‘കത്ത് വന്നത് കുറിയർ വഴി, മൊബൈൽ നമ്പർ കിട്ടി’: സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി, അന്വേഷണവുമായി പൊലീസ്

1 month ago 8

ഓൺലൈൻ ഡെസ്‌ക്

Published: August 11, 2026 10:30 AM IST

1 minute Read

ഭാര്യ ഡോണ ഗാംഗുലിക്കൊപ്പം സൗരവ് ഗാംഗുലി (X/@AmmyBhardwaj)
ഭാര്യ ഡോണ ഗാംഗുലിക്കൊപ്പം സൗരവ് ഗാംഗുലി (X/@AmmyBhardwaj)

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വധഭീഷണി. കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവന് ഭീഷണിയുയർത്തിക്കൊണ്ടുള്ള ഒട്ടേറെ കത്തുകൾ സൗരവ് ഗാംഗുലിക്കു ലഭിച്ചതായി പൊലീസ് അറിയിച്ചു. ഭാര്യ ഡോണ ഗാംഗുലിയെയും വധിക്കുമെന്ന് ഭീഷണിയുണ്ട്. നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) പ്രസിഡന്റായ ഗാംഗുലിക്ക്, തിങ്കളാഴ്ച ഓഫിസിൽ വീണ്ടും ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ താക്കൂർപുക്കൂർ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി ഇത്തരം കത്തുകൾ വരുന്നുണ്ടായിരുന്നതായി പരാതിയിൽ പറഞ്ഞു.

What you should work next

തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഓഫിസിൽ രണ്ടു കത്തുകളാണ് ലഭിച്ചത്. ഗാംഗുലിയെയും ഭാര്യയെയും വധിക്കുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉപദ്രവിക്കുമെന്നുമുള്ള ഭീഷണികളാണ് ഇതിലുള്ളതെന്ന് താരത്തിന്റെ മാനേജർ നൽകിയ പരാതിയിൽ പറയുന്നു. കത്തുകളിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും അയച്ചയാളുടെ വിവരങ്ങളും ലക്ഷ്യവും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ‘‘പരാതിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്, അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. കത്തുകൾ, അവ വന്ന വഴി, കുറിയർ സംവിധാനം എന്നിവ പരിശോധിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.’’‌– പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Former cricketer Sourav Ganguly’s idiosyncratic secretary, Taniya Bhattacharya, has filed a ailment with Thakurpukur Police alleging threatening letters targeting Ganguly, his household and staff. The ailment states that 2 caller letters contained superior threats, prompting… pic.twitter.com/VtL4GW0URU

— IANS (@ians_india) August 10, 2026

പ്രാഥമിക അന്വേഷണത്തിൽ, വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഗാരിയയിലുള്ള ഒരാൾ കുറിയർ വഴിയാണ് കത്തുകൾ അയച്ചതെന്നാണ് സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്ത് അയച്ചയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന സിം കാർഡിന്റെ ലൊക്കേഷൻ പൊലീസ് നിരീക്ഷിച്ചു വരികയാണെന്നും, കത്തുകൾ വന്ന കുറിയർ ഏജൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ‘‘ഞങ്ങൾ കുറിയർ സർവീസിലുള്ളവരുമായി സംസാരിക്കുകയും ഒരു മൊബൈൽ നമ്പർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അത് ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്.’’– ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എല്ലാ കത്തുകളും അയച്ചത് ഒരേ വ്യക്തി തന്നെയാണോ എന്നും ഭീഷണികൾക്ക് പിന്നിലെ കാരണം എന്താണെന്നും കൊൽക്കത്ത പൊലീസ് അന്വേഷിച്ചുവരികയാണ്.
 

English Summary:

Sourav Ganguly decease threat: Former Indian cricket skipper and BCCI president Sourav Ganguly has received aggregate decease menace letters implicit the past fewer months, with the threats besides extending to his wife, Dona Ganguly. The Kolkata constabulary person launched an probe aft Ganguly filed a ceremonial ailment pursuing the receipt of caller menace letters astatine his office.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article