കല്യാൺ സിൽക്സിന്‍റെ നവീകരിച്ച പെരിന്തൽമണ്ണ ഷോറൂം പ്രവർത്തനം ആരംഭിച്ചു

7 months ago 11

27 May 2025, 08:12 AM IST

kalyan silks

കല്യാൺ സിൽക്‌സിൻറെ നവീകരിച്ച പെരിന്തൽമണ്ണ ഷോറൂം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം, പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലർ അഡ്വ. ഷാൻസി, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, കല്യാൺ സിൽക്‌സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, പ്രകാശ് പട്ടാഭിരാമൻ (എം.ഡി., കല്യാൺ സിൽക്‌സ്), വർധിനി പ്രകാശ് (ഡയറക്ടർ, കല്യാൺ ഹൈപ്പർമാർക്കറ്റ്) തുടങ്ങിയവർ സമീപം

കാലത്തിനൊത്ത ട്രെൻഡുകളും വിപുലമായ കളക്ഷനുകളും മലപ്പുറത്ത് മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവുകളുമായി കല്യാൺ സിൽക്സിന്‍റെ നവീകരിച്ച പെരിന്തൽമണ്ണ ഷോറൂം ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ഷോറൂമിന്‍റെ ഗ്രൗണ്ട് ഫ്ളോറിൽ പ്രവർത്തനം ആരംഭിക്കുന്ന കല്യാണിന്‍റെ യൂത്ത് സ്പെഷ്യൽ ഫാഷൻ ബ്രാൻഡ് ആയ ഫാസിയോയുടെ ഉദ്ഘാടനം ബഹു. പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം നിർവഹിച്ചു. ഫാസിയോ ബ്രാൻഡിന്‍റെ ഒൻപതാമത്തെ ഔട്ട്ലെറ്റ് ആണ് നവീകരിച്ച പെരിന്തൽമണ്ണ ഷോറൂമിലേത്. ബഹു. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി കൗൺസിലർ അഡ്വ. ഷാൻസി, ബഹു. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രകാശ് പട്ടാഭിരാമന്‍ (എം.ഡി., കല്യാണ്‍ സില്‍ക്‌സ്), വര്‍ധിനി പ്രകാശ് (ഡയറക്ടര്‍, കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ്) തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടാതെ ഉദ്ഘാടനദിനം വൈകീട്ട് 6 മണിക്ക് ആൽമരം ബാൻഡ് ഒരുക്കിയ സംഗീത വിരുന്നും അരങ്ങേറി.

ഒരുകോടി മാംഗല്യങ്ങൾക്ക് ചാരുതയേകിയ കല്യാൺ സിൽക്സിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നായി ഇനി മലപ്പുറം മാറും. മൂന്നു നിലകളിലായി വൈവിധ്യങ്ങളായ ബ്രാൻഡുകളുടെ സാരികൾ, ലേഡീസ് എത്നിക് & വെസ്റ്റേൺ വെയറുകൾ, മെൻസ് വെയറുകൾ, കിഡ്സ് വെയറുകൾ മുതലായവയുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. ഒപ്പം ഫാസിയോയിൽ നിന്നും 49 രൂപ മുതൽ 999 രൂപ വരെ മാത്രം വിലവരുന്ന ട്രെൻഡി വസ്ത്രങ്ങളും സ്വന്തമാക്കാം.

'ഈ മെഗാ റീ ഓപ്പണിങ്ങിലൂടെ പെരിന്തൽമണ്ണയുടെ ഖൽബ് നിറയ്ക്കുന്ന വിലക്കുറവും കളക്ഷനുകളും സമ്മാനിക്കുക എന്നതാണ് കല്യാൺ സിൽക്സിന്റെ ലക്ഷ്യം. കൂടാതെ ബക്രീദ് ആഘോഷം മുന്നിൽക്കണ്ട് ബക്രീദ് സ്പെഷ്യൽ വസ്ത്രങ്ങളുടെ ലേറ്റസ്റ്റ് കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാരുടെയും അഭിരുചിക്കൊത്തുള്ള വസ്ത്രങ്ങൾ വേറെങ്ങുമില്ലാത്ത വിലക്കുറവിൽ, ഇതാണ് വസ്ത്രവ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുള്ള കല്യാൺ സിൽക്സ് പെരിന്തൽമണ്ണയ്ക്ക് നൽകുന്ന ഉറപ്പ് ' കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

Content Highlights: kalyan

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article