കലിപ്പ് തീരണില്ലല്ലോ.... 1ന് 6 തിരിച്ചടിച്ച് ജർമനി; ക്യുറസാവോയെ മുക്കി

1 month ago 4

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: June 14, 2026 10:17 PM IST Updated: June 15, 2026 02:21 AM IST

1 minute Read

 PAUL ELLIS / AFP)
ജർമനി - ക്യുറസാവോ മത്സരത്തിൽ നിന്ന്. (Photo: PAUL ELLIS / AFP)

ഹൂസ്റ്റൺ ∙ 21 ാം മിനിറ്റിൽ ഞെട്ടിച്ച സമനിലയ്‌ക്കു മറുപടിയായി തുടരെ 6 ഗോളുകൾ വലയിലെത്തിച്ച് ക്യുറസാവോയ്ക്ക് ജർമൻ മറുപടി. ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ക്യുറസാവോയെ തകർത്ത ജർമനി ലോകകപ്പ് തുടക്കം ഗംഭീരമാക്കി. 12 വർഷം മുൻപ്, ലോകചാംപ്യന്മാരായ 2014 ലെ ലോകകപ്പിൽ ആദ്യ മത്സരം ജയിച്ച ശേഷം (ജർമനി vs പോർച്ചുഗൽ: 4–0) തുടരെ രണ്ടു ലോകകപ്പിലും ആദ്യ മത്സരം തോറ്റ ജർമനി (2018: ജർമനി vs മെക്സിക്കോ: 0-1), (2022: ജർമനി vs ജപ്പാൻ: 1-2), ആ നാണക്കേട് മായിച്ചുകളയുന്ന പ്രകടനമാണ് ഇത്തവണ നടത്തിയത്. 112 മത്സരങ്ങളിൽ നിന്നായി 239 ഗോളുമായി ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം എന്ന നേട്ടവും ജർമനി സ്വന്തമാക്കി. ആരങ്ങേറ്റ ലോകകപ്പിൽ മുൻ ലോകചാംപ്യന്മാരെ നേരിട്ട ക്യുറസാവോ അതിന്റെ പതർച്ചയില്ലാതെയാണ് ആദ്യ പകുതിയിൽ കളിച്ചത്. ആദ്യ മിനിറ്റ് മുതൽ എതിർ ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ ജർമനിക്ക് അതേ നാണയത്തിൽ ക്യുറസാവോ മറുപടി നൽകി.

What you should work next

6 ാം മിനിറ്റിൽ ഫെലിക്സ് നെമെച്ചായിലൂടെ ഗോൾ നേടി മുന്നിലെത്തിയ ജർമനിയ്‌ക്കെതിരെ 21 ാം മിനിറ്റിൽ ലിവാനോ കൊമെനെൻസിയയിലൂടെ സമനിലഗോൾ നേടി ക്യുറസാവോ തിരിച്ചടിച്ചു. ആദ്യ ലോകകപ്പ് കളിക്കുന്ന കുഞ്ഞൻ രാജ്യം ക്യുറസാവോയുടെ ആദ്യ ലോകകപ്പ് ഗോളാണിത്. ക്യുറസാവോയുടെ സമനില ഗോളിനു പിന്നാലെ എതിർഗോൾമുഖത്തേക്ക് തുടർച്ചയായി കടന്നാക്രമണം നടത്തിയ ജർമനി 11 ാം മിനിറ്റിൽ ലേറോയ് സനെയിലൂടെ ഗോളിന് അടുത്തെത്തിയെങ്കിലും വിജയംകണ്ടില്ല. 12 ാം മിനിറ്റിൽ ഫെലിക്സ് നെമെച്ചാ വീണ്ടും ഗോളിന് ശ്രമിച്ചെങ്കിലും പിഴച്ചു. എന്നാൽ തുടർച്ചയായ പരിശ്രമത്തിന് ജർമനിക്ക് വൈകാതെ ഫലം കിട്ടി. 38 ാം മിനിറ്റിൽ നതാനിൽ ബ്രൗണിന്റെ കോർണർ കിക്കിൽ നിക്കോ ഷ്ളോട്ടർബെകിന്റെ ഹെഡറിൽ ജർമനി ലീഡ് പിടിച്ചു. ആദ്യ പകുതിക്കു ശേഷമുള്ള അധിക സമയത്ത് ജർമനിയുടെ മൂന്നാം ഗോൾ പിറന്നു. പെനാലിറ്റി കിക്കിൽ കായ് ഹാവർറ്റ്സാണ് ഗോൾ നേടിയത്. രണ്ടാം പകുതി ആരംഭിച്ചതിനു തൊട്ടുപിന്നാലെ ജർമനി നാലാം ഗോൾ നേടി. ജമാൽ മുസിയാലയുടെ എണ്ണംപറഞ്ഞ ഷോട്ട് ക്യുറസാവോ ഗോൾ കീപ്പർ എലോയ് റൂമിനെ മറികടന്ന് ഗോൾവലയ്ക്കുള്ളിൽ. രണ്ടാം പകുതി പൂർണനിയന്ത്രണത്തിലാക്കിയ ജർമനി തുടരെ അവസരങ്ങൾ സൃഷ്ടിച്ച് എതിർ ഗോൾമുഖത്തേക്ക് ഇരച്ചുകയറി. കളംനിറഞ്ഞു കളിച്ച ജർമൻ മുന്നേറ്റനിരയ്ക്കു മുന്നിൽ പ്രതിരോധം തീർക്കാനാകാതെ ക്യുറസാവോ താരങ്ങൾ വലഞ്ഞു. 68 ാം മിനിറ്റിൽ നതാനിൽ ബ്രൗൺ ക്യുറസാവോയുടെ വലകുലുക്കി ജർമനിയുടെ അ‍ഞ്ചാം ഗോളിൽ പേരുകുറിച്ചു. അവിടംകൊണ്ടും ജർമനി അവസാനിപ്പിച്ചില്ല. 78 ാം മിനിറ്റിൽ ഡെനിസ് ഉൺഡവിന്റെ ഷോട്ട് തടുക്കാനുള്ള ലെയാൻഡ്രോ ബകുനയുടെ നീക്കം പാഴായതോടെ ജർമനിയുടെ ആറാം ഗോൾ പിറന്നു. 88 ാം മിനിറ്റിൽ കായ് ഹാവർറ്റ്സിലൂടെ ഏഴാം തവണയും ക്യുറസാവോയുടെ വലയിൽ നിറയൊഴിച്ച് ജർമനി ലോകകപ്പിൽ വരവറിയിച്ചു. മത്സരത്തിൽ കായ് ഹാവർറ്റ്സിന്റെ രണ്ടാം ഗോളാണിത്. 2002 ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെ ഏകപക്ഷീയമായ 8 ഗോളുകൾക്കു ജയിച്ചതാണ് ലോകകപ്പ് ചരിത്രത്തിൽ ജർമനിയുടെ ഏറ്റവും വലിയ ജയം. 2014 ലോകകപ്പ് സെമി ഫൈനലിൽ ബ്രസീലിനെ ജർമനി 1–7ന് തകർത്തിരുന്നു.

English Summary:

FIFA World Cup Football 2026 Group E Germany vs Curacao lucifer unrecorded updates

Read Entire Article