കയ്യാങ്കളി, 8 മഞ്ഞക്കാർഡുകൾ; കാനഡയെ മുക്കി മൊറോക്കോ, അസെദിൻ ഔനാഹിക്ക് ഡബിൾ

2 weeks ago 4

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: July 05, 2026 12:39 AM IST Updated: July 05, 2026 05:37 AM IST

1 minute Read

കാനഡയ്‌ക്കെതിരെ മൊറോക്കോയുടെ അസെദിൻ ഔനാഹി ഗോൾ നേടുന്നു. (Photo by Lars Baron / Getty Images via AFP)
കാനഡയ്‌ക്കെതിരെ മൊറോക്കോയുടെ അസെദിൻ ഔനാഹി ഗോൾ നേടുന്നു. (Photo by Lars Baron / Getty Images via AFP)

ഹൂസ്റ്റൺ ∙ കയ്യാങ്കളിയും 8 മഞ്ഞക്കാർഡുകളും കണ്ട മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ കടന്നു. അസെദിൻ ഔനാഹിയുടെ ഇരട്ട ഗോളും (50', 82'), നിശ്ചിത സമയത്തിനു ശേഷമുള്ള ഇഞ്ചറി ടൈമിൽ സൂഫിയാൻ റഹീമിയുടെ ഗോളുമാണ് (90+8') മൊറോക്കോയ്‌ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. 

What you should work next

50 ാം മിനിറ്റിൽ മികച്ചൊരു സെറ്റ് പീസ് ഗോളിലൂടെ അസെദിൻ ഔനാഹിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. ലൂക് ദേ ഫൂജെറോളിന്റെ ഫൗളിൽ ലഭിച്ച ഫ്രീകിക്കിൽ ബോക്സിന് പുറത്ത് വലത് ഭാഗത്ത് നിന്ന് അച്റഫ് ഹാക്കി സ്ക്വയർ ചെയ്തു നൽകിയ പാസ്, മാർക്ക് ചെയ്യപ്പെടാതെ നിന്ന അസെദിൻ ഔനാഹി ഞൊടിയിടയിൽ കനേഡിയൻ പ്രതിരോധം ഭേദിച്ച് വലയിലെത്തിക്കുകയായിരുന്നു (1-0). ലോകകപ്പിൽ അസെദിൻ ഔനാഹിയുടെ ആദ്യ ഗോളാണിത്. 

ലീഡ് പിടിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച മൊറോക്കോ വൈകാതെ ലീഡുയർത്തി. കനേഡിയൻ പ്രതിരോധത്തിലെ വിടവുകൾ മുതലെടുത്ത് വലതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ ബ്രാഹിം ഡയസ് മാർക്കറെ മറികടന്ന് കയറി കുറുകെ നൽകിയ പാസ് അസെദിൻ ഔനാഹി പോസ്റ്റിന്റെ മേൽക്കൂരയിലേക്ക് നിറയൊഴിച്ചു (2–0). വിജയം ഉറപ്പിച്ച് ഇഞ്ചറി ടൈമിന്റെ അവസാന മിനിറ്റുകൾ പിന്നിടുമ്പോഴാണ് കാനഡയുടെ സ്വപ്നങ്ങൾക്കു മേൽ ആവസാന ആണിയടിച്ച് മൊറോക്കോയുടെ മൂന്നാം ഗോൾ പിറന്നത്. ബ്രാഹിം ഡയസിന്റെ അസിസ്റ്റിൽ ഇടതുവശത്തേക്ക് കുതിച്ചെത്തി നൽകിയ പാസിൽ കനേഡിയൻ ഗോൾ കീപ്പർ മാക്സിം ക്രെപോ നിരായുധനാക്കി സൂഫിയാൻ റഹീമി വലകുലുക്കി. (3–0).

What you should work next

ആദ്യ പകുതിയിൽ 56 ശതമാനം പന്തടക്കം പുലർത്തിയത് മൊറോക്കോയാണെങ്കിലും ആക്രമിച്ച് കളിച്ചത് കാനഡയായിരുന്നു. എന്നാൽ ലഭിച്ച അവസരങ്ങളൊന്നും ഗോളാക്കാൻ കാനഡയ്‌ക്കായില്ല. പെനാൽറ്റി ഏരിയയിൽ നിന്ന് രണ്ട് ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ നാലു ഗോൾ ശ്രമങ്ങൾ സഹആതിഥേയരായ കാനഡ സൃഷ്ടിച്ചപ്പോൾ പെനാൽറ്റി ഏരിയക്കു പുറത്തു നിന്നുള്ള ഒരു ഗോൾശ്രമം മാത്രമാണ് മൊറോക്കോ നടത്തിയത്. എന്നാൽ രണ്ടാം പകുതിയിലെ ഗോളോടെ മൊറോക്കോ മത്സരം നിയന്ത്രണത്തിലാക്കി. മത്സരത്തിനിടെ ഫൗളിനെ തുടർന്ന് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ ഉന്തുംതള്ളുമുണ്ടായതോടെ റഫറിയെത്തി പിടിച്ചുമാറ്റുകയായിരുന്നു. മത്സരത്തിലാകെ ഇരുടീമുകൾക്കും നാലു മഞ്ഞ കാർഡ് വീതം ലഭിച്ചു.

English Summary:

FIFA World Cup Football 2026 Canada vs Morocco lucifer unrecorded updates

Read Entire Article