Published: August 23, 2026 04:58 PM IST
2 minute Read
ഓണക്കാലമെത്തിക്കഴിഞ്ഞു. സ്കൂളുകളിലും കോളജുകളിലും റസിഡൻസ് അസോസിയേഷനുകളിലും ക്ലബ്ബുകളിലുമടക്കം നാട്ടിലെങ്ങും ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഓണസദ്യയും തിരുവാതിരക്കളിയും പുലികളിയുമൊക്കെ ആവേശമാണെങ്കിലും വടംവലിയില്ലാതെ എന്ത് ഓണാഘോഷം. വടംവലി എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുക ഷാജിപ്പാപ്പാനും സംഘവും പിങ്കിയാടും ആണ്. അറയ്ക്കൽ അബുവിന്റെ കൈക്കരുത്തിന്റെ പിൻബലത്തിൽ ഓരോ വടംവലി മത്സരവും വിജയിച്ചുകയറുന്ന ഹൈറേഞ്ചിന്റെ പടക്കുതിരകളാണ് ആട് സിനിമയിൽ അവർ.
What you should work next
ഈ ഓണക്കാലത്ത് വടംവലി വീണ്ടും വൈറലായത് കോഴിക്കോട് നൈനാംവളപ്പിലെ മത്സരത്തോടെയാണ്. നൈനാംവളപ്പ് കോതി പ്രദേശത്തെ കൂട്ടായ്മയാണ് ഓഗസ്റ്റ് 16ന് കടപ്പുറത്തെ സൈക്കിൾ ട്രാക്കിൽ വടംവലി മത്സരം നടത്തിയത്. ഒന്നാംസ്ഥാനക്കാർക്ക് ഒരു മുട്ടനാടിനെയും രണ്ടാംസ്ഥാനക്കാർക്ക് ഹമൂർ മത്സ്യത്തെയുമാണ് സമ്മാനമായി പ്രഖ്യാപിച്ചത്. എന്നാൽ തുടർച്ചയായി നാലു ദിവസത്തോളം കടലിൽപോയ മത്സ്യത്തൊഴിലാളികൾക്ക് ഹമൂർ മത്സ്യത്തെ കിട്ടാതിരുന്നതോടെ സമ്മാനദാനം നീട്ടിവയ്ക്കേണ്ടിവന്നു. ഒടുവിൽ എട്ടുകിലോ ഭാരമുള്ള ഹമൂർ മത്സ്യത്തെ കിട്ടിയതോടെയാണ് സമ്മാനദാനം നടത്താനായത്.
∙ കരുത്തും തൂക്കവും മാത്രം പോര; ബുദ്ധി വേണം !കേരളത്തിലങ്ങോളമിങ്ങോളം ഓണാഘോഷങ്ങളിൽ കാണുന്ന വിനോദമത്സര ഇനമാണ് വടംവലി. രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായിക വിനോദം. പിന്നോട്ടുപോയാൽ ജയിക്കുകയും മുന്നേറിയാൽ തോൽക്കുകയും ചെയ്യുന്ന ലോകത്തിലെ ഏകമത്സരം. സംസ്ഥാനത്ത് നാനൂറോളം പ്രഫഷനൽ വടംവലി ടീമുകളാണുള്ളത്. എല്ലാ ജില്ലകളിലും ഫ്ലഡ്ലൈറ്റ് സ്റ്റേഡിയങ്ങളിൽ നടക്കുന്ന വടംവലി ടൂർണ്ണമെന്റുകളും ഉണ്ട്. വടംവലി സംഘബലത്തിന്റെ പരീക്ഷണം മാത്രമല്ല. നയപരവും ബുദ്ധിപരവുമായ നീക്കവും കൂടി ചേരുമ്പോഴാണ് വടംവലി ഒരു മത്സരമായി മാറുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി ആവേശം കളിക്കാർക്കും കാണികൾക്കും പകരുന്ന മത്സരമാണ് വടംവലി. വടംവലിക്ക് സാധാരണയായി കണ്ടുവരുന്ന നിയമങ്ങളുണ്ട്. എന്നാൽ പ്രാദേശികമായ വ്യത്യാസങ്ങളുമുണ്ട്. എട്ട് അംഗങ്ങൾ ഉള്ള രണ്ട് ടീമുകളാണ് സാധാരണയായി വടംവലിയിൽ പങ്കെടുക്കുക. ഓണാഘോഷക്കാലത്ത് വിനോദമത്സരങ്ങളിൽ വടംവലിയുടെ അംഗങ്ങളുടെ എണ്ണം പത്തും പതിനഞ്ചുമൊക്കെയാവാറുണ്ട്.
പ്രഫഷനൽ മത്സരങ്ങളിൽ ഭാരം പ്രധാനമാണ്. ഒരു ടീമിന്റെ ആകെഭാരം നിയമാവലിയിൽ പറയുന്ന നിശ്ചിത ഭാരത്തേക്കാൾ കൂടാൻ പാടില്ല. ഇരു ടീമുകളും രേഖപ്പെടുത്തിയ ഒരു കോർട്ടിൽ വടത്തിനു ഇരുവശത്തുമായി അണി നിരക്കും. ഈ വടത്തിന് സാധാരണമായി പത്ത് സെന്റീമീറ്റർ വ്യാസമാണ് ഉണ്ടാവുക. വടത്തിന്റെ നടുവിൽ അടയാളത്തിന് ഒരു തൂവാലയോ റിബണോ കെട്ടും. ഈ അടയാളത്തിൽ നിന്നും മീറ്റർ അകലത്തിൽ ഇരുവശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടാകും. എതിർ ടീമിനെ ആദ്യം തങ്ങളുടെ വശത്തേയ്ക്ക് വലിച്ചുവലിച്ച് വശങ്ങളിലെ അടയാളങ്ങളെ നടുവിലത്തെ വരയിൽ നിന്ന് ക്രോസ്സ് ചെയ്യിപ്പിക്കുന്നതോടെയാണ് വിജയികളാവുക. തൂക്കം അടിസ്ഥാനമാക്കിയുള്ള വടം വലിയിൽ ഹെവി വെയ്റ്റ് കാറ്റഗറിയിൽ തീപാറുന്ന പോരാട്ടമാണ് നടക്കുക.
∙ കൊണാർക്ക് ക്ഷേത്രത്തിലും ആ മത്സരം
വടംവലി ഓണക്കാലത്ത് കേരളത്തിലെ താരമാണെങ്കിലും തനി കേരളീയമായ മത്സരമല്ല. 1920 വരെ വടംവലി ഒളിംപിക്സ് ഇനമായിരുന്നു. ഒഡീഷയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ ചുമരിലും വടംവലി മത്സരം കൊത്തി വച്ചിട്ടുണ്ട്. കാണാനും പങ്കെടുക്കാനും ആവേശം നിറഞ്ഞ മത്സരമാണ് വടംവലി. പക്ഷേ ഒരു ദിവസം രാവിലെ ചാടിയിറങ്ങി വടംവലിക്കാൻ നിന്നാൽ വിവരമറിയും. വടംവലിച്ച് ഒരു കുല പഴവും സമ്മാനമായി വാങ്ങി വീട്ടിലെത്തുമ്പോൾ പുറംവേദന, പരുക്ക്, കൈ-തോൾ പരുക്ക്, മുട്ടുവേദന, കാൽവഴുതി വീഴൽ, ക്ഷീണം, നിർജ്ജലീകരണം തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടായേക്കാം. വലിക്കുമ്പോൾ നോക്കിവലിക്കണം എന്നു സാരം.
English Summary:






English (US) ·