കളിച്ചുനേടിയ കോടികൾ തടഞ്ഞുവച്ചു, ഇൻഫന്റീനോ ഭീഷണിപ്പെടുത്തി, ഉന്നം തിരഞ്ഞെടുപ്പ്: ജോർദാൻ ഫുട്ബോൾ തലവന്റെ വെളിപ്പെടുത്തൽ

1 month ago 8

മനോരമ ലേഖകൻ

Published: August 06, 2026 11:04 AM IST

1 minute Read

ജിയാനി ഇൻഫന്റീനോ (Photo by RONALDO SCHEMIDT / AFP)
ജിയാനി ഇൻഫന്റീനോ (Photo by RONALDO SCHEMIDT / AFP)

സൂറിക്(സ്വിറ്റ്സർലൻഡ്) ∙ വിവാദമായ ലോകകപ്പ് സ്വകാര്യ നിക്ഷേപ തീരുമാനത്തിന് പിന്നാലെ കടുത്ത വിമർശനങ്ങൾ നേരിട്ട ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്കെതിരെ പുതിയ ആരോപണം. ഇൻഫന്റീനോ തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് അലി ബിൻ അൽ ഹുസെയ്ൻ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറിൽ ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിന്റെ ഫൈനലിൽ മത്സരിച്ചതിനുള്ള സമ്മാനത്തുക ഇതുവരെ നൽകിയില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പിന്തുണയ്ക്കുമെന്ന് ഉറപ്പാക്കാനാണ് ഇൻഫന്റീനോ പണം തടഞ്ഞുവച്ചിരിക്കുന്നതെന്നും പ്രിൻസ് അലി  സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.

What you should work next

‘തന്നെ പിന്തുണച്ചാൽ ജോർദാൻ ഫെഡറേഷന് പല ഗുണങ്ങൾ ഉണ്ടാകുമെന്നു ഇൻഫന്റീനോ പറഞ്ഞു. എന്നാൽ അന്നും ഇന്നും ഇൻഫന്റീനോയെ പിന്തുണയ്ക്കാൻ ജോർദാൻ പിന്തുടരുന്ന ധാർമികത എന്ന അനുവദിക്കുന്നില്ല’– പ്രിൻസ് അലി പറഞ്ഞു. അറബ് കപ്പിന്റെ ഫൈനലിൽ മൊറോക്കോയോട് ജോർദാൻ തോറ്റിരുന്നു. രണ്ടാം സ്ഥാനക്കാർക്ക് 4.2 മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 39 കോടി രൂപ) സമ്മാനമായി ലഭിക്കേണ്ടത്. അത് ഇതുവരെ നൽകിയിട്ടില്ല. ഫിഫയുടെ നേതൃനിരയിൽ പ്രശ്നങ്ങളുണ്ടെന്നും പ്രിൻസ് അലി പറഞ്ഞു. ഫിഫയിലെ ഉദ്യോഗസ്ഥർ ഇൻഫന്റീനോയുടെ സ്വകാര്യ നിക്ഷേപ പദ്ധതിയിലൂടെ ചതിക്കപ്പെട്ടതായും അതൊരു വ്യക്തിയുടെ മാത്രം പദ്ധതിയാണെന്നും ഫിഫയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ കെവിൻ ലമൗർ ആരോപിച്ചു.

What you should work next

അടിയന്തരയോഗം വിളിച്ച് ഇൻഫന്റീനോ

പ്രസിഡന്റ് സ്ഥാനത്തിന് വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ ഫിഫ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം മൊറോക്കോയിൽ വിളിച്ചുചേർത്ത് ജിയാനി ഇൻഫന്റീനോ. സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്റ്റോമും ഫിഫ മാനേജ്മെന്റ് ബോർഡ് അംഗങ്ങളും അടക്കം ഫിഫയിലെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. അടുത്ത ലോകകപ്പ് നടക്കാനിരിക്കുന്ന മൊറോക്കോയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ഇൻഫന്റീനോയുള്ളത്.

മൊറോക്കോ ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങളുടെ പൂർണ പിന്തുണ ഇപ്പോഴും ഇൻഫന്റീനോയ്ക്കുണ്ട്. വിഷയത്തിൽ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അടുത്ത മാർച്ചിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കെതിരായി മത്സരിക്കാൻ ശക്തനായ സ്ഥാനാർഥി ഇതുവരെ ഉയർന്നു വരാത്തതാണ് ഇൻഫന്റീനോയുടെ ആശ്വാസം.

English Summary:

FIFA Arab Cup Prize Money Dispute: New Allegations Against Infantino

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article