ഓസ്ട്രേലിയൻ ഓപ്പൺ: സെമിഫൈനലിൽ അൽകാരസ് Vs സ്വരേവ്

1 month ago 5

മനോരമ ലേഖകൻ

Published: January 28, 2026 04:01 PM IST

1 minute Read

കൊക്കോ ഗോഫിന്റെ നിരാശ.
കൊക്കോ ഗോഫിന്റെ നിരാശ.

Follow Us

Facebook

WhatsApp

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിലെ കന്നിക്കിരീടമെന്ന ലക്ഷ്യത്തിലേക്ക് ലോക ഒന്നാംനമ്പർ കാർലോസ് അൽകാരസിന് ഇനി 2 ജയങ്ങളുടെ ദൂരം മാത്രം. ആറാം സീഡ് ഓസ്ട്രേലിയയുടെ അലക്സ് ഡിമിനോറിനെ തോ‍ൽപിച്ച (7-5, 6-2, 6-1) സ്പാനിഷ് താരം അൽകാരസ്, കരിയറിലെ പത്താം ഗ്രാൻസ്‍ലാം സെമിഫൈനലിന് യോഗ്യത നേടി. മൂന്നാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് സെമിയിൽ അൽകാരസിന്റെ എതിരാളി.  

വനിതാ സിംഗിൾസിലെ വൻ അട്ടിമറിയിൽ മൂന്നാം സീഡ് യുഎസിന്റെ കൊക്കോ ഗോഫ് ക്വാർട്ടറിൽ പുറത്തായി. യുക്രെയ്നിന്റെ എലിന സ്വിറ്റോലിനയാണ് ഗോഫിനെ അനായാസം വീഴ്ത്തിയത് (6-1, 6-2).  ടോപ് സീഡ് അരീന സബലേങ്കയ്ക്ക് ക്വാർട്ടറിൽ വെല്ലുവിളിയുണ്ടായില്ല. പതിനെട്ടുകാരി ഇവ ജോവിച്ചിനെ (6-3, 6-0) മറികടന്നു. സെമിയിൽ സബലേങ്ക, സ്വിറ്റോലിനയെ നേരിടും.

English Summary:

Australian Open: Alecaraz & Swerev to Clash successful Australian Open Semis; Sabalenka & Svitolina to Face Off successful Women's Semis

Read Entire Article