Published: August 20, 2026 09:41 AM IST
2 minute Read
ഗോൾ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അവസാന ദിവസം നിരോഷൻ ഡിക്ക്‌വല്ലയുടെ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. 17 പന്തുകള്‍ നേരിട്ട നിരോഷൻ 10 റൺസടിച്ചാണു പുറത്താകുന്നത്. മത്സരത്തിന്റെ 60–ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് നിരോഷനെ മടക്കിയത്. എന്നാൽ ഈ വിക്കറ്റിൽ ഇന്ത്യൻ താരങ്ങൾ അഭിനന്ദിച്ചത് യുവതാരം യശസ്വി ജയ്സ്വാളിനെയാണ്. ഫീൽഡിങ്ങിൽ ഈ വിക്കറ്റിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെങ്കിലും, ‘നാക്കു കൊണ്ട്’ ജയ്സ്വാൾ ഒരു വിക്കറ്റ് നേടിയെന്നു പറഞ്ഞാൽ തെറ്റില്ല.
What you should work next
സൂക്ഷിച്ചു കളിക്കുകയായിരുന്ന ലങ്കൻ ബാറ്ററെ തുടർച്ചയായി സ്ലെഡ്ജ് ചെയ്താണ് ജയ്സ്വാൾ അസ്വസ്ഥനാക്കിയത്. ഷോട്ടുകൾ കളിക്കാനായി ജയ്സ്വാൾ നിരോഷനെ തുടർച്ചയായി നിർബന്ധിക്കുന്നുണ്ടായിരുന്നു. നിരോഷൻ ഇതിനു മറുപടിയും നൽകിയെങ്കിലും ഒടുവിൽ ജയ്സ്വാളിന്റെ തന്ത്രം തന്നെ ഗ്രൗണ്ടിൽ ഫലം കണ്ടു. ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെയായിരുന്നു.
ജയ്സ്വാൾ– കമോൺ, ആദ്യ ഇന്നിങ്സില്‍ ഒരുപാട് ഷോട്ടുകളുണ്ടായിരുന്നു. ഞങ്ങൾക്ക് എന്തെങ്കിലും കാണിച്ചുതാ.
ഡിക്‌വെല്ല– യെസ്?
ജയ്സ്വാൾ– അതെ, എനിക്ക് കാണണം, കാണിക്കൂ. പ്രസിദ്ധിനെ അങ്ങോട്ട് അടിക്ക് (ഡീപ് സ്ക്വയർ ലെഗിലേക്ക് ചൂണ്ടികാണിക്കുന്നു). കമോൺ. അത് ചെയ്യൂ..
ഡിക്ക്‌വെല്ല– അതിന്റെ ആവശ്യമില്ല. എന്നെ ഐപിഎലിൽ എടുക്ക്. അവിടെ ഞാന്‍ അടിച്ചോളാം.
ജയ്സ്വാൾ– അതു ചെയ്യാം. 100 ശതമാനമായും. അവനെ ഒരു സിക്സടിക്ക്, ഞാൻ നിന്നെ ഐപിഎലില്‍ എടുത്തോളാം.
ഡിക്ക്‌വെല്ല- താങ്ക് യു...
ഈ ചർച്ചയ്ക്കു പിന്നാലെ പ്രസിദ്ധ് എറിഞ്ഞ ഷോർട്ട് ബോളിൽ എഡ്ജായി നിരോഷൻ വിക്കറ്റ് കളയുകയും ചെയ്തു. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 165 റൺസിന്റെ ആധികാരിക ജയം നേടിയ ഇന്ത്യൻ യുവനിര, 2 മത്സര പരമ്പരയിൽ 1–0ന് മുന്നിലെത്തി. രണ്ടാം ഇന്നിങ്സിൽ 55 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് നേടിയ ഇടംകൈ സ്‌പിന്നർ മാനവ് സുതാറിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. രണ്ട് ഇന്നിങ്സുകളിലുമായി മാനവ് 10 വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 372 റൺസ് ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 206 റൺസിന് ഓൾഔട്ടായി.
What you should work next
അഞ്ചാം ദിനം 4ന് 84 എന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച ലങ്കയ്ക്കായി സോനൽ ദിനുശയും (84) ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയും (59) പൊരുതിയെങ്കിലും തോൽവി ഒഴിവാക്കാൻ സാധിച്ചില്ല. സ്കോർ: ഇന്ത്യ 462, 193. ശ്രീലങ്ക 284, 206. ആദ്യ ഇന്നിങ്സിലെ സെഞ്ചറി അടക്കം 2 ഇന്നിങ്സിലുമായി 211 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ 600–ാം മത്സരമായിരുന്നു ഗോളിലേത്. 23 മുതൽ കൊളംബോയിലാണ് രണ്ടാം ടെസ്റ്റ്.
അനായാസ ജയം പ്രതീക്ഷിച്ചാണ് അവസാനദിവസം ഇന്ത്യ ബോളിങ്ങിനിറങ്ങിയത്. എന്നാൽ ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയയും സോനൽ ദിനുശയും ചേർന്ന് ലങ്കൻ സ്കോർ മെല്ലെ മുന്നോട്ടു നീക്കി പ്രതിരോധത്തിന് ശ്രമിച്ചു. 202 പന്തിൽ 95 റൺസാണ് ഇരുവരും ചേർന്നു നേടിയത്. ലങ്കൻ സ്കോർ 142ൽ എത്തിയപ്പോൾ ധനഞ്ജയയെ മാനവ് സുതാറിന്റെ കയ്യിലെത്തിച്ച് രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്‌ത്രൂ നൽകി. 76–ാം ഓവറിൽ വീണ്ടും പന്തെടുത്ത മാനവ് സുതാർ, ഓവറിൽ വീഴ്ത്തിയത് 3 വിക്കറ്റുകൾ. അതോടെ ലങ്ക 9ന് 199 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തന്റെ അടുത്ത ഓവറിൽ കേശര നുവന്തയെയും (20) പുറത്താക്കിയ സുതാർ ലങ്കൻ ഇന്നിങ്സിന് കർട്ടനിട്ടു.
Jaiswal: Come connected yaar, determination was a batch of shots successful archetypal innings. We request to spot something
Dickwella: Yes?
Jaiswal: Yes I privation to see. amusement me. Hit him there, travel on. Why not?
Dickwella: No request Take maine (to) IPL past I'll hit.
Jaiswal: We volition
100% deed him a six I'll…
English Summary:






English (US) ·