Published: June 09, 2026 10:06 AM IST
1 minute Read
കോഴിക്കോട് ∙ നാടെങ്ങും ഉയരുന്ന ഫുട്ബോൾ ആവേശത്തിൽ ഓമശ്ശേരി അമ്പലക്കണ്ടി വയലിൽ ഇത്തവണ ഉയരുന്നത് ലോക ഫുട്ബോളിലെ മൂന്ന് സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകൾ. കഴിഞ്ഞ തവണ ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർത്തിയ കട്ടൗട്ടുകൾ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടം പിടിച്ചെങ്കിൽ ഇത്തവണ ആ വമ്പൻ ആവേശത്തിന്റെ വിസിലടികൾ കൂടുതലും ഉയരുക ഓമശ്ശേരി അമ്പലക്കണ്ടി ആകുമെന്നാണ് സൂചന.
What you should work next
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് അമ്പലക്കണ്ടി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഹെലികോപ്റ്ററിൽ വന്നിറങ്ങിയതിലൂടെ പ്രശസ്തമായ അമ്പലക്കണ്ടി വയലും ഏറെ പ്രശസ്തം. യുഎസും കാനഡയും മെക്സിക്കോയും മൈതാനമൊരുക്കുന്ന ഇത്തവണത്തെ ലോകകപ്പിന് മുന്നോടിയായി കോഴിക്കോട്ടെ അമ്പലക്കണ്ടി വയലിൽ ആരാധക പിന്തുണയിൽ തലയുയർത്തുന്നത് റൊണാൾഡോ, നെയ്മാർ, മെസ്സി എന്നീ ഫുട്ബോളിലെ വമ്പൻ താരങ്ങൾ. മഴയത്ത് നശിക്കാത്ത പ്ലൈവുഡ് ഉപയോഗിച്ചാണ് 25 മുതൽ 30 അടി വരെ ഉയരമുള്ള താര കട്ടൗട്ടുകൾ തയാറാക്കിയത്. താങ്ങിനിർത്തുന്ന കാലുകൾ ഉൾപ്പെടെ പതിനായിരം രൂപ വീതമെങ്കിലും ഓരോ കട്ടൗട്ടിനും ആരാധകക്കൂട്ടങ്ങൾക്ക് ചെലവുണ്ട്.
പോർച്ചുഗൽ താരം റൊണാൾഡോയുടെ കട്ടൗട്ടാണ് വയലിൽ ആദ്യം ഉയർന്നതെങ്കിൽ തിങ്കളാഴ്ച കൂട്ടിന് ബ്രസീലിന്റെ സൂപ്പർതാരം നെയ്മാറും എത്തി. ബുധനാഴ്ചയോടെ ഫുട്ബോളിന്റെ ‘മിശിഹ’യുടെ അവതാരം കൂടി ഈ വയലിൽ കാത്തിരിക്കുകയാണ് ടീം അർജന്റീന ആരാധകർ. ലയണൽ മെസ്സിയുടെ കട്ടൗട്ടും ഉയരുന്നതോടെ ഓമശ്ശേരി റോഡരികിലെ ഈ വയൽക്കര ഫുട്ബോളിലെ ‘ത്രിമൂർത്തി’ സംഗമം കൊണ്ട് ഫാൻപേജുകളിൽ ശ്രദ്ധ നേടും. സെൽഫികൾ പകർത്തിയും ഫുട്ബോൾ ചർച്ചകളുമായി നാട്ടിലെ ആരാധകസംഘങ്ങളും ഈ വയൽക്കര നിറയും.
What you should work next
ആൺപെൺ ഭേദമില്ലാതെ ഫുട്ബോൾ മൊഹബത്ത് ഉള്ളിൽ നിറയ്ക്കുന്ന മലബാർ ഗ്രാമങ്ങളിൽ ഒന്നുകൂടിയാണ് ഓമശ്ശേരി. കട്ടൗട്ടുകൾ ഉയരുന്ന കാഴ്ച കാണാൻ നാട്ടിലെ ഫുട്ബോൾ ആരാധികമാരും കൂട്ടമായെത്തി. ലോകതാരങ്ങൾക്കൊപ്പം ഇത്തവണ ലോകകപ്പിൽ ഖത്തറിനായി അരങ്ങേറ്റം കുറിക്കുന്ന കണ്ണൂർക്കാരൻ തഹ്സിൻ മുഹമ്മദ് ജംഷീദിനും ഓമശ്ശേരിയിൽ ആരാധകർ ഏറെ. അമ്പലക്കണ്ടി വയലിൽ ഒരു ചെറിയ കട്ടൗട്ടെങ്കിലും തഹ്സീന്റെതായി വേണമെന്ന നിലപാടിലേക്ക് കാൽപ്പന്തിന്റെ ആരാധകരിൽ ചിലർ ഇതിനകം ചർച്ച തുടങ്ങിക്കഴിഞ്ഞതായി ഓമശ്ശേരി സ്വദേശി ഷംനാദ് പറഞ്ഞു.
English Summary:





English (US) ·