Published: July 28, 2026 12:04 AM IST
1 minute Read
മുംബൈ∙ മോശം ഫോമിൽ തുടരുമ്പോഴും അഭിഷേക് ശർമയെ ഇന്ത്യൻ ട്വന്റി20 പ്ലേയിങ് ഇലവനിൽ നിലനിർത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ താരം ഹനുമാ വിഹാരി. വൈഭവ് സൂര്യവംശിക്കു വഴിയൊരുക്കാൻ സഞ്ജു സാംസണെ ഒഴിവാക്കിയ ബിസിസിഐ സിലക്ടർമാർ, ഫോം ഔട്ടായ അഭിഷേകിനെ എന്തുകൊണ്ടാണു ടീമിൽ നിലനിർത്തുന്നതെന്ന് ഹനുമാ വിഹാരി ചോദിച്ചു. ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും അഭിഷേകിന് ലഭിക്കുന്ന പരിഗണന സഞ്ജുവിനു കിട്ടിയിട്ടില്ലെന്നും വിഹാരി തുറന്നടിച്ചു.
What you should work next
‘‘ലോകകപ്പിനു മുൻപ് സഞ്ജു സാംസൺ അഞ്ച് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന് പ്ലേയിങ് ഇലവനിൽനിന്നു സ്ഥാനം നഷ്ടമായി. ഈ ടൂർണമെന്റുകളിൽ അഭിഷേക് എത്ര റൺസാണു നേടിയത്. യുകെ പരമ്പരയിൽ ഒരു അർധ സെഞ്ചറിയൊഴികെ മറ്റു പ്രകടനങ്ങളില്ല. 20,30 റൺസ് ഇല്ല. അവസാന എട്ടു മത്സരങ്ങളിൽനിന്ന് ഒരു അർധ സെഞ്ചറി മാത്രമാണ് അഭിഷേകിനുള്ളത്. ലോകകപ്പിലെ പ്രകടനം കൂടി നോക്കിയാല്‍ അവസാന 18 മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ചറികൾ.’’– വിഹാരി വ്യക്തമാക്കി.
‘‘ലോകകപ്പിൽ എത്ര മത്സരങ്ങളാണ് സഞ്ജു കളിച്ചത്? മൂന്നെണ്ണം, അതിൽ മൂന്ന് അർധ സെഞ്ചറികൾ. അഭിഷേകിന്റെ അഞ്ച് മത്സരങ്ങളിലെ ഉയർന്ന സ്കോർ 16 ആണ്. അതിനെക്കുറിച്ച് എന്താണ് ആരും സംസാരിക്കാത്തത്? സഞ്ജുവിന്റെ കാര്യം വരുമ്പോൾ മാത്രം അദ്ദേഹത്തിന് സ്ഥിരതയില്ലെന്നു പറയുന്നു. അതു ശരിയാണ്. പക്ഷേ സഞ്ജുവിന്റേതായ ദിവസങ്ങളില്‍ എത്ര സമ്മർദമുള്ള കളിയാണെങ്കിലും സഞ്ജു ജയിപ്പിച്ചിരിക്കും. അഭിഷേകിന് ഒരുപാട് ഹൈപ്പ് ലഭിക്കുന്നുണ്ട്. സഞ്ജുവും അത്ര തന്നെ പ്രധാനപ്പെട്ട ആളാണ്. ഐപിഎലിലും സഞ്ജു നന്നായി കളിച്ചിട്ടുണ്ട്. ഓരോ താരങ്ങള്‍ക്കും ഓരോ നിയമങ്ങൾ വരുന്നത് എന്തുകൊണ്ടാണ്?’’– ഹനുമാ വിഹാരി ചോദിച്ചു.
What you should work next
സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിൽ 2,8,1 എന്നിങ്ങനെയായിരുന്നു അഭിഷേകിന്റെ സ്കോറുകൾ. ഇംഗ്ലണ്ടിനെതിരെ ഒരു അർധ സെഞ്ചറി (59 റൺസ്) നേടിയെങ്കിലും അവസാന മത്സരങ്ങളില്‍ താരം നിരാശപ്പെടുത്തി. 3, 16, 10 എന്നിങ്ങനെയായിരുന്നു അവസാന പോരാട്ടങ്ങളിൽ അഭിഷേകിന്റെ പ്രകടനം. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല.
English Summary:






English (US) ·