കപ്പുകൾ ജയിക്കുകയെന്നതാണ് എന്റെ ജോലി, ഞാൻ മറ്റുള്ളവരെ പോലെയല്ല: ‘വ്യൂസും ലൈക്സും’ വേണ്ടെന്ന് ഗൗതം ഗംഭീർ

4 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: August 22, 2026 05:48 PM IST

1 minute Read

gambhir-1248
ഗൗതം ഗംഭീര്‍

മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമ്മർദത്തിലാണെന്ന വിമർശനങ്ങളെ തള്ളി പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ടീം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണെന്നു പറഞ്ഞ ഗംഭീർ, കോച്ചിനെതിരെ ഉയർന്ന വിമർശനങ്ങളെയും തള്ളിക്കളഞ്ഞു. ഇന്ത്യൻ ടീമിൽ ഗില്ലിന്റെ നേതൃത്വത്തിൽ പുതിയ കാതൽ രൂപപ്പെടുകയാണെന്നാണ് ഗംഭീറിന്റെ നിലപാട്. റാങ്കിങ്ങിനെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്നും ഗംഭീർ പ്രതികരിച്ചു. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായാണ് വിമർശനങ്ങളെ തള്ളിക്കളഞ്ഞ് ഇന്ത്യൻ പരിശീലകൻ രംഗത്തെത്തിയത്. ട്രോഫികൾ വിജയിക്കുകയെന്നതു മാത്രമാണു തന്റെ ലക്ഷ്യമെന്നും ഗംഭീർ പറഞ്ഞു.

What you should work next

‘‘എന്തു വിമർശനമാണ്? എന്റെ ജോലി ട്രോഫികൾ നേടുകയെന്നതാണ്. അതു മാത്രമാണു ഞാൻ ശ്രദ്ധിക്കുന്നത്. ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസവും അതാണ്. വ്യൂസും ലൈക്കുകളും ഞാൻ ശ്രദ്ധിക്കാറില്ല. റാങ്കിങ് പ്രധാനപ്പെട്ട ഒരു കാര്യമല്ല. ഇന്ത്യൻ ടീം ബുദ്ധിമുട്ടുകയല്ല. ഇംഗ്ലണ്ട് പരമ്പര മുതൽ ഞങ്ങൾ മികച്ച രീതിയില്‍ തന്നെയാണു കളിക്കുന്നത്. ക്രിക്കറ്റിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നതു സ്വാഭാവികമാണ്. അപ്പോഴെല്ലാം താരങ്ങൾക്കു കൂടുതൽ അവസരങ്ങൾ നൽകുകയാണു വേണ്ടത്. ഒന്നോ, രണ്ടോ മത്സരങ്ങൾക്കു ശേഷം പുറത്താക്കരുത്.’’– ഗംഭീർ പറഞ്ഞു.

‘‘ഒരു മത്സരത്തിൽ 20 വിക്കറ്റും വീഴ്ത്താൻ സാധിക്കുന്ന ഏറ്റവും മികച്ച ബോളിങ് നിരയെതന്നെയാണ് ഇന്ത്യ അണിനിരത്തുന്നത്. കുല്‍ദീപ് യാദവ് വളരെ മികച്ച ബോളറാണ്. പക്ഷേ ചിലപ്പോഴൊക്കെ ക്യാപ്റ്റൻ കൂടി തീരുമാനമെടുക്കും.’’– ഗംഭീർ വ്യക്തമാക്കി. രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനു പകരം ഓൾറൗണ്ടർ സരാൻഷ് ജെയിനെ ടീം ഇന്ത്യ കളിപ്പിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ആദ്യ ടെസ്റ്റിൽ സ്പിൻ പിച്ചിൽ കുൽദീപ് നിറം മങ്ങിയതോടെയാണു താരത്തെ ടീമിൽനിന്നു മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

What you should work next

‘‘മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് എനിക്കു താൽപര്യം. രണ്ടെണ്ണമാണെങ്കിൽ ആദ്യ ടെസ്റ്റ് തോറ്റാൽ പരമാവധി ശ്രമിക്കാവുന്നത് ഒരു സമനിലയ്ക്കു വേണ്ടി മാത്രമാകും. അവിടെ തിരിച്ചുവരവിനുള്ള സാധ്യതയില്ല. അതുകൊണ്ടു തന്നെ മൂന്നു ടെസ്റ്റുകളുള്ള പരമ്പരയാണ് എനിക്ക് ഇഷ്ടം.’’– ഗംഭീർ പ്രതികരിച്ചു. ഇന്ത്യൻ പരിശീലകനായി ഗംഭീർ എത്തിയതിനു പിന്നാലെ ടീമിൽ വലിയ മാറ്റങ്ങളാണു സംഭവിച്ചത്. വിരാട് കോലി, ആർ. അശ്വിൻ, രോഹിത് ശർമ എന്നിവർ ടെസ്റ്റ് ഫോർമാറ്റിൽനിന്നു വിരമിച്ചു. ന്യൂസീലൻഡിനോടും ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും ഇന്ത്യ പരമ്പരകൾ തോറ്റു. ഇതോടെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ഗംഭീറിനെ മാറ്റണമെന്ന ആവശ്യവും ശക്തമായിരുന്നു.

English Summary:

Don't Care About Views Or Likes: India manager Gautam Gambhir

Read Entire Article