കമോൺ ബാസിൽ; ‌‌ഞങ്ങളുണ്ട് കൂടെ! കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിൽ മെഡൽ സ്വപ്നവുമായൊരു മലയാളി

18 hours ago 1

വിനോദ് ഗോപി

വിനോദ് ഗോപി

Published: July 22, 2026 09:14 AM IST Updated: July 22, 2026 05:19 PM IST

1 minute Read

മുഹമ്മദ് ബാസിൽ പരിശീലനത്തിനിടെ
മുഹമ്മദ് ബാസിൽ പരിശീലനത്തിനിടെ

കൊച്ചി ∙ സ്വപ്നം കണ്ടൊരു ട്രാക്കിൽ ഓടാനിറങ്ങുകയാണു മലപ്പുറം വെളിയങ്കോട്ടുകാരൻ മുഹമ്മദ് ബാസിൽ. ജന്മനാ വലതുകയ്യില്ലാത്ത മലയാളി പാരാ അത്‌ലീറ്റ് മുഹമ്മദ് ബാസിൽ ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിലെ പാരാ അത്‌ലറ്റിക്സിൽ 100 മീറ്ററിൽ ഇന്ത്യയ്ക്കായി ഓടാനിറങ്ങും; കോമൺവെൽത്ത് ഗെയിംസ് ട്രാക്കിലിറങ്ങുന്ന ആദ്യ മലയാളി പാരാ അത്‌ലീറ്റ്.

What you should work next

മലപ്പുറം ജില്ലയിലെ വെളിയങ്കോട് കളത്തിങ്ങൽ സിറാജുദ്ദീന്റെയും സീനത്തിന്റെയും മകനാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയായ ബാസിൽ. വെളിയങ്കോട് ഉമരി ഇംഗ്ലിഷ് സ്കൂളിൽ വിദ്യാർഥിയായിരിക്കെ പരിശീലകൻ കെ.വി. അനസാണു അത്‌ലറ്റിക്സിലേക്കു നയിച്ചത്. പൊതുവിഭാഗത്തിലുള്ള കുട്ടികൾക്കൊപ്പം ഓടിയോടി ദേശീയ സ്കൂൾ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വരെ ബാസിൽ മികവു തെളിയിച്ചു.

2 വർഷമായി തിരുവനന്തപുരം എൽഎൻസിപിഇയിൽ കോച്ച് ആർ. ശ്രീനിവാസനു കീഴിലാണു പരിശീലനം. 2025ലെ ഖേലോ ഇന്ത്യ ഗെയിംസിൽ 100 മീറ്റർ സ്വർണത്തോടെ (10.98 സെക്കൻഡ്) വരവറിയിച്ചു. ആ വർഷം ജൂണിൽ പാരിസിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സ് ഗ്രാൻപ്രീയിലും 100 മീറ്ററിൽ സ്വർണം (11.06 സെക്കൻഡ്).

ആ പ്രകടനമാണു ബാസിലിനു കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ പാരാ അത്‌ലറ്റിക് ടീമിലേക്കു വഴി തുറന്നത്. ഏഷ്യൻ പാരാ ഗെയിംസിനുള്ള സിലക്‌ഷൻ ട്രയൽസിൽ 100 മീറ്റർ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്തതാണു ബാസിലിന്റെ മികച്ച പ്രകടനം. ഒക്ടോബറിൽ ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും ബാസിലുണ്ട്.

English Summary:

Muhammad Basil, a singular para-athlete from Kerala who is acceptable to vie successful the 100m sprint astatine the Commonwealth Games. Basil, who was calved without a close hand, volition beryllium the archetypal Malayali para-athlete to grace the Commonwealth Games track, marking a important accomplishment for Indian para-athletics.

Read Entire Article