ഒരുപാട് അവസരങ്ങളായി, സഞ്ജു ലോകകപ്പില്‍ പുറത്തിരിക്കും: മാറ്റിനിർത്തണമെന്ന് സുനിൽ ഗാവസ്കർ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: February 01, 2026 01:04 PM IST

2 minute Read

 WILLIAM WEST / AFP
സഞ്ജു സാംസൺ, കുൽദീപ് യാദവ്, തിലക് വർമ എന്നിവർ മത്സരത്തിനിടെ. Photo: WILLIAM WEST / AFP

Follow Us

Facebook

WhatsApp

തിരുവനന്തപുരം∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് കൃത്യമായ ധാരണയായതായി മുൻ ഇന്ത്യന്‍ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. തിരുവനന്തപുരത്തു നടന്ന ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ സഞ്ജു ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഗാവസ്കറിന്റെ പ്രതികരണം. മത്സരത്തിൽ ആറു പന്തുകൾ നേരിട്ട സഞ്ജു, ആറു റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. തിലക് വര്‍മ ലോകകപ്പ് ടീമിലേക്കു തിരിച്ചെത്തുന്നതോടെ സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെടുമെന്നാണ് ഗാവസ്കറുടെ പ്രതികരണം.

പരുക്കുമാറിയ തിലക് വർമ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ കളിക്കാനുള്ള ഒരുക്കത്തിലാണ്. ‘‘സിലക്ഷൻ കമ്മിറ്റി തുറന്ന മനസ്സുള്ളവരാണെന്നു തോന്നുന്നു. സഞ്ജു സാംസണ് ഒരുപാട് അവസരങ്ങൾ നൽകിക്കഴിഞ്ഞു. ഇപ്പോഴത്തെ ഇഷാൻ കിഷന്റെ ഇന്നിങ്സും, തിലക് വർമയുടെ തിരിച്ചുവരവും ഈ ബാറ്റിങ് ക്രമത്തെക്കുറിച്ചു വ്യക്തത വരുത്തുന്നതാണ്.’’– സുനിൽ ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ട്വന്റി20 പരമ്പരയിലെ അഞ്ചു മത്സരങ്ങളിലും ഓപ്പണറായി കളിച്ച സഞ്ജു സാംസൺ 46 റൺസാണ് ആകെ നേടിയത്. പവർപ്ലേ അവസാനിക്കും മുൻപ് പുറത്തായി മടങ്ങുന്ന സഞ്ജു ലോകകപ്പിനു തൊട്ടുമുൻപ് ടീമിന്റെ പ്രധാന തലവേദനയാണ്.

‘‘സഞ്‍ജുവിനെ പുറത്താക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ആർക്കു പകരമാണു സഞ്ജുവിനെ പുറത്തിരുത്തുന്നത്? തിലക് വർമ ട്വന്റി20യിൽ അത്രയും മികച്ച രീതിയിലാണു കളിക്കുന്നത്. സഞ്ജുവും മികച്ച താരമാണ്, അതിൽ സംശയമില്ല. പക്ഷേ ഇപ്പോൾ അദ്ദേഹത്തിനു ഫോം നഷ്ടമായിരിക്കുന്നു.ലോകകപ്പ് പോലുള്ള ടൂർണമെന്റുകൾ പരീക്ഷണങ്ങൾ നടത്താനുള്ള ഇടമല്ല. സഞ്ജുവിന് അഞ്ച് അവസരങ്ങൾ ലഭിച്ചുകഴിഞ്ഞു. 24 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ.’’

‘‘തിലക് വർമ ഫിറ്റാണെങ്കിൽ ലോകകപ്പിലെ യുഎസിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല.’’– ഗാവസ്കർ വ്യക്തമാക്കി. കാര്യവട്ടം സ്റ്റേഡിയത്തിൽ സെഞ്ചറി നേടിയതിനു പിന്നാലെ ഇഷാൻ കിഷനെ ബിസിസിഐ വിക്കറ്റ് കീപ്പറാക്കിയിരുന്നു. ലോകകപ്പിനു മുൻപ് കീപ്പറായി ഇഷാന് ‘പ്ലേയിങ് ടൈം’ ലഭിക്കുകയെന്നതായിരുന്നു ബിസിസിയുടെ ലക്ഷ്യം.

46 റൺസിനായിരുന്നു നാലാം മത്സരത്തിൽ ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഇഷാൻ കിഷന്റെ സെഞ്ചറിയുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് 19.4 ഓവറിൽ 225 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ അർഷ്ദീപ് സിങ്ങിന്റെ പ്രകടനമാണ് ന്യൂസീലൻഡ് ബാറ്റിങ് നിരയെ തകർത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ഇഷാൻ കിഷനാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. സൂര്യകുമാ‍ർ യാദവ് പരമ്പരയുടെ താരമായി.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തകർത്തടിച്ച് തുടങ്ങിയ അഭിഷേക് ശർമ ആദ്യ ഓവറിൽ തന്നെ രണ്ട് ഫോറും ഒരു സിക്സും നേടി. മറുവശത്ത് ബൗണ്ടറിയോടെ തുടക്കമിട്ടെങ്കിലും സഞ്ജു സാംസന്റെ ഇന്നിങ്സ് അധികം നീണ്ടില്ല. ആറ് റൺസെടുത്ത സഞ്ജു, ലോക്കി ഫെർഗൂസന്റെ പന്തിൽ ബെവൻ ജേക്കബ്സിന് ക്യാച്ച് നൽകി മടങ്ങി. തന്റെ അടുത്ത ഓവറിൽ ഫെർഗൂസൻ അഭിഷേക് ശർമയെയും പുറത്താക്കി. 30 റൺസെടുത്ത അഭിഷേക് ക്ലീൻ ബോൾഡാവുകയായിരുന്നു.

തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷനും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് ഇന്ത്യയുടെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. നിലയുറപ്പിച്ച ശേഷം ആഞ്ഞടിച്ച ഇഷാനും സൂര്യകുമാറും ഗ്രീൻഫീൽഡിലെ ആരാധകർക്ക് ആവേശനിമിഷങ്ങൾ സമ്മാനിച്ചു. ഇഷ് സോധി എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ 29 റൺസാണ് പിറന്നത്. ഓവറിലെ ആറു പന്തുകളും അതിർത്തി കടത്തിയ ഇഷാൻ ആ ഓവറിൽ തന്നെ അർധ സെഞ്ചറി പൂർത്തിയാക്കി. ജേക്കബ് ഡഫി എറിഞ്ഞ പതിനാലാം ഓവറിൽ സൂര്യകുമാറിന്റെ ഊഴമായിരുന്നു. മൂന്ന് സിക്സും ഒരു ബൗണ്ടറിയുമടക്കം 22 റൺസ് നേടിയ സൂര്യകുമാറും അമ്പത് തികച്ചു.

63 റൺസെടുത്ത സൂര്യകുമാർ സാന്റ്നറുടെ പന്തിൽ പുറത്തായി. മറുവശത്ത് തകർത്തടിച്ച് മുന്നേറിയ ഇഷാൻ കിഷൻ 42 പന്തിൽ സെഞ്ചറി പൂർത്തിയാക്കി. ട്വന്റി-20യിൽ ഇഷാന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയായിരുന്നു ഇത്. സെഞ്ചറി തികച്ച് അടുത്ത പന്തിൽ പുറത്തായ ഇഷാൻ ആറ് ഫോറും പത്ത് സിക്സുമടക്കം 103 റൺസാണു നേടിയത്. 17 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടക്കം 42 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ പ്രകടനം കൂടി ചേർന്നപ്പോൾ ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 271 റൺസിൽ അവസാനിക്കുകയായിരുന്നു.

English Summary:

Sunil Gavaskar has a wide knowing of the Indian team's batting lineup for the T20 World Cup. Following Sanju Samson's disappointing batting show successful the 5th T20 against New Zealand successful Thiruvananthapuram, Gavaskar's absorption suggests that Tilak Varma's imaginable instrumentality to the World Cup squad could interaction Samson's position.

Read Entire Article