ഓർമകളിലേക്ക്, ഡൽഹി സ്‌മാഷ്...

1 week ago 3

ജയ്‌സമ്മ മൂത്തേടം ‌

Published: September 09, 2026 03:27 PM IST

1 minute Read

ജയ്‌സമ്മ മൂത്തേടം ‌
ജയ്‌സമ്മ മൂത്തേടം ‌

1982ലെ ഡൽഹി ഏഷ്യൻ ഗെയിംസ്. ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ വോളിബോൾ ടീം ഏഷ്യൻ ഗെയിംസിന് ഇറങ്ങുന്നു. 24 പേരടങ്ങുന്നതായിരുന്നു പരിശീലന ക്യാംപ്. ക്യാംപിൽ 7 മലയാളികളുണ്ടായിരുന്നു. ഗെയിംസിനുള്ള 12 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ ബാക്കിയായത് ഞാനുൾപ്പെടെ നാലുപേർ. എനിക്കു പുറമേ സാലി ജോസഫ്, റോസമ്മ കുര്യൻ, ബീന വർഗീസ് എന്നിവരും ടീമിൽ ഇടംപിടിച്ചു.

ആന്ധ്രക്കാരനായ മുച്ചിരാമയ്യയുടെ ശിക്ഷണത്തിൽ പട്ടാളച്ചിട്ടയിലായിരുന്നു പട്യാലയിലെ ഞങ്ങളുടെ ക്യാംപ്. അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പ്രകൃതക്കാരനായിരുന്നു അദ്ദേഹം. സ്കൂൾ അസംബ്ലിയിലേക്കു നിരതെറ്റാതെ പോകുന്നതുപോലെയായിരുന്നു എവിടെപ്പോയാലും അന്നു ഞങ്ങളുടെ സഞ്ചാരം.

ഏഷ്യൻ ഗെയിംസ് തുടങ്ങിയതോടെ ഞങ്ങൾ മുൾമുനയിലായി . അതിശക്തരായ ചൈനയും ജപ്പാനും ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഞങ്ങളെ വട്ടംകറക്കി. ശരീരക്ഷമതയിലും കളിമിടുക്കിലും ഞങ്ങളെക്കാൾ ഏറെ മുന്നിലായിരുന്നു എതിരാളികൾ. അവരുടെ ഉഗ്രൻ സർവീസ് റിസീവ് ചെയ്യാൻ പോലും ഞങ്ങൾ പാടുപെട്ടു. ആറാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ ഇന്ത്യൻ ടീമിനായുള്ളൂ. എങ്കിലും ഞാനുൾപ്പെടെയുള്ളവർക്ക് അതൊരു പാഠമായിരുന്നു. പിൽക്കാലത്തെ നേട്ടങ്ങളിലേക്കു സ്മാഷടിച്ച് കയറാനുള്ള ഊർജമായി ഡൽഹി ഗെയിംസ് മായാതെ നിലനിന്നു.

English Summary:

The 1982 Asian Games marked a historical debut for the Indian Women's Volleyball Team. Despite facing formidable opponents, the acquisition provided invaluable lessons and information for aboriginal achievements.

Read Entire Article