Published: January 30, 2026 03:27 PM IST
1 minute Read
ലഹോർ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20 വിജയിച്ച പാക്കിസ്ഥാൻ ടീമിനെ പുകഴ്ത്തി പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ലോകകപ്പ് നേട്ടങ്ങളിലും വമ്പൻ വിജയങ്ങളിലും ക്രിക്കറ്റ് ടീമുകളെ അതത് രാജ്യങ്ങളിലെ ഭരണത്തലവൻമാർ അഭിനന്ദിക്കാറുണ്ടെങ്കിലും, ഒരു പരമ്പരയിലെ ഒരു മത്സരം വിജയിച്ചതിന്റെ പേരിൽ പാക്ക് ടീമിനെ പ്രധാനമന്ത്രി പുകഴ്ത്തിയതിൽ വൻ പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ആവേശമേറ്റുന്ന വിജയമെന്നാണ് ലഹോറിലെ പാക്ക് വിജയത്തെ ഷഹബാസ് ഷെരീഫ് വിശേഷിപ്പിച്ചത്.
പാക്കിസ്ഥാൻ ക്രിക്കറ്റിനെ ശക്തിപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുന്ന പിസിബി തലവൻ മൊഹ്സിൻ നഖ്‍വിയ്ക്കും അഭിനന്ദനമുണ്ട്. എന്നാൽ പാക്ക് പ്രധാനമന്ത്രിയെ പരിഹസിച്ച് മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തി. ഓസ്ട്രേലിയയുടെ ബി ടീമിനെ തോൽപിച്ചതിനാണ് ഇത്രയും ‘ബിൽഡ് അപ്പെന്നാണ്’ ആകാശ് ചോപ്രയുടെ പരിഹാസം. ‘‘എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഇത് ഓസ്ട്രേലിയ ബി ടീമിനെതിരായ ഒരു ട്വന്റി20 മത്സരം മാത്രമാണ്. ഓസ്ട്രേലിയയുടെ പ്രധാന താരങ്ങളെല്ലാം പുറത്തിരിക്കുകയാണ്. 170 റൺ മത്സരത്തിൽ 20 റൺ വിജയം നേടുന്നത് അത്ര ‘ആവേശകരമാകാൻ’ യോഗ്യതയുള്ളതല്ല.’’– ഷെഹ്ബാസ് ഷെരീഫിന്റെ കുറിപ്പ് പങ്കുവച്ചുകൊണ്ട് ആകാശ് ചോപ്ര പ്രതികരിച്ചു.
ലഹോറിൽ നടന്ന ആദ്യ ട്വന്റി20യില്‍ 22 റൺസ് തോൽവിയാണ് ഓസ്ട്രേലിയ വഴങ്ങിയത്. 2650 ദിവസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയ്ക്കെതിരെ ട്വന്റി20യിൽ ഒരു വിജയം സ്വന്തമാക്കുന്നത്. 2017ലാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയെ ഇതിന് മുൻപ് അവസാനമായി തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു.
With owed respect…it’s a bilateral T20i against Australia’s B team. Many main players person fixed it a miss. And a 20-run triumph successful a 170 tally crippled can’t perchance suffice arsenic ‘electrifying’ 🫣 https://t.co/allr7esAbr
— Aakash Chopra (@cricketaakash) January 30, 2026English Summary:
Pakistan cricket team's T20 triumph implicit Australia has drawn praise from Pakistan's Prime Minister Shahbaz Sharif, a determination that has sparked sizeable ridicule connected societal media.







English (US) ·