Published: August 14, 2026 02:50 PM IST Updated: August 14, 2026 03:01 PM IST
1 minute Read
ഡാർവിൻ( ഓസ്ട്രേലിയ) ∙ 2026 ഓഗസ്റ്റ് 14, ബംഗ്ലദേശ് ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായം എഴുതപ്പെട്ട ദിവസമായി ഏക്കാലവും നിലനിൽക്കും. ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് സെഞ്ചറി നേടുന്ന ആദ്യ താരമായി ബംഗ്ലദേശ് ബാറ്റർ തൻസിദ് ഹസൻ തമീം മാറിയ ദിനം. ഡാർവിനിലെ മാറ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനത്തിലാണ് തൻസിദിന്റെ നേട്ടം.
What you should work next
കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന തൻസിദിന്റെ (197 പന്തിൽ 101) സെഞ്ചറിയുടെയും അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയുടെയും (126 പന്തിൽ 84), മൊമിനുൽ ഹഖിന്റെയും (95 പന്തിൽ 49) ബാറ്റിങ് കരുത്തിൽ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് ഇതുവരെ 153 റൺസിന്റെ ലീഡ് നേടി. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ബംഗ്ലദേശ് ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിലാണ്. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 198 റൺസിന് ഓൾഔട്ടായിരുന്നു.
1ന് 96 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലദേശിനു വേണ്ടി തൻസിദ് ഹസനും മൊമിനുൽ ഹഖും രണ്ടാം വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്തു. മൊമിനുലിനെ പുറത്താക്കി ജോഷ് ഹെയ്‌സൽവുഡാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയുമായി ചേർന്ന് 93 റൺസിന്റെയും കൂട്ടുകെട്ട് തൻസിദ് തീർത്തതോടെ ബംഗ്ലദേശ് അനായാസം ലീഡ് പിടിച്ചു. സെഞ്ചറിക്കു തൊട്ടുപിന്നാലെ തൻസിദിനെ നേതൻ ലയൺ പുറത്താക്കിയെങ്കിലും നാലാം വിക്കറ്റിൽ ഷാന്റോയും – മുസ്തഫിസുർ റഹിമും (55 പന്തിൽ 36) തമ്മിലുള്ള അർധസെഞ്ചറി കൂട്ടുകെട്ട് ബംഗ്ലദേശ് സ്കോർ 300ന് അടുത്തെത്തിച്ചു. പിന്നീടെത്തിയ ലിറ്റൻ ദാസ് ‘സംപൂജ്യനായി’ പുറത്തായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ മെഹ്‌ദി ഹസൻ മിറാസ് (73 പന്തിൽ 32*), ഹസൻ മഹ്‌മൂദ് (76 പന്തിൽ 13*) എന്നിവരാണ് ക്രീസിൽ.
പാറ്റ് കമിൻസും ജോഷ് ഹെയ്സൽവുഡും മിച്ചൽ സ്റ്റാർക്കും നേതൻ ലയണും ഉൾപ്പെടുന്ന ‘ബിഗ് ഫോർ’ എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ബോളിങ് നിര കുറച്ചു കാലത്തിനു ശേഷം ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങുന്ന മത്സരമാണ് ഇത്. ഈ നാലു പേരും തന്നെയാണ് ബംഗ്ലദേശിന്റെ വിക്കറ്റുകൾ പങ്കിട്ടത്. സ്റ്റാർക്കും ഹെയ്‌സൽവുഡും രണ്ടു വീതം വിക്കറ്റ് നേടിയപ്പോൾ ലയണും കമ്മിൻസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യദിനം, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 198 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 55 റൺസ് വഴങ്ങി 6 വിക്കറ്റു നേടിയ ബംഗ്ലദേശ് പേസർ ഹസൻ മഹ്‌മൂദാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത്.
English Summary:
Tanzid Hasan Tamim made past by becoming the archetypal Bangladeshi batsman to people a Test period connected Australian soil. This singular accomplishment occurred connected the 2nd time of the archetypal Test against Australia successful Darwin, marking a aureate section successful Bangladesh cricket history.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·