Published: September 17, 2026 02:19 PM IST Updated: September 17, 2026 03:45 PM IST
1 minute Read
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലെ തകർപ്പൻ ബാറ്റിങ്ങിലൂടെ തനിക്കെതിരായ എല്ലാ ചർച്ചകളെയും സഞ്ജു ഇല്ലാതാക്കിയെന്ന് മുൻ ഇന്ത്യൻ താരം മോഹിത് ശര്‍മ. ഒരു ക്രിക്കറ്റ് അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് സഞ്ജു സാംസണിന്റെ ബാറ്റിങ് മികവിനെക്കുറിച്ചു മോഹിത് മനസ്സുതുറന്നത്. ‘‘ലോക ചാംപ്യൻമാർ ലോക ചാംപ്യൻമാരായി തന്നെ കളിച്ചു. സഞ്ജു സാംസൺ ഗംഭീര പ്രകടനമാണു നടത്തിയത്. നമ്മൾ അദ്ദേഹത്തെ വളരെ നേരത്തേ തന്നെ ജഡ്ജ് ചെയ്തു വയ്ക്കുകയായിരുന്നു. എന്നാൽ ഈയൊരു ബാറ്റിങ്ങിലൂടെ സഞ്ജു എല്ലാ ചർച്ചകളും അവസാനിപ്പിച്ചു.’’– മോഹിത് ശർമ പറഞ്ഞു.
What you should work next
അതേസമയം രണ്ടാം ട്വന്റി20യിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം സഞ്ജുവിന്റെ ബാറ്റിങ്ങാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും പ്രതികരിച്ചു. സഞ്ജു സ്ഥിരമായി മികച്ച പ്രകടനം തുടർന്നാൽ കൗമാര താരം വൈഭവ് സൂര്യവംശി ബെഞ്ചിലായിപ്പോകുമെന്നും കൈഫ് വ്യക്തമാക്കി. രണ്ടാം ട്വന്റി20യിൽ ഓപ്പണറായി ഇറങ്ങിയ മലയാളി താരം 22 പന്തിൽ 57 റൺസടിച്ചു പുറത്തായി. 259.09 സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്ത സഞ്ജു നാല് സിക്സുകളും ഏഴു ഫോറുകളുമാണു ബൗണ്ടറി കടത്തിയത്.
20 പന്തുകളിൽ അർധ സെഞ്ചറി പൂർത്തിയാക്കിയ സഞ്ജു, ട്വന്റി20യിൽ തന്റെ വേഗതയേറിയ ഫിഫ്റ്റിയാണ് ന്യൂഡൽഹിയിൽ സ്കോർ ചെയ്തത്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 റൺസെടുത്തു പുറത്തായതോടെ താരത്തെ പ്ലേയിങ് ഇലവനിൽനിന്നു മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. തകർപ്പൻ ഇന്നിങ്സിലൂടെ വിമർശനങ്ങൾ അവസാനിപ്പിച്ച സഞ്ജു, വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടി. വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ടീമിൽ ഓപ്പണര്‍മാരായുണ്ട്.
English Summary:






English (US) ·