കളിയിൽ ശ്രദ്ധിക്കാൻ ഉപദേശിച്ച് മെസ്സി, ഫൈനലിനു മുൻപ് എന്താണു സംഭവിച്ചത്? വെളിപ്പെടുത്തി അർജന്റീന താരത്തിന്റെ പിതാവ്

1 hour ago 1

ഓൺലൈൻ ഡെസ്ക്

Published: July 23, 2026 10:05 AM IST

1 minute Read

ഫിഫ ലോകകപ്പ് ഫൈനലിൽ  സ്പെയിനെതിരായ മത്സരത്തിനിടെ അർജന്റീന താരം ലയണൽ  മെസ്സി.  (Photo by Dan Mullan / GETTY IMAGES NORTH AMERICA / Getty Images via AFP)
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനെതിരായ മത്സരത്തിനിടെ അർജന്റീന താരം ലയണൽ മെസ്സി. (Photo by Dan Mullan / GETTY IMAGES NORTH AMERICA / Getty Images via AFP)

ന്യൂയോർക്ക്∙ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനെ നേരിടുന്നതിനു മുൻപ് ലോക്കര്‍ റൂമിൽനിന്നു പുറത്തുവരുന്ന അർജന്റീന താരങ്ങളുടെ ദൃശ്യങ്ങൾ വൈറലാകുന്നു. മുറിയിൽനിന്നു പുറത്തേക്കു വരുമ്പോൾ, സഹതാരങ്ങളോട് ലയണല്‍ മെസ്സി കളിയിൽ ശ്രദ്ധിക്കാൻ പറയുന്നുണ്ട്. ‘ശാന്തരായിരിക്കു. കളിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക. മറ്റൊന്നും വേണ്ട. എല്ലാം മറക്കുക.’’– എന്നും അർജന്റീന ക്യാപ്റ്റൻ താരങ്ങളോട് ഉപദേശിക്കുന്നുണ്ട്. ഇതോടെ ലോക്കർ റൂമിൽ എന്താണു സംഭവിച്ചതെന്ന സംശയം ഉയർത്തുകയാണ് ആരാധകർ. പല രീതിയിലുള്ള വ്യാഖ്യാനങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുറിയിൽ എന്താണു സംഭവിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീന താരം അലക്സിസ് മാക് അലിസ്റ്ററുടെ പിതാവ് കാർലോസ് മാക് അലിസ്റ്റർ.

What you should work next

ഫൈനൽ മത്സരത്തെക്കുറിച്ചു മാത്രമാണ് താരങ്ങൾ സംസാരിച്ചതെന്നാണ് കാർലോസിന്റെ നിലപാട്. ‘‘ഞാൻ അലക്സിസിന് സന്ദേശം അയച്ചിരുന്നു. ലോക്കര്‍ റൂമിൽ‍ എന്താണു സംഭവിച്ചതെന്നു ചോദിച്ചു. ഞാൻ ആശങ്കപ്പെട്ടിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ മകൻ എന്നോടു പറയുമായിരുന്നു. ഞാൻ ആശങ്കപ്പെട്ടെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്താകും. എന്നാൽ ഫൈനൽ പോരാട്ടത്തെക്കുറിച്ചു മാത്രമാണ് അവർ സംസാരിച്ചത്. പാസിങ്, റൊട്ടേഷൻ, പൊസഷൻ നിലനിർത്തുക. ഇതൊക്കെയാണ് അവരുടെ ചർച്ച. എന്നാൽ ഒരുപാട് സംശയങ്ങളാണ് ഉയർന്നുവന്നത്. ഒരുപാടു പേർ എന്നോട് ഇതേക്കുറിച്ചു ചോദിച്ചിരുന്നു.’’– കാർലോസ് മാക് അലിസ്റ്റർ വ്യക്തമാക്കി.

What you should work next

ഫൈനലിൽ തോറ്റതിനേക്കാൾ, തോറ്റ രീതിയാണ് അർജന്റീന ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും അർജന്റീനയ്ക്കു മത്സരത്തിൽ നിയന്ത്രണമുണ്ടായിരുന്നില്ല. ശക്തമായ പൊസഷൻ നിലനിർത്തി സ്പെയിൻ കളിച്ചതോടെ പന്തു കിട്ടാതെ ലയണൽ മെസ്സി ഉൾപ്പടെയുള്ള അർജന്റീന താരങ്ങൾ ബുദ്ധിമുട്ടി. മത്സരം എക്സ്ട്രാ ടൈം വരെയെത്തിയിട്ടും രണ്ടു ഗോൾ ശ്രമങ്ങൾ മാത്രമാണ് അർജന്റീന നടത്തിയത്. അർജന്റീനയുടെ ഓണ്‍ടാർഗറ്റ് ഷോട്ടുകൾ പൂജ്യം. എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസാണ് സ്പെയിനിന്റെ വിജയ ഗോൾ നേടിയത്. അതേസമയം പൗ കുബാർസിയെ ഫൗൾ ചെയ്തതിന് അർജന്റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പു കാർഡ് കണ്ടു പുറത്തായതും മെസ്സിപ്പടയ്ക്കു മത്സരത്തിൽ തിരിച്ചടിയായി.

English Summary:

Argentina locker country FIFA World Cup discussions are going viral aft Lionel Messi's pre-game proposal to his teammates. Alexis Mac Allister's begetter clarified that the players lone discussed crippled strategies similar passing and possession, dispelling rumors of immoderate underlying issues.

Read Entire Article