ബ്രിസ്റ്റോൾ ∙ ഈ പിച്ചിൽ എങ്ങനെ ബാറ്റു ചെയ്യണമെന്ന് ഇന്ത്യൻ താരങ്ങൾ, ഇംഗ്ലണ്ടിനു കീഴിൽ ഒരു ട്യൂഷൻ ക്ലാസെടുത്താൽ നന്നാകും. ഇന്ത്യ ‘കഷ്ടപ്പെട്ട്’ നേടിയ ടോട്ടൽ അനായാസം അടിച്ചെടുത്ത് ട്വന്റി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം ട്വന്റി20 മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ ദയനീയ തോൽവി. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം വെറും 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൽ സോൾട്ട് (42 പന്തിൽ 59*), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (35 പന്തിൽ 79*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് അവർക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3–0ന് അവർ സ്വന്തമാക്കി. അവസാന മത്സരം 11നു നടക്കും.
What you should work next
രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുന്നത് ഇതാദ്യമായാണ്. മുൻപ് നടന്ന ആറ് പരമ്പരകളിൽ അഞ്ചിലും ഇന്ത്യ വിജയിച്ചപ്പോൾ ഒരെണ്ണം സമനിലയിൽ കലാശിച്ചു. ഈ സീസണിനു മുൻപ് അവസാനം നടന്ന 12 ട്വന്റി20 പരമ്പരകളിൽ 11 ലും ഇന്ത്യ വിജയിച്ചിരുന്നു. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പരമ്പര 1-1 ന് സമനിലയിൽ അവസാനിച്ചത് മാത്രമായിരുന്നു ഏക നഷ്ടം. ഈ സീസണിൽ അയർലൻഡിനെതിരായ പരമ്പര നഷ്ടപ്പട്ടതിനു പിന്നാലെയാണ് ഇപ്പോൾ ഇംഗ്ലണ്ടിനെതിരെയും തോൽവി ഏറ്റുവാങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് മൂന്നാം ഓവറിൽ തന്നെ വീണിരുന്നു. ഓപ്പണർ ജോസ് ബട്‌ലറെ (8 പന്തിൽ 8) അർഷ്‌ദീപ് സിങ്, ഇഷാൻ കിഷന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിങ്സിൽ ഇന്ത്യ സന്തോഷിച്ച ഏക നിമിഷം അതായിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഫിൽ സോൾട്ടും ഹാരി ബ്രൂക്കും തലങ്ങും വിലങ്ങും ഇന്ത്യൻ ബോളർമാരെ ആക്രമിച്ചതോടെ ഇംഗ്ലണ്ട്് അതിവേഗം വിജയത്തിലേക്ക് കുതിച്ചു. ക്യാപ്റ്റൻ ഹാരിയായിരുന്നു കൂടുതൽ ആക്രമണകാരി. 35 പന്തിൽ നാലു സിക്സുകളുടെയും എട്ടു ഫോറുകളുടെയും അകമ്പടിയോടെയാണ് ബ്രൂക്ക് 79 റൺസെടുത്തത്. ഫിൽ സോൾട്ട് ഒരു സിക്സും ഒൻപതു ഫോറും പായിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 146 റൺസാണ് കൂട്ടിച്ചേർത്തത്.
∙ ശ്രേയസ്സ് മാത്രം..ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ (49 പന്തിൽ 80*) ഇന്നിങ്സാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്നു രക്ഷിച്ചത്. അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെ (23 പന്തിൽനിന്ന് 22) ആണ് ഇന്ത്യയുടെ അടുത്ത ടോപ് സ്കോറർ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി പതിവുപോലെ ഓപ്പണർ വൈഭവ് സൂര്യവംശി നന്നായി തുടങ്ങിയെങ്കിലും രാജ്യാന്തര ട്വന്റി20യിലെ മൂന്നാം മത്സരത്തിലും നീണ്ട ഇന്നിങ്സ് കളിക്കാനായില്ല. ഒരു സിക്സും ഒരു ഫോറുമടക്കം 10 പന്തിൽനിന്ന് 15 റൺസെടുത്ത വൈഭവിനെ മൂന്നാം ഓവറിൽ തന്നെ ജോഫ്ര ആർച്ചർ മടക്കി. പവർപ്ലേ തീരുംമുൻപേ രണ്ടാം വിക്കറ്റും വീണു. മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷനെ (6 പന്തിൽ 4) അഞ്ചാം ഓവറിൽ ജോഷ് ടങ്ങാണ് പുറത്താക്കിയത്. അധികം വൈകാതെ മറ്റൊരു ഓപ്പണർ അഭിഷേക് ശർമയും (14 പന്തിൽ 16) പുറത്തായി.
നാലാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ്സ് അയ്യർ– ശിവം ദുബെ കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. 53 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്നാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്. 14–ാം ഓവറിൽ ദുബയെ പുറത്താക്കി വിൽ ജാക്സ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ തിലക് വർമ (8 പന്തിൽ 11), വാഷിങ്ടൻ സുന്ദർ (8 പന്തിൽ 5) എന്നിവർക്കും തിളങ്ങാനായില്ല.
ഒരുവശത്ത് ഉറച്ചുനിന്ന് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരാണ് സ്കോർ 150 കടത്തിയത്. 49 പന്തിൽ 5 സിക്സുകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് ശ്രേയസ്സ് 80 റൺസെടുത്തത്. അവസാന പന്തിൽ അക്ഷർ പട്ടേൽ (2 പന്തിൽ 1) റണ്ണൗട്ടായി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ, ജോഷ് ടങ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വിൽ ജാക്സ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
∙ ആറാമതും ടോസ്ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനായി അരങ്ങേറി തുടർച്ചയായ ആറാം മത്സരത്തിലാണ് ടോസ് ഭാഗ്യം ശ്രേയസ്സിനൊപ്പം നിൽക്കുന്നത്. ടീമിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത് വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർക്കു പകരം വാഷിങ്ടൻ സുന്ദർ, പ്രസിദ്ധ കൃഷ്ണ എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. എന്നാൽ സഞ്ജു സാംസൺ ബെഞ്ചിൽ തന്നെ തുടരും. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമുണ്ട്. ലിയാം ഡോസണും പകരം രഹാൻ അഹമ്മദ് പ്ലേയിങ് ഇലവനിലെത്തി.
English Summary:





English (US) ·