Published: July 02, 2026 05:06 PM IST Updated: July 02, 2026 05:18 PM IST
1 minute Read
ഒരേ ക്ലാസ്റൂമിൽ ഒന്നിച്ചു പഠിച്ചവർ രണ്ടു രാജ്യങ്ങൾക്കായി ലോകകപ്പ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിൽ മുഖാമുഖം! ഈ കൗതുകത്തിനു വഴിയൊരുക്കിയത് ഇംഗ്ലണ്ട് താരം മാർക്കസ് റാഷ്ഫഡും ഡിആർ കോംഗോ താരം അക്സൽ തൗൻസെബെയുമാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആഷ്ടൺ ഓൺ മേഴ്സി സ്കൂളിൽ ഒന്നിച്ച് ഒരേ ക്ലാസിൽ പഠിച്ചവരാണ് ഇരുവരും.
What you should work next
മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി വഴി ഒന്നിച്ചു തന്നെ ഇരുവരും കളിച്ചുവളരുകയും ചെയ്തു. നേരത്തേ മാർക്കസും അക്സലും തങ്ങളുടെ സ്കൂൾ കാലത്തെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
What you should work next
ഇരുവർക്കുമൊപ്പം ജെയിംസ് ഡ്യൂൺ, ടോസിൻ കെഹിൻഡ് എന്നീ സഹപാഠികളെയും ചിത്രത്തിൽ കാണാം. ഇവരും പ്രഫഷനൽ ഫുട്ബോളർമാർ തന്നെ. പല തലങ്ങളിലായി റാഷ്ഫഡ് മാഞ്ചസ്റ്ററിനായി 426 കളികളിൽ ജഴ്സിയണിഞ്ഞു. 37 വട്ടം മാഞ്ചസ്റ്ററിനു കളിച്ച ശേഷം അക്സൽ ലോൺ വ്യവസ്ഥയിൽ ടീം വിട്ടുപോയി. കോംഗോ പൗരത്വം സ്വീകരിച്ച് 2024ൽ ദേശീയ ടീമിലെത്തുകയും ചെയ്തു.
English Summary:





English (US) ·