Published: May 02, 2026 03:55 PM IST
1 minute Read
ലഹോർ∙ ഏഷ്യാകപ്പ് മത്സരത്തിനു ശേഷം പാക്കിസ്ഥാൻ താരങ്ങൾക്കൊപ്പം ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിന് വെളിയിൽ വരെ പോയതായി പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. ഇന്ത്യൻ താരങ്ങളെ അഭിവാദ്യം ചെയ്യാനാണു പോയതെന്നും, എന്നാൽ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നെന്നും സൽമാൻ ആഗ ഒരു അഭിമുഖത്തിൽ പ്രതികരിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം നടന്ന മത്സരങ്ങളിലൊന്നും പാക്ക് ക്രിക്കറ്റ് താരങ്ങളുമായി ഹസ്തദാനത്തിന് ഇന്ത്യൻ ടീം നിന്നിരുന്നില്ല. ഏഷ്യാകപ്പിൽ ടോസിന്റെ സമയത്താണ് ഇക്കാര്യം അറിഞ്ഞതെന്നും സൽമാൻ ആഗ പ്രതികരിച്ചു. ഏഷ്യാകപ്പിലെ മൂന്നു മത്സരങ്ങളിലും മത്സരത്തിനു മുൻപോ, ശേഷമോ ഇന്ത്യൻ താരങ്ങൾ പാക്ക് താരങ്ങൾക്കു കൈ കൊടുത്തിരുന്നില്ല.
‘‘ടോസിനു മുൻപ് ഒരു വാർത്താ സമ്മേളനമുണ്ടായിരുന്നു. അവിടെ ഹസ്തദാനം, ട്രോഫി ഷൂട്ട് എല്ലാമുണ്ടായിരുന്നു. ഞാൻ ടോസിനു വേണ്ടി പോയപ്പോഴും കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഹസ്തദാനം ഉണ്ടാകില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് മാച്ച് റഫറി എന്നെ വിളിച്ച്, ഹസ്തദാനം ഉണ്ടാകില്ലെന്നും അക്കാര്യം ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഹസ്തദാനം ഇല്ലെങ്കിൽ എനിക്കൊരു കുഴപ്പവുമില്ല. എനിക്കും അതു വേണമെന്നില്ല. അതാണ് അന്ന് അവിടെ സംഭവിച്ചത്.’’– സൽമാൻ ആഗ പ്രതികരിച്ചു.
‘‘ഞങ്ങൾ മത്സരം തോറ്റു. അതിനു ശേഷം ഞങ്ങൾ അവരുടെ ഡ്രസിങ് റൂം വരെ പോയതാണ് എന്നാൽ വാതിലുകൾ അടഞ്ഞുകിടന്നു. ഇത്തരം നടപടികൾ ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്.’’– സൽമാന്‍ ആഗ വ്യക്തമാക്കി. ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചെങ്കിലും ഇന്ത്യയ്ക്ക് അവകാശപ്പെട്ട കിരീടം ഇതുവരെ ലഭിച്ചിട്ടില്ല. പാക്കിസ്ഥാനിലെ മന്ത്രി കൂടിയായ എസിസി തലവൻ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇതോടെ നഖ്‍വി ഇടപെട്ട് ട്രോഫി സ്റ്റേഡിയത്തിൽനിന്നു കടത്തുകയായിരുന്നു.
Salman Ali Agha relieved astir India vs Pakistan handshake controversy:
Before the match, determination was a property league and a trophy shoot, and determination was a handshake determination too. So erstwhile I was going for the toss, I was beauteous normal. I said, “Obviously, I had an thought that things… pic.twitter.com/zImpcx7pG1
English Summary:







English (US) ·