ലോകകപ്പ് ഫുട്ബോൾ കിരീടത്തിനുള്ള പോരാട്ടം പ്രവചനാതീതമാണെന്ന് ഇതിഹാസ ജർമൻ ഗോൾകീപ്പറും സീ 5 ഫിഫ ലോകകപ്പ് വിദഗ്‌ധനുമായ ഒലിവർ കാൻ അഭിപ്രായപ്പെട്ടു. തന്ത്രപരമായ അച്ചടക്കം, മാനസികമായ കരുത്ത്, നേരിയ വ്യത്യാസങ്ങൾ എന്നിവയായിരിക്കും ഫൈനലിൽ ആരെത്തുമെന്ന് നിശ്ചയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What you should work next
സ്പെയിൻ - ഫ്രാൻസ് സെമി ഫൈനൽ ടൂർണമെന്റിലെ ഏറ്റവും ആകർഷകമായ പോരാട്ടങ്ങളിൽ ഒന്നായിരിക്കുമെന്ന് ഒലിവർ കാൻ വിശേഷിപ്പിച്ചു. ‘സ്പെയിനിന്റെ പന്തടക്കം അടിസ്ഥാനമാക്കിയുള്ള ശൈലിയും ഫ്രാൻസിന്റെ മാരകമായ പ്രത്യാക്രമണ ശൈലിയും തമ്മിലുള്ള ഏറ്റുമുട്ടൽ സെമിയിൽ കാണാനാവും. പ്രതിരോധ ഘടനയിൽ വിട്ടുവീഴ്ച ചെയ്യാതെ മധ്യനിര നിയന്ത്രിക്കുന്ന ടീമിന് മുൻതൂക്കമുണ്ടാകും. സെമിഫൈനലുകൾ പലപ്പോഴും തീരുമാനിക്കപ്പെടുന്നത് നേരിയ വ്യത്യാസങ്ങളാലാണ്, അല്ലാതെ തുടർച്ചയായ ആധിപത്യത്താലല്ല’ – ഒലിവർ കാൻ പറഞ്ഞു.
ഫ്രാൻസിന്റെ കരുത്തുറ്റ പ്രതിരോധം തകർക്കാൻ സ്പെയിനിന് എങ്ങനെ കഴിയുമെന്നതിനെക്കുറിച്ച് ഒലിവർ കാന്റെ മറുപടി ഇങ്ങനെ: ‘സ്പെയിൻ ക്ഷമയോടെയും എന്നാൽ ലക്ഷ്യബോധത്തോടെയും കളിക്കണം. അവർ പന്ത് വേഗത്തിൽ കൈമാറണം. മുന്നേറ്റങ്ങളിൽ കൂടുതൽ കളിക്കാരെ ഉപയോഗിച്ച് ആധിപത്യം സ്ഥാപിക്കുകയും ശക്തമായ പ്രതിരോധ സന്തുലിതാവസ്ഥ നിലനിർത്തുകയും വേണം. കാരണം, മുന്നേറ്റങ്ങളിലേക്ക് മാറുന്നതിൽ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഫ്രാൻസ്’.
What you should work next
മധ്യനിരയിലെ പോരാട്ടം ഫലം നിർണയിക്കുമെന്നും ജർമൻ ഇതിഹാസം വിശ്വസിക്കുന്നു. ‘നിരന്തരമായ സമ്മർദ്ദം ചെലുത്തുന്നതിലല്ല കാര്യം. ബുദ്ധിപരമായ സമ്മർദ്ദം ചെലുത്തുന്നതിലാണ്. മധ്യഭാഗങ്ങൾ നിയന്ത്രിക്കുകയും എതിരാളികളെ മധ്യത്തിലൂടെ കളിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ടീം കളിയെ നിയന്ത്രിക്കും’.
ആധുനിക ഫുട്ബോളിൽ ഗോൾകീപ്പർമാരുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച് സ്വന്തം അനുഭവങ്ങൾ പങ്കുവച്ച് കാൻ ഇങ്ങനെ പറഞ്ഞു – ‘ആധുനിക ഗോൾ കീപ്പർമാർ ഫലത്തിൽ ആദ്യത്തെ മുന്നേറ്റക്കാരും അവസാനത്തെ പ്രതിരോധക്കാരുമാണ്... ഗോൾകീപ്പറുടെ ഒരു നല്ല തീരുമാനം അല്ലെങ്കിൽ ഒരു പിഴവ് മത്സരഫലത്തെ പൂർണമായും മാറ്റിമറിക്കും’. തന്ത്രങ്ങൾക്കപ്പുറം മാനസികമായ കരുത്താണ് ഫൈനലിസ്റ്റുകളെ വേർതിരിക്കുക എന്നും ഒലിവർ കാൻ വിശ്വസിക്കുന്നു. ‘മികച്ച ടീമുകൾ അവരുടെ കളിതന്ത്രങ്ങളിൽ ഉറച്ചുനിൽക്കും. അവർ പരിഭ്രാന്തരാകാതെ, വൈകാരികമായി അച്ചടക്കം പാലിക്കുകയും സമ്മർദ്ദത്തിലും മികച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്യും’.
What you should work next
സെമി ഫൈനലിൽ കടന്ന ടീമുകൾ തുല്യശക്തികളാണെന്ന് അംഗീകരിച്ച ഒലിവർ കാൻ, എന്നാൽ ലോകകപ്പ് നേടാനുള്ള സാധ്യതയിൽ ഫ്രാൻസിനാണ് നേരിയ മുൻതൂക്കമെന്ന് പറഞ്ഞു. ‘ഇതുവരെ കണ്ട പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കിരീട സാധ്യതയുള്ള ഒരു ടീമിനെ തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഞാൻ ഒരുപക്ഷേ ഫ്രാൻസിനെ തിരഞ്ഞെടുക്കും. സന്തുലിതാവസ്ഥ, ടീമിന്റെ ആഴം, വ്യത്യസ്ത രീതികളിൽ മത്സരങ്ങൾ ജയിക്കാനുള്ള കഴിവ് എന്നിവയിൽ അവർ ഏറ്റവും മികച്ച ടീമായി തോന്നുന്നു. എന്നാൽ ഈ നാലു ടീമുകൾ തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. അവരിൽ ആർക്കും ലോകകപ്പ് ഉയർത്താൻ കഴിയും’ – ഒലിവർ കാൻ വ്യക്തമാക്കി.
English Summary:





English (US) ·