കളി തോറ്റപ്പോൾ ഈജിപ്ത് കോച്ചിന്റെ കലഹം, ഒന്നും കണ്ടില്ലെന്ന ഭാവത്തിൽ സ്‍കലോനി, പിന്നാലെ കൂടി രോഷപ്രകടനം– വിഡിയോ

1 week ago 4

മനോരമ ലേഖകൻ

Published: July 09, 2026 04:12 PM IST

1 minute Read

 AFP
ഈജിപ്ത് പരിശീലകൻ ഹൊസ്സാം ഹസ്സൻ, അർജന്റീന പരിശീലകൻ ലയണൽ സ്കലോനി. Photo: AFP

അറ്റ്ലാന്റ∙ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടറിൽ അർജന്റീന ഈജിപ്തിനെ 3–2ന് തോൽപിച്ചതിനു പിന്നാലെ അർജന്റീന പരിശീലകൻ ലയണൽ സ്കലോനിയോടും കലിപ്പിച്ച് ഈജിപ്ത് പരിശീലകൻ ഹൊസ്സാം ഹസ്സൻ. മത്സരത്തിനു ശേഷം രോഷത്തോടെ ഗ്രൗണ്ടിൽനിന്നു മടങ്ങിയ ഹൊസ്സാം ഹസ്സൻ, ഡ്രസിങ് റൂമിലേക്കു പോകുന്നതിനിടെയാണ് സ്കലോനിയയെ കണ്ടുമുട്ടിയത്. ഹൊസ്സനും ഈജിപ്ഷ്യൻ സംഘവും റഫറിമാരോടും സ്റ്റാഫുകളോടും കലഹിക്കുന്നതിനിടെയായിരുന്നു സ്കലോനിയുടെ കടന്നുവരവ്. 

What you should work next

ഈജിപ്ഷ്യൻ സംഘത്തിന്റെ ബഹളങ്ങളൊന്നും കണ്ടില്ലെന്ന ഭാവത്തിൽ നടന്നുനീങ്ങുകയായിരുന്നു സ്കലോനിക്കു നേരെയാണ് ഈജിപ്ഷ്യൻ കോച്ച് രോഷപ്രകടനം നടത്തിയത്. എന്നാൽ മറുത്തൊന്നും പറയാൻ നിൽക്കാതെ സ്കലോനി നടന്നുനീങ്ങുകയായിരുന്നു. മത്സരത്തിൽ രണ്ടു ഗോളുകൾക്കു മുന്നിട്ടുനിന്ന ഈജിപ്തിനെതിരെ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ത്രില്ലർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ റഫറിയുടേത് അന്യായമായ തീരുമാനങ്ങളാണെന്നാണ് ഈജിപ്തിന്റെ നിലപാട്. 13 മിനിറ്റിനിടെ അർജന്റീന മൂന്നു ഗോളുകൾ അടിച്ചതോടെ റഫറിക്കെതിരെ ഈജിപ്ത് രംഗത്തെത്തുകയായിരുന്നു.

What you should work next

സംഭവത്തിൽ മിണ്ടാതിരിക്കാൻ സാധിക്കില്ലെന്നും പരാതി നൽ‍കുമെന്നും ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ‘‘ഈജിപ്ത് ടീമിന്റെ അവകാശങ്ങളും താൽപര്യങ്ങളും പ്രതിരോധിക്കുന്നത് വിലകുറച്ചു കാണാനും ഒഴിവാക്കാനും സാധിക്കില്ല. പൂർണ്ണമായ ബോധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടി ഞങ്ങൾ വഹിക്കുന്ന ഒരു ഉത്തരവാദിത്തമാണിത്.’’– ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. അർജന്റീനയ്ക്കെതിരായ പോരാട്ടത്തിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തെ ഫീൽഡ് റഫറി കൃത്യമായി ഉപയോഗിച്ചില്ലെന്നാണ് ഈജിപ്തിന്റെ പ്രധാന പരാതി.

English Summary:

The FIFA World Cup lucifer betwixt Argentina and Egypt saw a heated speech betwixt coaches aft Argentina's 3-2 victory. Egypt's manager Hossam Hassan confronted Argentina's Lionel Scaloni, expressing vexation implicit refereeing decisions and the usage of VAR, starring to a ceremonial ailment by the Egyptian Football Association.

Read Entire Article