ഒരു പന്തു പോലും കളിച്ചില്ല, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽനിന്ന് ചൈന പുറത്ത്; കാരണം ഇതാണ്

1 day ago 5

ഓണ്‍ലൈൻ ഡെസ്‌ക്

Published: September 17, 2026 04:31 PM IST

1 minute Read

ചൈനീസ് വനിതാ ക്രിക്കറ്റ് ടീം താരങ്ങൾ (X/TheKhelIndia)
ചൈനീസ് വനിതാ ക്രിക്കറ്റ് ടീം താരങ്ങൾ (X/TheKhelIndia)

കോറോഗി ∙ ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഒരു പന്തു പോലും കളിക്കാനാകാതെ ചൈന പുറത്ത്. ചൈനയും ബംഗ്ലദേശും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിക്കുകയായിരുന്നു. കോറോഗി സ്പോർട്സ് പാർക്കിലെ നനഞ്ഞ ഔട്ട്ഫീൽഡ് കാരണമാണ് മത്സരം ഉപേക്ഷിച്ചത്.

What you should work next

ഇതോടെ രാജ്യാന്തര റാങ്കിങ്ങിൽ മുന്നിലുള്ള ബംഗ്ലദേശ് സെമിഫൈനലിലേക്ക് മുന്നേറുകയും ചൈന പുറത്താകുകയുമായിരുന്നു. ഐസിസിയുടെ ട്വന്റി20 രാജ്യാന്തര റാങ്കിങ്ങിൽ ബംഗ്ലദേശ് പത്താം സ്ഥാനത്താണ്; ചൈന 36-ാം സ്ഥാനത്തും. സെപ്റ്റംബർ 20ന് നടക്കുന്ന സെമിഫൈനലിൽ, ഇന്ത്യ-ജപ്പാൻ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികളെയായിരിക്കും ബംഗ്ലദേശിന്റെ എതിരാളികൾ.

8 രാജ്യങ്ങളാണു വനിതാ വിഭാഗം ക്രിക്കറ്റ് മത്സരത്തിലുള്ളത്. പാക്കിസ്ഥാൻ, തായ്‌ലൻഡ്, ശ്രീലങ്ക, മലേഷ്യ എന്നിവരാണു മറ്റു രാജ്യങ്ങൾ. നാളെ രാവിലെയാണ് ഇന്ത്യ– ജപ്പാൻ മത്സരം. ഗെയിംസിനായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം ജപ്പാനിലെത്തിയിരുന്നു. അമോൽ മജൂംദാറാണു ടീമിന്റെ പരിശീലകൻ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ഥന, ഷെഫാലി വർമ, ദീപ്തി ശർമ, റിച്ച ഘോഷ് തുടങ്ങി സൂപ്പർ താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. 22നാണു വനിതാ വിഭാഗം ഫൈനൽ.

പുരുഷ വിഭാഗം ഗ്രൂപ്പ് മത്സരങ്ങൾ 24ന് ആരംഭിക്കുമെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ മത്സരം 28നാണ്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, അഭിഷേക് ശർമ തുടങ്ങിയവർക്കൊപ്പം യുവതാരം വൈഭവ് സൂര്യവംശിയുമുണ്ട്. വി.വി.എസ്.ലക്ഷ്മണനാണു ടീമിന്റെ പരിശീലകൻ. ഒക്ടോബർ 3നാണു പുരുഷ വിഭാഗം ഫൈനൽ.

English Summary:

Asian Games women's cricket saw China eliminated without playing a shot owed to a washed-out quarter-final against Bangladesh. This advancement sees Bangladesh, ranked higher internationally, proceed to the semi-finals.

Read Entire Article