ഓസ്ട്രേലിയൻ ഓപ്പണിൽ യാനിക് സിന്നറും മാഡിസൻ കീസും രണ്ടാം റൗണ്ടിൽ

2 months ago 6

മനോരമ ലേഖകൻ

Published: January 21, 2026 01:25 PM IST

1 minute Read

sinner
യാനിക് സിന്നർ

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ നിലവിലെ ചാംപ്യൻ യാനിക് സിന്നറിനു പുരുഷ സിംഗിൾസിൽ വിജയത്തുടക്കം. മത്സരത്തിനിടെ പരുക്കേറ്റ എതിരാളിയായ ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റൻ പിന്മാറിയതോടെ, 6-2, 6-1നു മുന്നിലായിരുന്ന ഇറ്റാലിയൻ താരം സിന്നർ രണ്ടാം റൗണ്ടിൽ കടന്നു. 68 മിനിറ്റിനുള്ളിലായിരുന്നു 2–ാം സീഡ് സിന്നറിന്റെ വിജയം.

തുടക്കത്തിൽ അൽപമൊന്നു പതറിയെങ്കിലും വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യനായ യുഎസിന്റെ മാഡിസൻ കീസ്, യുക്രെയ്നിന്റെ ഒലക്സാൻട്ര ഒലീനീകൊവയെ 7-6, 6-1നു കീഴടക്കി. തുടക്കത്തിൽ വന്ന 2 പിഴവുകളും ഒലീനീകൊവയുടെ തുടർച്ചയായ സ്മാഷുകളും തിരിച്ചടിയാകുമെന്നു കരുതിയെങ്കിലും ബിഗ് ഹിറ്റിങ് ഷോട്ടുകളുമായി ഫോമിലായ കീസ്, വിജയം തന്റെ കോർട്ടിലെത്തിച്ചു.

2 തവണ മെൽബൺ പാർക്കിൽ വിജയകിരീടം ഉയർത്തിയ ജപ്പാന്റെ നവോമി ഒസാക, ക്രൊയേഷ്യയുടെ അന്റോണിയ റുസിച്ചിനെ 6-3, 3-6, 6-4നു തോൽപിച്ച് രണ്ടാം റൗണ്ടിൽ കടന്നു.

English Summary:

Yannik Sinner Advances astatine Australian Open: Australian Open Tennis witnessed Yannik Sinner's winning commencement aft his hostile retired owed to injury. Other players similar Madison Keys and Naomi Osaka besides secured their spot successful the 2nd round. The tourney is presently ongoing successful Melbourne.

Read Entire Article