Published: January 21, 2026 01:22 PM IST
1 minute Read
വഡോദര ∙ പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ജി. കമാലിനിക്കു പകരം സ്പിന്നർ വൈഷ്ണവി ശർമയെ വനിതാ പ്രിമിയർ ലീഗിനുള്ള മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു. മുംബൈയുടെ കഴിഞ്ഞ അഞ്ചിൽ നാലു കളികളിലും പതിനേഴുകാരി കമാലിനിയാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. 97.40 സ്ട്രൈക്ക് റേറ്റിൽ 75 റൺസും താരം നേടിയിരുന്നു. 30 ലക്ഷം രൂപ പ്രതിഫലത്തിലാണ് ഇരുപതുകാരിയായ വൈഷ്ണവി മുംബൈ ഇന്ത്യൻസിലേക്കു വരുന്നത്. 2025ൽ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലംഗമായിരുന്നു മധ്യപ്രദേശിൽനിന്നുള്ള ഈ ഇടംകൈ സ്പിന്നർ.
English Summary:







English (US) ·