Published: July 05, 2026 11:24 PM IST Updated: July 06, 2026 12:23 AM IST
1 minute Read
ലണ്ടൻ ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഏഴാം തവണയും മുത്തമിട്ട് ഓസ്ട്രേലിയ. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു വീഴ്ത്തിയ ഓസീസ് വനിതകൾ ട്വന്റി20 ലോകകപ്പ് ചാംപ്യന്മാരായത്. ലോഡ്സ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ വെറും മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. ഏഴാം തവണയാണ് ഓസീസ് ട്വന്റി20 ലോകകപ്പ് വിജയിക്കുന്നത്. 2010, 2012, 2014, 2018, 2020, 2023 വർഷങ്ങളിലാണ് ഓസീസ് ഇതിനു മുൻപ് ട്വന്റി20 ലോകകപ്പ് ജേതാക്കളായത്.
What you should work next
അർധസെഞ്ചറി നേടിയ ഓപ്പണർ ബെത്ത് മൂണി (49 പന്തിൽ 64), ഫീബ് ലിച്ച്‌ഫീൽഡ് (35 പന്തിൽ 48) എന്നിവരുടെ സെഞ്ചറി കൂട്ടുകെട്ടാണ് ഓസീസിനു അനായാസ വിജയം സമ്മാനിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 67 പന്തിൽ 100 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും പുറത്തായെങ്കിലും എലിസ് പെറി (12 പന്തിൽ 13*) , ആഷ്‍ലി ഗാർഡനർ (2 പന്തിൽ 3*) എന്നിവർ ചേർന്ന് ഓസീസിനെ വിജയത്തിലെത്തിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിസൽ 150 റൺസെടുത്തത്. ക്യാപ്റ്റൻ നാറ്റ് സ്കൈവർ-ബ്രണ്ട് (53 പന്തിൽ 58), ഫ്രെയ കെമ്പ് (28 പന്തിൽ 44) എന്നിവർ ചേർന്നാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലെത്തിയത്. 4ന് 70 എന്ന നിലയിൽനിന്ന് ഇരുവരും ചേർന്നുള്ള 80 റൺസ് കൂട്ടുകെട്ടാണ് 150ൽ എത്തിച്ചത്.
English Summary:





English (US) ·