ഒരോവറിൽ 2 വിക്കറ്റ്, ബാറ്റിങ്ങിലെ ക്ഷീണം ബോളിങ്ങിൽ തീർത്ത് വൈഭവ്; ചർച്ചയായി ജഴ്സിയിലെ ‘ടേപ്പ്’ – വിഡിയോ

3 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: August 25, 2026 03:02 PM IST Updated: August 25, 2026 04:12 PM IST

1 minute Read

ദുലീപ് ട്രോഫി മത്സരത്തിൽ ടേപ് ഒട്ടിച്ച ജഴ്‌സി ധരിച്ച് വൈഭവ് സൂര്യവംശി (ഇടത്), മത്സരത്തിൽ വൈഭവിന്റെ ബോളിങ് (വലത്) (X/@BCCIdomestic)
ദുലീപ് ട്രോഫി മത്സരത്തിൽ ടേപ് ഒട്ടിച്ച ജഴ്‌സി ധരിച്ച് വൈഭവ് സൂര്യവംശി (ഇടത്), മത്സരത്തിൽ വൈഭവിന്റെ ബോളിങ് (വലത്) (X/@BCCIdomestic)

ബെംഗളൂരു∙ ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തിൽ ബാറ്റുകൊണ്ട് നിരാശപ്പെടത്തിയെങ്കിലും ബോളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങി കൗമാരതാരം വൈഭവ് സൂര്യവംശി. നോർത്ത് ഈസ്റ്റ് സോണിനെതിരെയുള്ള ക്വർട്ടർ ഫൈനൽ മത്സരത്തിൽ ഈസ്റ്റ് സോണിനു വേണ്ടി കളിക്കാനിറങ്ങിയ വൈഭവ്, ആദ്യ ഇന്നിങ്സിൽ എട്ടു റൺസെടുത്ത് പുറത്തായിരുന്നു.

What you should work next

എങ്കിലും ഒരു ഇന്നിങ്സിനും 210 റൺസിനുമാണ് മത്സരത്തിൽ ഈസ്റ്റ് സോൺ മത്സരത്തിൽ വിജയിച്ചത്. ആദ്യ ഇന്നിങ്സിൽ സുദീപ് കുമാർ ഘരാമി (146), ഷഹബാസ് അഹമ്മദ് (167) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ 467 റൺസാണ് ഈസ്റ്റ് സോൺ അടിച്ചുകൂട്ടിയത്. പിന്നാലെ നോർത്ത് ഈസ്റ്റ് സോണിനെ 111 റൺസിന് പുറത്താക്കി ഫോളോ–ഓൺ ചെയ്യിച്ച അവർ, രണ്ടാം ഇന്നിങ്സിൽ നോർത്ത് ഈസ്റ്റിനെ 146 റൺസിനും പുറത്താക്കി.

ഈസ്റ്റ് സോൺ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാതിരുന്നതോടെ ബാറ്റിങ്ങിന് ‌അവസരം നഷ്ടപ്പെട്ട വൈഭവ്, പക്ഷേ ബോൾ ചെയ്യാനിറങ്ങി. മാത്രമല്ല, രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മൂന്ന് ഓവർ പന്തെറിഞ്ഞ ഇടംകൈയ്യൻ സ്പിന്നറായ വൈഭവ് , ഒരോവറിൽ തന്നെയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.

നോർത്ത് ഈസ്റ്റ് താരങ്ങളായ കിഷൻ ലിങ്‌ദോ (40 പന്തിൽ 25), ഇംലിവതി ലെംതൂർ (3 പന്തിൽ 4) എന്നിവരുടെ വിക്കറ്റുകളാണ് വൈഭവ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ ഒരു ക്യാച്ചും വൈഭവ് നേടിയിരുന്നു. ‘‘വൈഭവ് സൂര്യവംശി ഇരട്ടി മധുരം നൽകുന്നു. മികച്ച രണ്ട് ക്യാച്ചുകളിൽ ഒരോവറിൽ 2 വിക്കറ്റുകൾ.’’– ബിസിസിഐ എക്‌സ് പോസ്റ്റിൽ കുറിച്ചു.

അതേസമയം, മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ജഴ്സി നമ്പർ ‘3’ എന്ന് മാത്രം കാണാൻ കഴിയുന്ന രീതിയിൽ ടേപ്പ് ഒട്ടിച്ചിരുന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ടേപ്പ് ഒട്ടിച്ചതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, തന്റെ നമ്പർ ‘3’ ആയി നിലനിർത്താനാകാം ഇതെന്നാണ് കരുതുന്നത്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി വൈഭവ് ധരിക്കുന്ന നമ്പറാണ് ‘3’. അച്ചടിയിലുണ്ടായ എന്തെങ്കിലും പിഴവ് മറയ്ക്കാൻ വേണ്ടിയാകാം ദുലീപ് ട്രോഫി ജഴ്സിയിൽ ടേപ്പ് ഒട്ടിച്ചതെന്നാണ് കരുതുന്നത്.

English Summary:

Vaibhav Sooryavanshi: The young endowment shone successful the Duleep Trophy quarter-final lucifer successful Bengaluru, contributing importantly to East Zone's ascendant triumph implicit North East Zone. Despite a disappointing batting debut, helium made a beardown interaction with 2 important wickets and 2 fantabulous catches. His taped jersey fig 3 during the lucifer besides sparked societal media discussions.

Read Entire Article