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ ഇപ്പോഴും ഒപ്പത്തിനൊപ്പമാണെങ്കിലും, ടീമിന്റെ തോൽവി എംബപെയെ വളരെയധികം നിരാശനാക്കി.

‘‘ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ഈ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അതിൽ എനിക്ക് യാതൊരു മടിയുമില്ല. ഞങ്ങൾക്ക് ഫൈനലിൽ എത്തണമായിരുന്നു, എന്നാൽ അതിനായില്ല," എംബപെ പറഞ്ഞു. തങ്ങളുടെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കിയ സ്പെയിൻ വിജയത്തിന് പൂർണമായും അർഹരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ വിസിൽ മുതൽ പന്തിന്റെ നിയന്ത്രണം കൈവരിക്കാനും കളിയുടെ വേഗം നിയന്ത്രിക്കാനും സ്പെയിനിന് സാധിച്ചു. രണ്ടാം പകുതിയിൽ പെഡ്രോ പോറോ കൂടി ഗോൾ നേടിയതോടെ ഫ്രാൻസിന്റെ തിരിച്ചുവരവ് പാതകൾ പൂർണമായി അടയുകയായിരുന്നു. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന ചരിത്ര നേട്ടത്തിനരികെയാണ് ഫ്രാൻസ് വീണത്. ഇനി വരാനിരിക്കുന്ന അർജന്റീന - ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിലെ പരാജിതരുമായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ (മൂന്നാം സ്ഥാനത്തിനായുള്ള മത്സരം) ഫ്രാൻസ് ഏറ്റുമുട്ടും.

English Summary:

Kylian Mbappe's exceptional crippled quality was a large talking constituent successful the 2026 FIFA World Cup semi-final betwixt France and Spain. Despite France's loss, Mbappe's close prediction of a punishment kick's absorption showcased his heavy knowing of tactical play.

Read Entire Article