കളി തോറ്റതിന് സ്പാനിഷ് താരത്തിന്റെ നെഞ്ചിൽ ഇടിച്ച് മൊളിന, ആഘോഷം സഹിച്ചില്ല; അടി തുടങ്ങിയത് അർജന്റീന- വിഡിയോ

22 hours ago 3

ഓൺലൈൻ ഡെസ്ക്

Published: July 20, 2026 10:39 PM IST

1 minute Read

സ്പെയിനിന്റെ വിജയാഘോഷങ്ങൾക്കിടെ മൊളിനയും റോഡ്രിയും തർക്കിക്കുന്നു. Photo by KEVIN C. COX / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
സ്പെയിനിന്റെ വിജയാഘോഷങ്ങൾക്കിടെ മൊളിനയും റോഡ്രിയും തർക്കിക്കുന്നു. Photo by KEVIN C. COX / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

ന്യൂയോർക്ക്∙ ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ സ്പാനിഷ് താരങ്ങളെ അർജന്റീന താരങ്ങൾ കയ്യേറ്റം ചെയ്തത് ഫുട്ബോൾ ലോകത്തിനാകെ നാണക്കേടായിരിക്കുകയാണ്. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിനൊടുവില്‍ സ്പെയിൻ 1–0ന് വിജയിച്ചതോടെയാണ് അർജന്റീന താരങ്ങൾ‍ സ്പാനിഷ് താരങ്ങൾക്കെതിരെ തിരിഞ്ഞത്. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ ഗ്രൗണ്ടിൽ ഉന്തും തള്ളുമുണ്ടായി. എന്നാൽ അർജന്റീന താരം നഹുവൽ മൊളിന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മർദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തോൽവിയുടെ നിരാശയിൽനിന്ന മൊളിനയ്ക്കു സമീപത്തു കൂടെ ഗ്രൗണ്ടിലേക്ക് ഓടിയ റോഡ്രിയെ അർജന്റീന താരം കൈകൊണ്ടു മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

What you should work next

റഫറി ഫൈനൽ വിസിൽ മുഴക്കിയതോടെ ബഞ്ചിലുണ്ടായിരുന്ന സ്പാനിഷ് താരങ്ങൾ മുഴുവൻ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയിരുന്നു. ആ കൂട്ടത്തിൽ റോഡ്രിയുമുണ്ടായിരുന്നു. എന്നാൽ തോൽവിയുടെ നിരാശയിൽനിന്ന മൊളിന രോഷത്തോടെ റോഡ്രിയുടെ നെഞ്ചിലാണ് ഇടിച്ചത്. ഇതോടെ ഓട്ടം നിർത്തി പെട്ടെന്നു പിന്നിലേക്കുവന്ന റോഡ്രി അർജന്റീന പ്രതിരോധ താരത്തോടു തർക്കിച്ചു. ഈ സമയത്ത് സ്പാനിഷ് താരം എറിക് ഗാർഷ്യയും വിഷയത്തിൽ ഇടപെട്ടു. പിന്നാലെയാണ് ഗ്രൗണ്ടിൽ നേര്‍ക്കു നേർ ഏറ്റുമുട്ടലിലേക്കു കാര്യങ്ങളെത്തിയത്.

What you should work next

ലിയാന്‍ഡ്രോ പരേഡസ് ഗാർഷ്യയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയായിരുന്നു. സംഘർഷം ആരംഭിച്ചതോടെ ബെഞ്ചിലുണ്ടായിരുന്ന സ്പാനിഷ് താരം ഗാവിയും ഓടിയെത്തി. ഗാവിയെ അർജന്റീന താരങ്ങൾ തള്ളി താഴെയിട്ടു. അർജന്റീന താരം നിക്കോളാസ് ഒറ്റമെൻഡിയും സ്പെയിൻ താരം റോഡ്രിയും ഇതിനിടെ തർക്കത്തിലേർപ്പെട്ടു. കൂടുതൽ അർജന്റീന താരങ്ങള്‍ ഇടപെട്ട് രംഗം വഷളായപ്പോഴേക്കും കോച്ച് ലയണൽ‍ സ്കലോനി എത്തി താരങ്ങളെ പിടിച്ചുമാറ്റുകയായിരുന്നു.

English Summary:

Football World Cup last brawl saw Argentina players attacking Spain players aft their defeat. This incident, involving carnal altercations and arguments, has formed a shadiness of shame implicit the shot satellite and is being wide reported.

Read Entire Article