Published: August 11, 2026 10:44 PM IST
1 minute Read
മുംബൈ∙ ഗ്ലോബൽ ഇ– ക്രിക്കറ്റ് പ്രീമിയർ ലീഗ് ടീമിന്റെ ഉടമയെന്ന നിലയിൽ വലിയ സമ്മർദമാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെന്‍ഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കര്‍. പ്രീമിയർ ലീഗ് മൂന്നാം സീസണിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് മുംബൈ ഗ്രിസ്‍ലിസ് ടീമിന്റെ ഉടമയെന്ന നിലയിൽ നേരിടുന്ന സമ്മർദത്തെക്കുറിച്ചു സാറ മനസ്സു തുറന്നത്. ‘‘ഞാൻ കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല, പക്ഷേ വല്ലാത്ത പരിഭ്രമം എന്നെ ബാധിച്ചിട്ടുണ്ട്. കാരണം മുഴുവൻ സമയവും ഞാൻ നഖത്തിന് ചുറ്റുമുള്ള തൊലി വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.’’– സാറ തെൻഡുൽക്കർ പറഞ്ഞു.
What you should work next
ലീഗ് ഫൈനലിൽ സാറയുടെ മുംബൈ ഫ്രാഞ്ചൈസിയെ തോൽപിച്ച് ചെന്നൈ ഫ്രാഞ്ചൈസി കിരീടം നിലനിർത്തിയിരുന്നു. ‘‘ജീവിതത്തിൽ ഇതുവരെ ഓൺഫീൽഡ് ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ഞാനുണ്ടായിരുന്നത്. അതിനാൽ ഇ– ക്രിക്കറ്റ് എന്നത് എനിക്കു കുറച്ചു പുതിയതാണ്. ഒരുപാട് കഠിനാധ്വാനവും പ്രയത്നവും രണ്ടിലുമുണ്ടെന്നതാണ് പ്രധാനം.’’– സാറ തെൻഡുൽക്കർ ലീഗുമായി ബന്ധപ്പെട്ട് സംസാരിക്കവെ പറഞ്ഞു. ടീം ഉടമ എന്ന നിലയിൽ ആദ്യമായാണ് സാറ പൊതുവേദിയിലെത്തുന്നത്.
രണ്ടാം സീസണിലാണ് ലീഗിലെ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമയായി സാറ എത്തുന്നത്. ലീഗിലെ പ്രായം കുറഞ്ഞ ഫ്രാഞ്ചൈസി ഉടമ കൂടിയാണ് 28 വയസ്സുകാരിയായ സാറ. ഇൻസ്റ്റഗ്രാമിൽ 90 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുൻസർകൂടിയാണ് സാറ. ബ്രാൻഡുകളുമായി ചേർന്നുള്ള ഒരു 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് സാറ ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഓസ്ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി സാറയെ നിയമിച്ചിരുന്നു.
English Summary:
Sara Tendulkar, girl of legendary cricketer Sachin Tendulkar, has spoken astir the immense unit she feels arsenic the proprietor of the Mumbai Grizzlies successful the Global e-Cricket Premier League. Despite being caller to e-cricket, she emphasizes the hard enactment and dedication progressive successful some on-field cricket and managing a franchise.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·