കഴിഞ്ഞ പത്തു മാസം പരീക്ഷണങ്ങളുടെ കാലം, തിരിച്ചടികൾ തിരിച്ചറിവ് നൽകി: നീരജ് ചോപ്ര

1 month ago 3

മനോരമ ലേഖകൻ

Published: August 06, 2026 05:21 PM IST

1 minute Read

നീരജ് ചോപ്ര ഒസ്ട്രാവ ഗോൾഡൻ സ്പൈക് അത്‌ലറ്റിക് മീറ്റിനിടെ (Photo by Michal Cizek / AFP)
നീരജ് ചോപ്ര ഒസ്ട്രാവ ഗോൾഡൻ സ്പൈക് അത്‌ലറ്റിക് മീറ്റിനിടെ (Photo by Michal Cizek / AFP)

ന്യൂഡൽഹി ∙ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ കഴിഞ്ഞ 10 മാസവും ജീവിതം തന്നെ പരീക്ഷിക്കുകയായിരുന്നെന്ന് ഇന്ത്യൻ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര. കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ നേട്ടത്തിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ നീരജ് മനസ്സു തുറന്നത്. ‘ചില നേട്ടങ്ങൾ കാലാതീതമായി സഞ്ചരിക്കാം. എന്നാൽ, കരിയറിന്റെ ഭാരത്തെ മുഴുവനായും മനസ്സിലാക്കുന്ന ചില നിമിഷങ്ങളും ജീവിതത്തിൽ ഉണ്ടാകും. കഴിഞ്ഞ 10 മാസവും ജീവിതം എന്നെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ പരീക്ഷിച്ചു. തുടർ പരുക്കുകൾ എന്റെ ശരീരത്തെ വെല്ലുവിളിച്ചു. അതിൽ നിന്ന് മടങ്ങിയെത്താൻ ഞാൻ കഠിനശ്രമം നടത്തി. 

ക്ഷമയോടെ കാത്തിരിക്കാൻ പഠിച്ചു. ഈ സീസണിലും മത്സരിക്കാൻ സാധിക്കുമോ എന്നു വ്യക്തതയില്ലാഞ്ഞിട്ടും ഞാൻ ഒരുദിവസം പോലും പരിശീലനം മുടക്കിയില്ല’– ഇരുപത്തിയെട്ടുകാരൻ താരം സമൂഹമാധ്യമത്തിൽ കുറിച്ചു.പരുക്കിനു ശേഷം സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റർ ദൂരം എറിഞ്ഞാണ് കോമൺവെൽത്ത് ഗെയിംസിൽ നീരജ് വെള്ളി സ്വന്തമാക്കിയത്. 2 തവണ ഒളിംപിക് മ‍െഡൽ ജേതാവായ നീരജിന് കഴിഞ്ഞ സെപ്റ്റംബറിൽ സംഭവിച്ച പരുക്കു കാരണം ഒട്ടേറെ മത്സരങ്ങൾ നഷ്ടമായിരുന്നു. 21ന് നടക്കുന്ന ലുസെയ്ൻ ഡയമണ്ട് ലീഗാണ് നീരജിനു മുന്നിലുള്ള അടുത്ത പ്രധാന ടൂർണമെന്റ്.

English Summary:

Neeraj Chopra, the Indian javelin propulsion sensation, precocious shared his challenging travel implicit the past 10 months connected societal media. He elaborate however persistent injuries tested him, yet helium continued grooming diligently, yet starring to a metallic medal triumph astatine the Commonwealth Games.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article