ഓർമയിൽ തെളിയുന്ന ‘സോൾ’ മേറ്റ്

3 days ago 1

പി.ടി.ഉഷ

Published: September 16, 2026 02:14 PM IST

1 minute Read

 മനോരമ
ഫയൽചിത്രം:മനോരമ

എന്റെ കരിയറിലെ പൊൻവെളിച്ചമാണ് 1986ലെ സോൾ ഏഷ്യൻ ഗെയിംസ്. 4 സ്വർണവും ഒരു വെള്ളിയും നേടിയത് ഇന്നലെ എന്നതുപോലെ മനസ്സിൽ ജ്വലിച്ചുനിൽക്കുന്നു. ‘ഉസ, ഉസ’ എന്നുവിളിച്ച് ആർത്തിരമ്പിയ ഗാലറിയെ സാക്ഷ്യം നിർത്തിയായിരുന്നു ആ കുതിപ്പ്. ചിരപരിചിതയെപ്പോലെ കൊറിയൻ കായികപ്രേമികൾ എന്നെ പ്രോത്സാഹിപ്പിച്ചു. 400 മീറ്റർ ഹർഡിൽസിൽ സ്വർണത്തോടെയായിരുന്നു തുടക്കം. പിന്നീട് 200, 400 മീറ്ററുകളിലും 4x400 മീറ്റർ റിലേയിലും സ്വർണം. 

മൂന്നിലും മീറ്റ് റെക്കോർഡും തിരുത്തി. രാജ്യത്തിനായി ഒരു മെഡൽ – ആ അഭിമാനനേട്ടം സ്വന്തമാക്കുകയെന്ന ഒരേയൊരു ലക്ഷ്യമേ ട്രാക്കിൽ ഇറങ്ങുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. 4 സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടി ഓരോ തവണയും ഇന്ത്യൻ പതാക പുതച്ച് വിക്ടറി ലാപ് നടത്തുമ്പോൾ ആഹ്ലാദക്കടലിരമ്പി. കൊറിയക്കാരുടെ സ്നേഹവും ഓർമകളിൽനിന്ന് ഒരിക്കലും മായില്ല. സ്റ്റേഡിയത്തിനുള്ളി‍ൽ ആർത്തിരമ്പി പിന്തുണച്ചവർ പുറത്തും അതാവർത്തിച്ചു. പുറത്തിറങ്ങിയപ്പോഴെല്ലാം അവർ അടുത്തുവന്ന് അഭിനന്ദിച്ചു. ഷോപ്പിങ്ങിനു പോയപ്പോൾ പണം വാങ്ങാതെ ചിലർ സാധനങ്ങൾ കൈമാറുക വരെ ചെയ്തു.

English Summary:

The 1986 Seoul Asian Games radiance arsenic a aureate section successful my career, marked by an unforgettable 4 golden and 1 metallic medal performance. The roar of the assemblage chanting 'Usa, Usa' and the lukewarm encouragement from Korean sports fans created a genuinely cherished representation of my diversion triumphs.

Read Entire Article