‘ഒരു ജൂനിയർ താരവുമായാണ് വിവാഹേതര ബന്ധം, ധാർമിക നിലവാരം പുലർത്തണം’: ആഷ്‌ലി ഗാർഡ്‌നർക്കെതിരെ വീണ്ടും മോണിക്ക

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: August 10, 2026 09:45 AM IST

1 minute Read

Ashleigh-Gardner-Monica-Wright-1407
ആഷ്‍ലി ഗാർഡ്‍നർ, മോണിക്ക റൈറ്റ്

സിഡ്നി ∙ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്‌നർ ടീമിലെ സഹതാരമായ ജോർജിയ വോളുമായി വിവാഹേതര ബന്ധം പുലർത്തിയെന്ന ആരോപണത്തിൽ താരത്തിനെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ വിമർശിച്ച് ആഷ്‌ലിയുടെ മുൻ പങ്കാളി മോണിക്ക റൈറ്റ്. ‘‘ആഷ്‌ലി ഗാർഡ്‌നർ തന്നെ വഞ്ചിച്ചതായി പരസ്യമായി ആരോപിച്ച റൈറ്റ്, താരത്തെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.

What you should work next

“സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനും ഒരു മാതൃകയായി മാറാനും ഭാഗ്യം ലഭിച്ച വ്യക്തിയാണെങ്കിൽ, ഉയർന്ന ധാർമിക നിലവാരം പുലർത്താൻ ഉത്തരവാദിത്തമുണ്ടെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് മനസ്സിലാകാത്ത കാര്യം, എന്തുകൊണ്ടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതിനെക്കുറിച്ച് പരസ്യമായി ഒന്നും പ്രതികരിക്കാത്തത് എന്നാണ്.’’– റൈറ്റ് പറഞ്ഞു.

‘‘അവരുടെ നിശബ്ദത കൊണ്ട് അർഥമാക്കുന്നത് അവർ ആഷ്‌ലിയുടെയും ജോർജിയയുടെയും പ്രവൃത്തികളെ പിന്തുണയ്ക്കുന്നു എന്നാണോ? പ്രകടമായ പദവി വ്യത്യാസമുള്ളപ്പോൾ, ടീമിലെ ഒരു ജൂനിയർ അംഗവുമായി ഒരാൾക്ക് വിവാഹേതര ബന്ധം പുലർത്താൻ കഴിയില്ല; അതിനുശേഷവും ഒരു നേതൃസ്ഥാനത്ത് തുടരാനാകില്ല. ക്യാപ്റ്റൻമാർ മാതൃക കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ ഇത്തരത്തിലുള്ള പെരുമാറ്റം ആ നിലവാരത്തിന് നിരക്കാത്തതാണ്.’’– റൈറ്റ് കൂട്ടിച്ചേർത്തു. എന്നാൽ വിഷയം തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചു.

What you should work next

2025 ഏപ്രിലിലാണ് ആഷ്‌ലി ഗാർഡ്‌നറും മോണിക്ക റൈറ്റും വിവാഹിതരായത്. എന്നാൽ 2025ലെ വനിതാ ഏകദിന ലോകകപ്പിനായി ഗാർഡ്‌നർ ഇന്ത്യയിലായിരുന്നപ്പോൾ ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീണു. ഗാർഡ്‌നർക്ക് ടീമിലെ സഹതാരമായ ജോർജിയ വോളുമായി ബന്ധമുണ്ടെന്ന് റൈറ്റ് ആരോപിക്കുകയും, തുടർന്ന് ദമ്പതികൾ വേർപിരിയുകയുമായിരുന്നു. ഈ വിവാദങ്ങൾക്കിടയിലും വിമൻസ് ബിഗ് ബാഷ് ലീഗിൽ ഗാർഡ്‌നറുടെ ഫ്രാഞ്ചൈസിയായ സിഡ്‌നി സിക്‌സേഴ്‌സ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായ 29 വയസ്സുകാരിയായ ആഷ്‌ലി ഗാർഡ്‌നർ, തഹ്‌ലിയ മഗ്രാത്തിനൊപ്പം ടീമിന്റെ കോ-വൈസ് ക്യാപ്റ്റനായി അടുത്തിടെ നിയമിതയായിരുന്നു. ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായും ആഷ്‌ലി ഗാർഡ്‌നർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

English Summary:

Ashleigh Gardner's idiosyncratic beingness has go a taxable of nationalist scrutiny pursuing allegations of an matter with a teammate. Her erstwhile partner, Monica Wright, has publically criticized Cricket Australia for their deficiency of enactment regarding the controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article