Published: September 06, 2026 08:12 AM IST Updated: September 06, 2026 08:24 AM IST
1 minute Read
ദുബായ്∙വനിതാ ഏഷ്യാകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 55 റൺസിന് ഓൾഔട്ടായിട്ടും, ‘ആറ്റിറ്റ്യൂഡ്’ വിടാതെ പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന. മറുപടി ബാറ്റിങ്ങിൽ പാക്ക് ബോളർ സാദിയ ഇക്ബാലിന്റെ ആദ്യ പന്തു തന്നെ സിക്സർ പറത്തിയാണ് ഓപ്പണർ ഷെഫാലി വർമ ചേസിങ്ങിനു തുടക്കമിട്ടത്. ട്വന്റി20 വനിതാ ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിലേക്കും പാക്കിസ്ഥാനെതിരായ ബാറ്റിങ്ങിലൂടെ ഷെഫാലി എത്തിയിരുന്നു. 22 വയസ്സും 220 ദിവസവുമാണ് ഷെഫാലിയുടെ പ്രായം. 12 റൺസെടുത്ത ഇന്ത്യൻ താരത്തെ പുറത്താക്കിയപ്പോൾ വൻ ആഘോഷ പ്രകടനമാണ് പാക്ക് ക്യാപ്റ്റൻ നടത്തിയത്.
What you should work next
ഷെഫാലിക്ക് നിയന്ത്രണം നഷ്ടമായതോടെ, ഉയർന്നുപൊങ്ങിയ പന്ത് പിടിച്ചെടുത്ത ഫാത്തിമ സന ‘കയറിപ്പോകാന്‍’ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് ഗൗനിക്കാതിരുന്ന ഇന്ത്യൻ ബാറ്റർ ഡ്രസിങ് റൂമിലേക്കു മടങ്ങി. പാക്ക് ക്യാപ്റ്റന്റെ സമീപനത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനം കടുക്കുകയാണ്. വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 7 വിക്കറ്റിന്റെ സൂപ്പർ വിജയമാണു നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 55ന് ഓൾഔട്ടാക്കിയ ഇന്ത്യ, 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: പാക്കിസ്ഥാൻ 18.1 ഓവറിൽ 55ന് പുറത്ത്. ഇന്ത്യ 8.4 ഓവറിൽ 3ന് 57. ട്വന്റി20 ചരിത്രത്തിൽ പാക്ക് വനിതാ ടീമിന്റെ ഏറ്റവും ചെറിയ ടോട്ടലാണിത്. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.
What you should work next
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, നേരിട്ട ആദ്യ പന്തുതന്നെ സിക്സറിനു പറത്തിയ ഷെഫാലി വർമ (6 പന്തിൽ 12) മിന്നും തുടക്കമാണ് നൽകിയത്. ഇതോടെ പവർപ്ലേയിൽ തന്നെ ഇന്ത്യ ലക്ഷ്യം കാണുമെന്നു തോന്നിച്ചു. എന്നാൽ രണ്ടാം ഓവറിൽ ഷെഫാലിയെയും പ്രതിക റാവലിനെയും (4) പുറത്താക്കിയ പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന ഇന്ത്യയെ അൽപമൊന്നു സമ്മർദത്തിലാക്കി. തന്റെ രണ്ടാം ഓവറിൽ സ്മൃതി മന്ഥനയെയും (9) വീഴ്ത്തിയ ഫാത്തിമ അത്ര എളുപ്പം തോൽക്കാൻ തങ്ങൾ തയാറല്ലെന്നു പ്രഖ്യാപിച്ചു. ഇതോടെ പ്രതിരോധത്തിലേക്കു വലിഞ്ഞ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (18 നോട്ടൗട്ട്)– ദീപ്തി ശർമ (12 നോട്ടൗട്ട്) സഖ്യമാണ് മറ്റു പരുക്കുകളില്ലാതെ ലക്ഷ്യത്തിൽ എത്തിച്ചത്.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഒന്നാം വിക്കറ്റിൽ 27 റൺസ് ചേർത്ത മുനീബ അലി (13)– ഷവാൽ സുൽഫിക്കർ (14) സഖ്യം ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. മുനീബയെ പുറത്താക്കിയ ഷെഫാലി വർമയാണ് ഇന്ത്യയ്ക്ക് ബ്രേക്‌ത്രൂ നൽകിയത്. പിന്നീടങ്ങോട്ട് മാലപ്പടക്കത്തിന് തിരികൊളുത്തിയതു പോലെയായിരുന്നു പാക്കിസ്ഥാന്റെ അവസ്ഥ. വിക്കറ്റ് നഷ്ടമില്ലാതെ 4.3 ഓവറിൽ 27 റൺസ് എന്ന നിലയിൽനിന്ന് 18.1 ഓവറിൽ 55ന് അവർ ഓൾഔട്ടായി. ഓപ്പണർമാർക്കൊഴികെ പാക്ക് നിരയിൽ ആർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. ഇന്ത്യയ്ക്കായി ശ്രീചരണിയും പ്രേമ റാവത്തും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ദീപ്തി ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രീ ചരണിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
The audacity to propulsion a “send-off” aft getting each retired for 55 successful 18 overs, lone for India to pursuit it down successful 8 overs. At this point, Pakistani teams aren’t conscionable uncovering ways to lose, they’re conscionable exploring caller and innovative ways to embarrass themselves.
But recognition wherever it’s… pic.twitter.com/YOchByCjOr
English Summary:






English (US) ·