Published: June 20, 2026 01:38 AM IST Updated: June 20, 2026 02:59 AM IST
1 minute Read
സിയാറ്റിൽ∙ ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കടന്ന് ആതിഥേയരായ യുഎസ്എ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുഎസ്എ ഓസ്ട്രേലിയയെ തറപറ്റിച്ചത്. മത്സരത്തിലെ വിജയത്തോടെ യുഎസ്എ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത നേടി. രണ്ട് വിജയങ്ങളുള്ള യുഎസിന് ഡി ഗ്രൂപ്പിൽ ആറു പോയിന്റായി. ആദ്യ പകുതിയിലാണ് യുഎസ്എയ്ക്ക് രണ്ട് ഗോളുകളും ലഭിച്ചത്. പത്താം മിനിറ്റിൽ ഓസ്ട്രേലിയയുടെ സെൽഫ് ഗോളും 43–ാം മിനിറ്റിൽ അലക്സ് ഫ്രീമാൻ നേടിയ ഗോളുമാണ് യുഎസ്എയ്ക്ക് വിജയം നേടിക്കൊടുത്തത്.
പത്താം മിനിറ്റിലാണ് യുഎസ്എയുടെ ആദ്യ ഗോൾ പിറന്നത്. മധ്യവരയ്ക്കടുത്ത് നിന്നും ലഭിച്ച പാസ് സ്വീകരിച്ച യുഎസ്എയുടെ ഫൊലാരിൻ ബലൂഗൺ ഇടതു വിങ്ങിലൂടെ ബോക്സിനകത്തേക്ക് കയറി, ഓസ്ട്രേലിയൻ ഡിഫൻഡൻർമാരെ വെട്ടിച്ച് പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തു. പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഓസ്ട്രേലിയയുടെ കാമറൂൺ ബോർജസ് പന്ത് തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ പന്ത് വലയിലേക്ക് കയറുകയായിരുന്നു. 43-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കും യുഎസ്എ അനുകൂലമാക്കി. ഫ്രീകിക്ക് എടുത്ത അന്റോണിയോ റോബിൻസൺ ബോക്സിന് പുറത്തുള്ള സെർജിനോ ഡെസ്റ്റിന് പന്ത് നൽകി. ഡെസ്റ്റ് ബോക്സിനകത്തേക്ക് ഷൂട്ട് ചെയ്ത ബോൾ അലക്സ് ഫ്രീമാൻ പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നും ഹെഡ് ചെയ്ത് വലയിലേക്ക് കയറ്റുകയായിരുന്നു. റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിച്ചു.
What you should work next
കൃത്യതയോടുള്ള പാസിങ്ങുമായി യുഎസ്എ കാഴ്ചവച്ച പ്രകടനം കുറച്ചൊന്നുമല്ല ഓസ്ട്രേലിയൻ പ്രതിരോധത്തിന് തലവേദനയായത്. യുഎസ് പട നിരന്തരം ബോക്സിനകത്ത് നിന്നും ഓസ്ട്രേലിയയെ ആക്രമിച്ചുകൊണ്ടിരുന്നു. പ്രതിരോധത്തിലൂന്നിയ ഫോർമേഷനുമായി കളത്തിലറങ്ങിയ ഓസ്ട്രേലിയയുടെ മികച്ച ഡിഫൻഡിങ്ങാണ് കൂടുതൽ അപകടത്തിൽ നിന്നും ടീമിനെ രക്ഷിച്ചത്. അതേസമയം രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ മുന്നേറ്റം നടത്താനായില്ല. 61–ാം മിനിറ്റിൽ ഓസ്ട്രേലിയയ്ക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. ബോക്സിൽ നിന്ന് ക്രിസ്റ്റ്യൻ വാൽപെറ്റോ സ്കൂപ്പ് ചെയ്ത പന്ത് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് തെറിച്ചു. 64–ാം മിനിറ്റിൽ മെറ്റ്കാഫ് ഷൂട്ട് ചെയ്ത പന്ത് ഗോൾ കീപ്പർ തടുത്തിട്ടു. 76–ാം മിനിറ്റിലെ മുന്നേറ്റവും യുഎസ് ഡിഫൻസ് തടഞ്ഞു.
What you should work next
84–ാം മിനിറ്റിലും ഓസ്ട്രേലിയയ്ക്ക് മികച്ചൊരു അവസരം നഷ്ടമായി. നിരവധിത്തവണ പോസ്റ്റ് ലക്ഷ്യമാക്കി ഓസ്ട്രേലിയ ഷൂട്ട് ചെയ്തെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. അതേസമയം, ഓസ്ട്രേലിയൻ ബോക്സിനകത്ത് നിരന്തരം സമ്മർദം സൃഷ്ടിച്ച യുഎസ്എയ്ക്ക് ഓസ്ട്രേലിയയുടെ പ്രതിരോധം മറികടക്കാനായില്ല. റഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോഴും ആദ്യ പകുതിയിലെ രണ്ട് ഗോളുകൾക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു യുഎസ് ടീമിന്.
ഇതിനിടെ തീർത്തും അച്ചടക്കരഹിതമായ കളിയാണ് രണ്ടാം പകുതിയിൽ കാണാനായത്. 16 ഫൗളുകളാണ് ഓസ്ട്രേലിയ മത്സരത്തിലുടനീളം വഴങ്ങിയത്. രണ്ടാം പകുതിയിൽ മാത്രം എട്ട് ഫൗളുകൾ ഓസ്ട്രേലിയയും നാല് ഫൗളുകൾ യുഎസ്എയും വഴങ്ങി. ഓസ്ട്രേലിയൻ താരങ്ങൾ നാല് മഞ്ഞ കാർഡുകൾ ഏറ്റുവാങ്ങിയപ്പോൾ യുഎസ്എയ്ക്ക് മൂന്ന് മഞ്ഞ കാർഡുകൾ ലഭിച്ചു. മത്സരത്തിനിടെ യുഎസ്എയുടെ ഫൊലാരിൻ ബലൂഗനും ഓസ്ട്രേലിയയുടെ ജേക്കബ് ഇറ്റാലിയാനോയും ഏറ്റുമുട്ടി. ഇരുവർക്കും റഫറി മഞ്ഞ കാർഡ് നൽകി.
English Summary:





English (US) ·