കയാക്കിങ്സ്, ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി മലയാളി താരങ്ങൾ

1 week ago 3

വിനോദ് ഗോപി

വിനോദ് ഗോപി

Published: September 09, 2026 03:26 PM IST

1 minute Read

പ്രസന്നകുമാറും പ്രോഹിത് ബറോയിയും പരിശീലനത്തിനിടെ.
പ്രസന്നകുമാറും പ്രോഹിത് ബറോയിയും പരിശീലനത്തിനിടെ.

തിരുവല്ല ചാത്തങ്കരി സ്വദേശി സി.എസ്.പ്രസന്നകുമാറിന്റെ വീട്ടിൽനിന്ന് ആലപ്പുഴ കോമളപുരം സ്വദേശി പ്രോഹിത് ബറോയിയുടെ വീട്ടിലേക്ക് 35 കിലോമീറ്റർ ദൂരം. എന്നാൽ തുഴയടുപ്പത്തിൽ ഇരുവർക്കും ഒറ്റ മനസ്സ്. ജപ്പാനിലെ മിയോഷി തടാകത്തിൽ ഏഷ്യൻ ഗെയിംസിലെ പുരുഷവിഭാഗം കയാക്കിങ്ങിലെ കെ 2 (ഡബിൾ) 500 മീറ്ററിൽ ഇന്ത്യയ്ക്കായി ഇരുവരും ഒരുമിച്ചു തുഴയും.

പ്രോഹിത് ബറോയ് എന്ന പേരു കേൾക്കുമ്പോൾ ഉത്തരേന്ത്യക്കാരനാണെന്നു തോന്നാം. കയാക്കിങ് താരങ്ങളും പരിശീലകരുമായ ആൻഡമാൻ സ്വദേശി പിജുഷ് കാന്തി ബറോയിയുടെയും ആലപ്പുഴക്കാരി മാലിനിയുടെയും മകനാണ് പ്രോഹിത്. തിരുവല്ല ചാത്തങ്കരി ചെമ്പടിയിൽ സത്യപ്രകാശിന്റെയും മിനിമോളിന്റെയും മകനാണു സി.എസ്. പ്രസന്നകുമാർ. ഇരുവരും നാവികസേനാംഗങ്ങൾ.

ഉത്തരാഖണ്ഡിലെ തെഹ്‌രിയിൽ കോടേശ്വർ അണക്കെട്ടിലെ ഹൈ പെർഫോമൻസ് സെന്ററിലാണു കയാക്കിങ് സംഘത്തിന്റെ പരിശീലനം. മുട്ടാർ സണ്ണി വാട്ടർ സ്പോർട്സ് ക്ലബ്ബിലൂടെയാണു പ്രസന്നകുമാർ കയാക്കിങ് പരിശീലന തുടങ്ങുന്നത്. 2015 ദേശീയ ഗെയിംസിൽ കെ 4 500 മീറ്റർ കയാക്കിങ്ങിൽ കേരളത്തിനു വേണ്ടി വെങ്കലം നേടിയതോടെ ശ്രദ്ധിക്കപ്പെട്ടു.

മാതാപിതാക്കളുടെ വഴിയിലൂടെ അഞ്ചാം ക്ലാസ് മുതൽ കയാക്കിങ് പരിശീലനം തുടങ്ങിയതാണു പ്രോഹിത് ബറോയ്. കഴിഞ്ഞ ദേശീയ ഗെയിംസിൽ സർവീസസിനായി കെ 2 (ഡബിൾസ്) 500 മീറ്ററിൽ സ്വർണം നേടി. 2025ൽ‌ ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ കപ്പ് കനൂ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2018 ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. പോളണ്ടിൽ നടന്ന കനൂ സ്പ്രിന്റ് ലോക ചാംപ്യൻഷിപ്പിൽ ഇരുവരും പങ്കെടുത്തിരുന്നു.

English Summary:

Asian Games kayaking duo CS Prasanna Kumar and Prohit Baroi are acceptable to vie unneurotic successful the K2 500m event, representing India. Their shared passionateness for the athletics transcends their geographical origins, arsenic they bid rigorously for the upcoming championships.

Read Entire Article